Skip to main content

ഉത്പാദന മേഖലയിൽ നിന്നും നേരിട്ട്‌ ഉപഭോക്തൃതലത്തിലേക്ക്‌


എസ്‌. കുമാരവേൽ [1], ജി.ആർ, സിങ്ങ്‌[ 2], രവിപ്രകാശ്‌ [3], ജയകുമാർ എസ്‌.[ 4
]

ഗാർഹിക, വ്യാവസായിക, വാണിജ്യരംഗങ്ങളിൽ അനന്ത സാദ്ധ്യതകളുള്ള നമ്മുടെ
രാജ്യത്തിന്‌ നാളികേരോത്പാദനത്തിൽ  രണ്ടാം സ്ഥാനമാണുള്ളത്‌. ഭാരതത്തിലെ
കേരകൃഷിക്ക്‌ വളരെയധികം പ്രത്യേകതകളുണ്ട്‌. സാംസ്ക്കാരിക
വ്യതിയാനങ്ങൾക്കനുസൃതമായി നാളികേരത്തിന്റെ ഉപഭോഗത്തിൽ പ്രാദേശികമായി
വ്യത്യാസങ്ങളുണ്ട്‌. മതപരമായ ചടങ്ങുകൾക്ക്‌ നാളികേരവും തലയിൽ
തേയ്ക്കുന്നതിന്‌ വെളിച്ചെണ്ണയും രാജ്യത്തുടനീളം എല്ലാവരും
ഉപയോഗിക്കുന്നു. ലോകത്തൊട്ടാകെ 68-ൽപരം ഉപയോഗങ്ങൾ നാളികേരത്തിനുണ്ടെന്ന്‌
പറയുന്നുണ്ടെങ്കിലും ഒരു കൈപ്പിടിയിലൊതുങ്ങുന്നവ മാത്രമേ നാം
പ്രവർത്തികമായി ചെയ്യുന്നുള്ളൂ. ഗാർഹിക പാചകത്തിനും കേരളത്തിലും
തമിഴ്‌നാടിന്റെ പരിസരപ്രദേശങ്ങളിലും വെളിച്ചെണ്ണയായിട്ടും വടക്കൻ
സംസ്ഥാനങ്ങളിൽ മധുരപലഹാരങ്ങളിൽ തൂൾതേങ്ങയായും ആണ്‌ പ്രധാനമായി
ഉപയോഗിക്കുന്നത്‌.
പോഷകസമൃദ്ധവും ആരോഗ്യദായകവുമായ നാളികേരത്തിൽ നിന്നുള്ള ബഹുവിധ
ഉൽപന്നങ്ങളെ സംബന്ധിച്ച്‌ നാളികേര വികസന ബോർഡിന്റെ ശ്രമഫലമായി അവബോധം
സൃഷ്ടിക്കുവാൻ സാധിച്ചിട്ടുണ്ട്‌. നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത
ഉൽപന്നങ്ങൾ നിർമ്മിക്കുന്ന വിവിധ യൂണിറ്റുകൾ നിലവിൽ
വന്നിട്ടുണ്ടെങ്കിലും, നാളികേരകൃഷിയുള്ള മറ്റ്‌ രാജ്യങ്ങളിലെ
മൂല്യവർദ്ധനയുടെ അടുത്തെങ്ങും വരുന്നില്ല.
കർഷകന്റെ ഭാഗത്തുനിന്നും ചിന്തിച്ചാൽ ഉത്പാദന ചെലവ്‌ കൂടുന്നു, എന്നാൽ
വിലയിലെ വ്യതിയാനങ്ങൾ വരുമാനത്തെ ബാധിക്കുന്നു. മെച്ചപ്പെട്ട സ്ഥായിയായ
വില, ശാസ്ത്രീയമായ കൃഷി അവലംബിക്കുന്നതിന്‌ കർഷകരെ പ്രേരപ്പിക്കുന്നു.
അതിലൂടെ ഉത്പാദനവും മെച്ചപ്പെട്ടതാകുന്നു. നാളികേരകൃഷി പ്രധാനമായും
തെക്കൻ സംസ്ഥാനങ്ങളിലാണ്‌ അനുവർത്തിക്കുന്നതെങ്കിലും ഉപഭോഗം വടക്കൻ
സംസ്ഥാനങ്ങളിലാണ്‌. ഈ വടക്കൻ വിപണിയെ ഉത്പാദനമേഖലയുമായി നേരിട്ട്‌
ബന്ധപ്പെടുത്തിയാൽത്തന്നെ കർഷകന്‌ മെച്ചപ്പെട്ട ഒരു വില
നേടിക്കൊടുക്കുവാൻ സാധിക്കും. ഇതിന്റെ സാദ്ധ്യതകളിലേക്ക്‌ നമുക്ക്‌
കണ്ണോടിക്കാം.

ഡൽഹി, ഉത്തരേന്ത്യയിലെ അതിവേഗം വികാസം പ്രാപിക്കുന്ന ഒരു കോസ്മോപോളിറ്റൻ
നഗരമാണ്‌. നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി ഓഫ്‌ ഡൽഹിയിൽ (ചഇഠ) 9
ജില്ലകളുണ്ട്‌. നാഷണൽ ക്യാപ്പിറ്റൽ റീജിയൺ 30242 ചതുരശ്ര കിലോമീറ്റർ
വിസ്തൃതിയുണ്ട്‌. ഇതിൽ 1483 ചതുരശ്ര കിലോ മീറ്റർ ഡൽഹിയും, 10853 ചതുരശ്ര
കിലോമീറ്റർ ഉത്തർ പ്രദേശിലെ മീററ്റ്‌, ഗാസിയബാദ്‌. ബുലന്ദ്ശഹർ എന്നീ
മേഖലകളും, 13343 ചതുരശ്ര കിലോമീറ്റർ ഹരിയാനയിലെ പാനിപ്പട്ട്‌,
ഫരീദാബാദ്‌, ഗുർഗാവ്‌, സോനിപട്ട്‌, റേവാരി, റോഹ്തക്‌ എന്നീ മേഖലകളും 4493
ചതുരശ്ര കിലോമീറ്റർ രാജസ്ഥാനിലെ അൽവാർ മേഖലയുമാണ്‌. 2001 ൽ ഈ മേഖലയിലെ
ജനസംഖ്യ 3.7 കോടിയായിരുന്നുവേങ്കിൽ 2021 ൽ ഇത്‌ 7 കോടിയാകുമെന്ന്‌
കണക്കാക്കപ്പെടുന്നു. ജനസംഖ്യയിൽ 55.55 ശതമാനം നഗരവാസികളാണ്‌. 17
ക്ലാസ്സ്‌ -1 നഗരങ്ങളിലാണ്‌ 91ശതമാനം നാഗരിക സമൂഹവും വസിക്കുന്നത്‌
(അവലംബം - നാഷണൽ ക്യാപ്പിറ്റൽ റീജിയൺ പ്ലാനിംഗ്‌ ബോർഡ്‌ പഠനം, ന്യൂഡൽഹി,
ഡിസംബർ 2001).
ഭാരതത്തിലെ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഡൽഹിയിൽ ഉപഭോക്താവിന്‌
ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള ശേഷി (​‍ു​‍ൗ​‍ൃരവമശ്ഴ ‍ു​‍ീംലൃ)
കൂടുതലാണ്‌. ഭാരതത്തിലെ പല ഭാഗത്തുനിന്നും വന്ന്‌ താമസിക്കുന്ന വിവിധ
സംസ്ക്കാരങ്ങളിലുള്ള ജനസമൂഹം ഇവിടുണ്ട്‌. മാത്രമല്ല, ഈ പ്രദേശം പഞ്ചാബ്‌,
ഹരിയാന, ചണ്ഢീഗഡ്‌, ഉത്തരാഖണ്ഡ്‌, ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്‌, ഉത്തർ
പ്രദേശ്‌, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള യാത്രാമദ്ധ്യേ നിലകൊള്ളുന്ന
ഒരു പ്രധാന നഗരമാണ്‌. ഈ നഗരം കേന്ദ്രീകരിച്ച്‌ നാളികേരോൽപന്നങ്ങളുടെ
വിപണനത്തിനാവശ്യമായ പദ്ധതികളാവിഷ്ക്കരിച്ച്‌ നടപ്പിലാക്കിയാൽ ആഭ്യന്തര
ഉപഭോഗത്തിന്റെ ലാഭം കർഷകരിലേയ്ക്കെത്തിക്കാം. മാത്രമല്ല മേൽപ്പറഞ്ഞ
സംസ്ഥാനങ്ങളിലേക്കും വിപണനം വ്യാപിപ്പിച്ച്‌ മെച്ചപ്പെട്ട വിപണനബന്ധങ്ങൾ
സ്ഥാപിക്കുവാൻ സാധിക്കും. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട്‌
നാളികേരോൽപന്നങ്ങൾക്കുള്ള ഡിമാന്റിനെ സംബന്ധിച്ച്‌ ഒരു പഠനം നാളികേര
വികസന ബോർഡ്‌ നടത്തുകയുണ്ടായി.
1. പായ്ക്ക്‌ ചെയ്ത ഇളനീർ : മൂന്ന്‌ പ്രധാന ബ്രാൻഡുകൾ കടകളിൽ
ലഭ്യമാണെങ്കിലും ഇതിന്റെ വരവ്‌ കൃത്യമല്ല എന്ന്‌ കച്ചവടക്കാർ അറിയിച്ചു.
200 മില്ലി ലിറ്റിന്‌ 22 മുതൽ 30 രൂപ വരെ വിലയുണ്ട്‌. ഷോപ്പിംഗ്‌
മാളുകളിലും മറ്റും ഈ ഉൽപന്നം കാണാൻ തന്നെയില്ല. നഗരമദ്ധ്യത്തിലുള്ള
ഉപഭോക്താക്കളും കച്ചവടക്കാരും ഇത്തരമൊരു ഉൽപന്നത്തെക്കുറിച്ച്‌
കേട്ടിട്ടുതന്നെയില്ല. ചില വലിയ ആശുപത്രികളിൽ രോഗികൾക്കുള്ള ഭക്ഷണത്തിൽ
ഇത്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഇളനീർ പായ്ക്ക്‌ ചെയ്ത്‌ ലഭിക്കുന്നതിന്റെ
സൗകര്യം, വിനോദസഞ്ചാരികളുടെ എണ്ണം, ഇളനീരിന്റെ പോഷകസമ്പുഷ്ടത, ഡൽഹിയിലെ
വേനൽക്കാല താപനില ഇവയൊക്കെ ഈ ഉൽപന്നത്തിന്റെ വിപണന സാദ്ധ്യതകൾ അനേകം
മടങ്ങ്‌ വർദ്ധിപ്പിക്കുന്നു. നാളികേരോൽപന്നങ്ങളെ അവയുടെ പ്രത്യേകതകൾ
ചൂണ്ടിക്കാട്ടി ഈ നഗരസമൂഹത്തിന്‌ മുന്നിൽ അവതരിപ്പിച്ച്‌ വിപണി
ശക്തിപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ ഏറെയാണ്‌.

2. തൂൾതേങ്ങ : കർണ്ണാടകയിലെ തൂംകൂർ, തമിഴ്‌നാട്ടിലെ ഈറോഡ്‌
എന്നിവിടങ്ങളിൽ നിന്നാണ്‌ തൂൾതേങ്ങ രാജധാനിയിലെത്തുന്നത്‌.
റെഡ്ഫോർട്ടിനടുത്തുള്ള ഖാരിബാവലി മാർക്കറ്റ്‌ കേന്ദ്രീകരിച്ചാണ്‌
തൂൾതേങ്ങയുടെ മൊത്തവിപണി. വിവിധ ബ്രാൻഡുകളിൽ, വിവിധ തൂക്കത്തിൽ, വിവിധ
കൊഴുപ്പിന്റെ അളവുകളുള്ള, വിവിധ പദാർത്ഥവളിപ്പമുള്ള തൂൾതേങ്ങ ഇവിടെ
ലഭ്യമാണ്‌ എന്നതുതന്നെ തൂൾതേങ്ങയുടെ വിപണി സാദ്ധ്യതകളെക്കുറിച്ചൊരു ധാരണ
നമുക്ക്‌ നൽകുന്നു. ബർഫി, ലഡ്ഡു, ഘീർ തുടങ്ങിയ മധുര വിഭവങ്ങളിലാണ്‌ ഇത്‌
ഉപയോഗിക്കുന്നത്‌. ഉപഭോക്താവിന്‌ വേണ്ടിയുള്ള ചെറിയ പാക്കറ്റുകൾ ഇവിടെ
വളരെ വിരളമായിരുന്നു. തെക്കേ ഇന്ത്യയിൽ നിന്നും വരുത്തി ഡൽഹിയിൽ
പായ്ക്കുചെയ്ത്‌ വിപണിയിലെത്തിക്കുന്ന ചെറിയ പായ്ക്കുകളാണ്‌
ഉണ്ടായിരുന്നത്‌. തൂൾതേങ്ങയ്ക്ക്‌ വളരെയധികം സാദ്ധ്യതകൾ ഡൽഹിയിൽ ഉണ്ട്‌.
വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി നൽകാൻ കഴിഞ്ഞാൽതന്നെ ഇവിടെ വേറിട്ടൊരു
നാളികേര വിപണി വികസിപ്പിച്ചെടുക്കുവാൻ സാധിക്കും.
3. കോക്കനട്ട്‌ മിൽക്ക്‌/ക്രീം: രാജ്യത്ത്‌ ഉത്പാദിപ്പിക്കുന്ന
കോക്കനട്ട്‌ മിൽക്ക്‌ / ക്രീം ചില തെക്കേ ഇന്ത്യൻ കടകളിൽ മാത്രമാണ്‌
വിപണനം ചെയ്യുന്നത്‌. എന്നാൽ വലിയ ഷോപ്പിംഗ്‌ മാളുകളിൽ തായ്‌ലൻഡ്‌,
ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള കോക്കനട്ട്‌
മിൽക്ക്‌/ക്രീം പ്രധാന വിപണന വസ്തുക്കളാകുന്നു. ഹോട്ടലുകൾ, കാറ്ററിംഗ്‌
മേഖല എന്നിവിടങ്ങളിലാണ്‌  ഇതിന്‌ ആവശ്യകത ഏറെ. ജനങ്ങളുടെയിടയിൽ ഈ
ഉൽപന്നത്തെക്കുറിച്ച്‌ ശരിയായ അവബോധം നൽകുന്നതിലൂടെ കോക്കനട്ട്‌
മിൽക്ക്‌/ക്രീം വിപണി കയ്യടക്കുന്നതിന്‌ പ്രാപ്തിയുള്ള ഉൽപന്നമായി
മാറ്റാവുന്നതാണ്‌.

4. കോക്കനട്ട്‌ മിൽക്ക്‌ പൗഡർ : ഡൽഹിയിലെ തെക്കേ ഇന്ത്യൻ ജനസമൂഹം
ഏറ്റവുമധികം വാങ്ങുന്ന ഉൽപന്നമാണിത്‌. ഇന്ത്യയിലും വിദേശത്തും നിർമ്മിച്ച
പല ബ്രാൻഡുകൾ കടകളിലും മാളുകളിലും കാണാം. വടക്കേഇന്ത്യൻ
സമൂഹത്തിന്റേയിടയിൽ ഇതിന്റെ ഉപഭോഗം വർദ്ധിച്ചാൽ തന്നെ ഈ ഉൽപന്നത്തിന്റെ
വിപണി സാദ്ധ്യതകൾ ഇരട്ടിയാകും.
5. നാറ്റാ ഡി കൊക്കോ : അധികം വിപണന സാദ്ധ്യതകൾ ഇല്ലാത്ത ഉൽപന്നമാണിത്‌.
ഫിലിപ്പീൻസ്‌ നിർമ്മിതമായ ഒരു ഉൽപന്നം വിപണിയിലുണ്ട്‌.
6. വിനാഗിരി: വിദേശനിർമ്മിതമായ ആപ്പിൾ പോലുള്ള ഫലങ്ങളിൽ
നിന്നുണ്ടാക്കുന്ന വിനാഗിരി വിപണനം ചെയ്യുന്നുണ്ട്‌. ചൈനീസ്‌
ഭക്ഷണങ്ങളോടുള്ള കമ്പം യുവാക്കൾക്കിടയിൽ വ്യാപകമായതിനാൽ വേണ്ട രീതിയിൽ
പ്രോത്സാഹിപ്പിച്ചാൽ വിനാഗിരിക്ക്‌ നിശ്ചിത വിപണി
വികസിപ്പിച്ചെടുക്കാവുന്നതാണ്‌.

7. നാളികേര ചിപ്സ്‌ : വിവിധ തരത്തിലുള്ള ഉപ്പേരികളും നിലക്കടലയും ഒക്കെ
വിപണിയിലുളള ഡൽഹിയിൽ നാളികേര ചിപ്സിനും വൻ സാദ്ധ്യതകളാണുള്ളത്‌.
നാളികേരത്തിന്റെ കഷ്ണങ്ങളും കൊപ്രയും പ്രസാദമായി ലഭിക്കുന്ന
ഉത്തരേന്ത്യയിൽ നാളികേര ചിപ്സും ജനശ്രദ്ധയാകർഷിക്കും.
വിപണനശൃംഖല മെച്ചപ്പെടുത്തി ഉത്തരേന്ത്യയിൽ വിപണിയിലെ സാദ്ധ്യതകൾ
കേരകർഷകർക്ക്‌ അനുകൂലമാക്കുന്നതിനുള്ള തീവ്രപരിപാടികളാണ്‌
ആവിഷ്ക്കരിച്ച്‌ നടപ്പാക്കേണ്ടത്‌. ഉത്തരേന്ത്യൻ സമൂഹത്തിന്‌
നാളികേരത്തിൽ നിന്നുള്ള ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്നതിനായി
എക്സിബിഷനുകളിലും മേളകളിലും നമ്മുടെ ഉത്പാദകരെ പങ്കെടുപ്പിക്കുന്നത്‌
നല്ലതായിരിക്കും. ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കുവാനും ഉൽപന്നങ്ങൾ
വിപണനം ചെയ്യാനും നാഫെഡിന്റേയും സഫലിന്റേയും നിലവിലെ ചില്ലറ വിൽപനശാലകൾ
ഉപയോഗപ്പെടുത്താവുന്നതാണ്‌. നാളികേരത്തേയും വെളിച്ചെണ്ണയേയും
സംബന്ധിച്ച്‌ നിലവിലുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ തീവ്രമായി
പരിശ്രമിക്കേണ്ടതാണ്‌. ആസൂത്രിതമായി പദ്ധതികൾ ആവിഷ്ക്കരിച്ച്‌
നടപ്പിലാക്കി കേരകർഷകരെ നേരിട്ട്‌ ഉപഭോക്താവിലെത്തിക്കുന്ന തരത്തിൽ വിപണി
ബന്ധങ്ങൾ വികസിപ്പിച്ചെടുത്ത്‌ ഉത്തരേന്ത്യയിൽ നാളികേരോൽപന്നങ്ങൾക്ക്‌
വൻവിപണി തന്നെ സ്ഥാപിക്കുവാൻ സാധിക്കും.
1. ടെക്നിക്കൽ ആഫീസർ, 2. ഡെപ്യൂട്ടി ഡയറക്ടർ, 4. ഫീൽഡ്‌ ആഫീസർ, നാളികേര
വികസന ബോർഡ്‌, ഡൽഹി; 3. രജിസ്ട്രാർ, പ്രോട്ടക്ഷൻ ഓഫ്‌ പ്ലാന്റ്‌
വെറൈറ്റീസ്‌ ആന്റ്‌ ഫാർമേഴ്സ്‌ റൈറ്റ്സ്‌ അതോറിറ്റി

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…