19 Aug 2012

അഭിമുഖം






 കേരളീയ ജീവിതത്തിന്റെ പകിട്ടുകൾ  യാഥാർത്ഥ്യമോ?
കേരളസർക്കാരിന്റെ സാംസ്കാരിക നയം രുപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച
പി.ടി.തോമസ് എം.പി.സംസാരിക്കുന്നു



? സുഖഭോഗങ്ങളുടെ പിന്നാലെയുള്ള ഈ പാച്ചിലിനിടയിൽ, നാം പുരോഗമിക്കുന്നു
എന്ന്‌ പറയുന്നതിന്‌ തിരിച്ചടികളുമില്ലേ?
= കൂടുതൽ പണമുണ്ടാക്കേണ്ട ,കൂടുതൽ ചെലവാക്കി ജീവിക്കേണ്ടതായ ഒരു സാഹചര്യം
ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌. ഇതിനിടയിൽ തീരെ പാവപ്പെട്ടവർ
തഴയപ്പെടുകയാണ്‌.
? എങ്ങനെ ഇത്‌ പരിഹരിക്കാം?
പി.ടി: രാഷ്ട്രീയക്കാർക്ക്‌ വോട്ട്ബാങ്ക്‌ ഒരു വലിയ പ്രശ്നമാണ്‌. പല
സത്യങ്ങളും പറയാൻ പറ്റില്ല. എനിക്കു തോന്നുന്നത്‌, നമുക്ക്‌ ഉള്ള
സൗകര്യങ്ങൾ തന്നെ വേണ്ടപോലെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്‌.
ജീവിതനിലവാരം ഉയർന്നു എന്നത്‌ യാഥാർത്ഥ്യമാണ്‌. പണ്ടത്തെപ്പോലെയുള്ള,
മുണ്ടുമുറുക്കിയുടുത്തുള്ള ജീവിതമല്ല ഇന്നുള്ളത്‌. എല്ലാ രംഗത്തും മാറ്റം
വന്നു. പണ്ട്‌ സ്ത്രീകൾക്കുണ്ടായിരുന്ന അവശത ഇന്ന്‌ കാണാനില്ല. ഗ്രാമീണ
സ്ത്രീകൾ കൂടുതൽ ശക്തിനേടി. കുടുംബശ്രീ പ്രസ്ഥാനം അതിനു തെളിവാണ്‌.

ആളുകളുടെ വസ്ത്രധാരണ രീതിയിൽ വലിയ വിപ്ലവംതന്നെ ഉണ്ടായി. കുട്ടികളുടെ
വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ചിന്തയ്ക്ക്‌ മാറ്റം വന്നു. പഴയ ആശങ്ക
ഇന്നില്ല. തൊഴിലുറപ്പ്‌ ഇന്നുണ്ട്‌. സുരക്ഷിതത്വം വർദ്ധിച്ചു.
? ഇതിനിടയിലും ദുരന്തങ്ങൾ ആവർത്തിക്കുകയാണല്ലോ?
പി.ടി: 100 കോടിരൂപയുടെ കുടുംബശ്രീ സമ്പാദ്യം ഇന്നുണ്ട്‌.
ക്രയവിക്രയത്തിലൂടെ അത്‌ 400കോടിയായി. 10,500 കുടുംബശ്രീ
യൂണിറ്റുകളുണ്ട്‌. രോഗം വന്നാൽ രക്ഷിക്കാനാവാത്ത അവസ്ഥയുണ്ടായിരുന്നു.
ഇന്ന്‌ അത്‌ എത്രയോ മാറി.
        സംസ്ഥാന സർക്കാരിന്റെ കാരുണ്യ ചികിത്സാ പദ്ധതിക്കായി എത്ര തുകയാണ്‌
നീക്കിവച്ചിട്ടുള്ളത്‌! 35 കോടി കൊടുത്തു കഴിഞ്ഞു. രോഗം വന്നാൽ
രക്ഷപ്പെടാം എന്ന ചിന്ത പ്രബലപ്പെട്ടിട്ടുണ്ട്‌.
? എന്തുകൊണ്ട്‌ സർക്കാർ സംവിധാനം പരാജയപ്പെടുന്നു?
പി.ടി: അതിനുള്ള ജാഗ്രത വേണ്ടിയിരിക്കുന്നു.
നമുക്ക്‌ 1000 അലോപ്പതി ഡിസ്പെൻസറികളുണ്ട്‌. 1000 ഹോമിയോ
ഡിസ്പെൻസറികളുണ്ട്‌. 1000 ആയുർവ്വേദ ഡിസ്പൻസറികളുമുണ്ട്‌. ഇവിടങ്ങളിൽ
കുറച്ചുകൂടി മനുഷ്യവിഭവം വർദ്ധിപ്പിച്ചാൽ കാര്യങ്ങൾ നന്നായി നടക്കും.
ഡിസ്പെൻസറികളിൽ 10 കട്ടിലിട്ടാൽ കുറേ രോഗികളെ ചികിത്സിക്കാം. അവിടെ
രാത്രി ഡോക്ടറില്ല. നിർബന്ധമായും ഒരു ഡോക്ടറെയും നഴ്സിനേയും അനുവദിക്കണം.
        ചെറിയ സർക്കാർ സ്ഥാപനങ്ങൾക്ക്‌ കുറച്ചുകൂടി അധികാരം കൊടുക്കുകയാണ്‌ വേണ്ടത്‌.
? സർക്കാർ സ്കൂൾ വിദ്യാഭ്യാസത്തിന്‌ തീരെ വിലയില്ലാതായല്ലോ?
പി.ടി: സർക്കാർ സ്കൂളുകളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ രക്ഷയില്ല.
എസ്‌.എസ്‌.എക്ക്‌ പണം ഉണ്ട്‌. പക്ഷേ, ചെലവഴിക്കപ്പെടുന്നില്ല. എ പ്ലസ്‌
മാത്രം ലക്ഷ്യമാക്കിയാൽ പോരാ. എ പ്ലസ്‌ കിട്ടാത്ത വിദ്യാർത്ഥികളെയും
ശ്രദ്ധിക്കാൻ ആളുണ്ടാവണം. എ പ്ലസ്‌ കിട്ടാത്തവർ വല്ലാത്ത മാനസിക
അരക്ഷിതാവസ്ഥയും നിരാശയും അനുഭവിക്കുകയാണ്‌.
        ബാങ്കുകൾ കൂടിയ പലിശ ഈടാക്കാതെ, കുട്ടികൾക്ക്‌ ലോണുകൾ കൊടുക്കണം.
? ഗുരുവിന്റെ സമ്പൂർണ്ണ കൃതികൾ, ജീവചരിത്രവും ഇന്ത്യൻ ഭാഷകളിലേക്ക്‌
വിവർത്തനം ചെയ്യാൻ മുൻകൈയ്യെടുത്തല്ലോ? അത്‌ എവിടെവരെയായി?
പി.ടി: കേന്ദ്ര സാഹിത്യ അക്കാദമിയാണ്‌ വിവർത്തനങ്ങളുടെ ചുമതല
ഏറ്റെടുത്തിട്ടുള്ളത്‌. 24 ഭാഷകളിൽ ഗുരുവിന്റെ കൃതികൾ ഉടനെ വരും. ടി.
ഭാസ്കരൻ എഴുതിയ ഗുരുദേവന്റെ ജീവചരിത്രത്തെയും വ്യാഖ്യാനത്തെയും
ആശ്രയിച്ചാണ്‌ ഇവയെല്ലാം തയ്യാറാക്കുക. ആദ്യം ഇംഗ്ലീഷിലേക്കാവും തർജ്ജമ
ചെയ്യുക.

*മലയാളസമീക്ഷ ന്യൂസ് സർവ്വീസ്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...