19 Aug 2012

പാഠം ഒന്ന്‌ കേരളപഠനം A - Z


മാത്യുപ്രാൽ
Introduction to kerala studies എന്ന പുസ്തകത്തെപ്പറ്റി

www.bookonkerala.com/pho :9495664963/9736992550/

എന്റെ എളിയ വായനയുടെ യൗവനകാലങ്ങളിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു
ഗ്രന്ഥമാണ്‌ മഹാഭാരതം. ഈ പ്രപഞ്ചഘടനയെയും അതിലെ ഒരു ഘടകമായ ഭൂമിയെയും
അതിന്റെ ഒരു അംശമായ മനുഷ്യനെയും സമ്പൂർണ്ണമായി ആവിഷ്കരിച്ച മറ്റൊരു
ഇതിഹാസമില്ല. ഇതിലില്ലാത്തതു മറ്റെങ്ങുമില്ല.
എന്നെ അതിശയിപ്പിച്ച മറ്റൊരു ഗ്രന്ഥമാണ്‌ റഷ്യൻ നോവലിസ്റ്റായ
ദസ്തയോവ്സ്കിയുടെ കാരമസോവ്‌ സഹോദരന്മാർ. മനുഷ്യനിൽ കുടികൊള്ളുന്ന
ദൈവത്തെയും സാത്താനേയും ഇത്രയും സർഗ്ഗാത്മകമാക്കിയ മറ്റൊരു കൃതിയില്ല.
ഇതിലുള്ള മനുഷ്യാവസ്ഥ മറ്റെങ്ങും കാണില്ല.
അത്ഭുതങ്ങളും അതിശയങ്ങളും മെല്ലെമെല്ലെ പടിയിറങ്ങിപ്പോകുന്ന ഈ
പ്രായത്തിന്റെ ദശാസന്ധിയിൽ എത്തിനിൽക്കുന്ന എന്നെ വിസ്മയിപ്പിച്ചുകൊണ്ട്‌
ഇതാ മറ്റൊരു ബൃഹദ്ഗ്രന്ഥം, ഇന്റർഡക്ഷൻ ടു കേരളസ്റ്റഡീസ്‌ (കേരളപഠനത്തിന്‌
ഒരാമുഖം).
ആയിരത്തിനാനൂറു പേജുകളിൽ രണ്ടു വോള്യമായി പ്രസിദ്ധീകരിച്ച ഈ മഹത്തായ
ഗ്രന്ഥത്തിലൂടെ രണ്ടു ദിവസമായി ഞാൻ സഞ്ചരിക്കുകയായിരുന്നു. ഞാനറിഞ്ഞ
കേരളം എത്ര ചെറുതാണെന്നും മറ്റൊരു വിശാല വിസ്മയ സുന്ദരകേരളം അതിന്റെ
നാനാവൈവിദ്ധ്യങ്ങളോടെയും വിവിധ വിചിത്രഭവങ്ങളോടെയും ശേഷിക്കുന്നുവേന്നും
ഈ കൃതി എന്നെ ബോദ്ധ്യപ്പെടുത്തി വിനീതനാക്കി. മണ്ണുവായിലിട്ട
ഉണ്ണിക്കണ്ണന്റെ വായിൽ യശോദ കണ്ടതുപോലെ ഒരു മഹാശ്ചര്യം കേരളരൂപത്തിൽ
ഞാനീഗ്രന്ഥത്തിൽ കണ്ടു. കേരളത്തിന്റെ ചരിത്രം, സംസ്കാരം, മനുഷ്യവംശം,
സാമൂഹ്യപഠനം, രാഷ്ട്രീയം, ഭാഷ, സാഹിത്യം, കല, പാരമ്പര്യം, തത്വചിന്ത,
മതം, സമുദായം, സാമ്പത്തികം, ആരോഗ്യം, പ്രവാസകാര്യം, വികസനം, പരിസ്ഥിതി,
ജൈവവൈവിധ്യം, തീയേറ്റർ, സിനിമ, ടൂറിസം തുടങ്ങിയ എല്ലാ വിഷയങ്ങളുടെയും
സമഗ്രമായ ഉള്ളടക്കം ഉള്ളിൽത്തട്ടുന്ന ആകർഷണ മികവോടെ ഇതിൽ
ആവിഷ്കരിച്ചിരിക്കുന്നു.

കേരളത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളിൽ മികച്ച അക്കാദമിക്‌ പ്രാവീണ്യം
നേടിയ 105 വ്യക്തികളാണ്‌ വിഷയങ്ങൾ തയ്യാറാക്കിയത്‌. അവ ഓരോന്നും
ഒന്നിനൊന്നു ഉന്നത നിലവാരം പുലർത്തുന്നു. ടി. പി. ശ്രീനിവാസന്റെ ആമുഖം,
പ്രോഫ. ഡോ. വി.എൻ. രാജശേഖരൻ പിള്ളയുടെ അവതാരിക, ഡോ. ഡി. ബാബുപോളിന്റെ
പുസ്തകാവതരണം, ഡോ. ശശി തരൂരിന്റെ ആദ്യപഠനം ഇവയൊക്കെ ഗ്രന്ഥത്തിന്റെ
മഹിമയ്ക്ക്‌ ഉദാത്തമായ ആരംഭം കുറിക്കുന്നു. പിന്നീടങ്ങോട്ടു 13
ഭാഗങ്ങളിലായി 87 അദ്ധ്യായങ്ങളിൽ ഒരു സാക്ഷാൽ കേരളം
നീണ്ടുനിവർന്നുവരുന്നു.

അമേരിക്കൻ സർവകലാശാലകളിൽ ദക്ഷിണേഷ്യൻ പഠനങ്ങൾ നടത്തുന്ന
വിദ്യാർത്ഥികൾക്ക്‌ സഹായകമായ വിധത്തിൽ അമേരിക്കൻ സർവ്വകലാശാലയുടെ
പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഉതകുമാറു കേരളത്തെ വിശദമായും,
ശാസ്ത്രീയമായും വിവരിക്കുന്ന ഗ്രന്ഥമാണിത്‌. അമേരിക്കയിൽ പഠിക്കുന്ന
ഇന്ത്യൻ വിദ്യാർത്ഥികൾക്കും അമേരിക്കൻ വിദ്യാർത്ഥികൾക്കുമെല്ലാം
പ്രയോജനപ്പെടുത്തുന്ന രീതിയിൽ കരിക്കുലം മാതൃക സ്വീകരിച്ചുകൊണ്ടാണ്‌ ഈ
പുസ്തകം തയ്യാറാക്കിയിരിക്കുന്നത്‌. ഇപ്രകാരമൊന്നു ആദ്യമാണ്‌.
വിദേശങ്ങളിലുള്ള മലയാളിക്കും അവരുടെ വിദ്യാർത്ഥികളായ മക്കൾക്കും ഏറെ
പ്രയോജനപ്രദമായ ഒരു സംരംഭമാണിത്‌.
കഴിഞ്ഞ 25 വർഷമായി അമേരിക്കയിൽ ഡിസ്റ്റിംഗ്ഗുഷ്ഡ്​‍ു ശയന്റിസ്റ്റും
പ്രോഫസറുമായ ഡോ. സണ്ണി ലൂക്ക്‌ മറ്റത്തിൽ പറമ്പിലാണ്‌ ഈ സംരംഭത്തിന്റെ
ഉപജ്ഞാതാവ്‌. കോട്ടയം അതിരൂപതയിൽ നീറിക്കാട്‌ ഇടവക, അദ്ധ്യാപക ദമ്പതികളായ
ശോശാമ്മയുടെയും പരേതനായ എം. ചാക്കോയുടേയും മൂത്തപുത്രനാണിദ്ദേഹം.
ന്യൂ ജേഴ്സി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഫോർ
ശയന്റിഫിക്‌ ആന്റ്‌ അക്കാദമിക്‌ കൊളാബറേഷനാണ്‌ (IISAC) ഈ പുസ്തകത്തിന്റെ
പ്രസാധകർ ഡോ. ജെ. വി. വിളനിലം, പ്രോഫ. ഡോ. സണ്ണിലൂക്ക്‌, ഡോ. ആന്റണി
പാലയ്ക്കൽ എന്നിവരാണ്‌ ഇതിന്റെ പ്രധാന എഡിറ്റർമാർ. മൂന്നു വർഷത്തെ
ഗവേഷണത്തിന്റെ കഠിനാധ്വാനം ഇതിനുപിന്നിലുണ്ടെന്ന്‌ IISACന്റെ പബ്ലിക്‌
റിലേഷൻസ്‌ ഓഫീസർ സെലിൻ ചാരാത്ത്‌ പറയുന്നു. അത്‌ വ്യക്തമായും വിശദമായും
ഗഹനമായും ഉള്ളടക്കത്തിൽ പ്രതിഫലിക്കുന്നുമുണ്ട്‌.
ആഗോളമായി കൂടുതൽ വിനോദസഞ്ചാരികളെ കേരളത്തിലേക്ക്‌ ആകർഷിക്കുന്ന വിധത്തിൽ
ഇതിന്റെ വെബ്സൈറ്റും സജ്ജമായിരിക്കുന്നു. (www.bookonkerala.com).
150 ഡോളറാണ്‌ വിദേശങ്ങളിൽ ഈ പുസ്തകത്തിനു വില. കേരളത്തിൽ 5000 രൂപയും. ഈ
ഗ്രന്ഥത്തിന്റെ മൂല്യത്തിനു മുന്നിൽ ഈ നാണയമൂല്യം ചെറുതാണ്‌.
ഈ വലിയ സംരംഭത്തിനു നേതൃത്വം നൽകിയ പ്രോഫ. ഡോ. സണ്ണി ലൂക്കിനും
അദ്ദേഹത്തിനു പിൻബലം നൽകി ഈ ഗ്രന്ഥം ഹൃദയനയന മനോഹരമാക്കിയ നിരവധി
പ്രതിഭാശാലികൾക്കും എന്റെ സ്തുതിയും പുകഴ്ചയും.
മഹാഭാരതത്തെ ഇങ്ങനെ വിശേഷിപ്പിക്കാറുണ്ട്‌; ഇതിൽ ഇല്ലാത്തതൊന്നും
വേറെങ്ങുമില്ല എന്ന്‌. എന്നു വച്ചാൽ മഹാഭാരതത്തിൽ എല്ലാമുണ്ട്‌. അതുപോലെ
'കേരളപഠനത്തിന്‌ ഒരാമുഖം' എന്ന ഈ 'മഹാകേരള'ത്തിൽ കേരളം മുഴുവനുമായുണ്ട്‌.




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...