അലോക് സാഗർ
2017 ഓടെ ലോകത്തെ ഏറ്റവും വേഗത ഏറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിചെടുക്കും എന്നു നമ്മുടെ ടെലികോം ആന്‍ഡ് ഐ.ടി മിനിസ്റ്റ്ര്‍ ശ്രീ കപില്‍ സിബില്‍ അറിയിച്ചു. ഇതിനായി 4700 കോടി രൂപയാണ് നീക്കി വയ്ക്കാന്‍ പോവുന്നത്.സൂപ്പര്‍ കമ്പ്യൂട്ടറിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിപ്പാര്ട്ട്മെന്‍റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍റെ പേരില്‍ ആയിരിക്കും ഈ ഫണ്ട് അനുവദിക്കുക എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഏറ്റവും വില കുറഞ്ഞ ടാബ്ലെറ്റ് ആയ ‘ആകാശ്’ ഇറക്കി കൊണ്ടു ടെക് ലോകത്ത് ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുക്കാനുള്ള നീക്കത്തില്‍ ആണ് നമ്മുടെ രാജ്യം. സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ലോക റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്വന്തം ‘പരം’(PARAM) സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സ്ഥാനം 58 എന്നാണ്. 500 സൂപ്പര്‍ കമ്പ്യൂട്ടര്‍കളുടെ പട്ടികയില്‍ ആണ് 58ആം സ്ഥാനം നമുക്കു ഉള്ളത് എന്നത് ഒരു ചില്ലറ കാര്യം ഒന്നുമല്ല. ഒന്നാം സ്ഥാനം എത്തി പിടിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് ഗവണ്മെന്റ്.
IBM വികസിപ്പിച്ചെടുത്ത സൂപ്പര്‍ കമ്പ്യൂട്ടര്‍ ആയ Sequoia ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍. .ഫ്ലോപ്സ് (FLOPS) അഥവാ ഫ്ലോടിംഗ് പോയിന്റ് ഓപ്പറേഷന്‍സ് പെര്‍ സെക്കന്ടില്‍ ആണ് സൂപ്പര്‍ കമ്പ്യൂട്ടര്റുകളുടെ വേഗത കണക്കാക്കുന്നതു. ലളിതമായി പറഞ്ഞാല്‍ ഒരു സെക്കന്റില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍നു ചെയ്യാന്‍ പറ്റുന്ന കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ ആണ് വേഗത നിര്‍ണ്ണയിക്കുന്നത്.16.3 പെറ്റാ ഫ്ലോപ്സ് ആണ് IBM സൂപ്പര്‍ കമ്പ്യൂടര്‍ന്‍റെ വേഗത. ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇപ്പോള്‍ Department of Energy Lawrence Livermore National Laboratory ആണവായുധങ്ങളുടെ പഠനത്തിനായി ഉപയോഗിച്ചു വരുന്നു. ഇന്ത്യ വികസിപ്പിച്ചെടുത്ത ‘പരം’ സൂപ്പര്‍ കമ്പ്യൂട്ടര്‍ ശ്രേണിയിലെ ഏറ്റവും പുതിയ പതിപ്പായ പരം യുവ യുടെ വേഗത 54 ടെറ ഫ്ലോപ്സ് ആണ്.
2017ല്‍ ഉള്ളില്‍ IBM സൂപ്പര്‍ കമ്പ്യൂട്ടര്‍നെ കടത്തി വെട്ടാന്‍ പാകത്തിന് ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഇറക്കാന്‍ സാധ്യത ഉള്ളതിനാലും മറ്റു സെക്യൂരിറ്റി പ്രശ്നങ്ങള്‍ ഉള്ളതിനാലും ഇന്ത്യയുടെ ഈ പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍നെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതു വരെ പുറത്തു വിട്ടിട്ടില്ല. ലോകത്തെ ഏറ്റവും വേഗത ഏറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ആണ് നമ്മുടെ ലക്ഷ്യം. 4700 കോടി രൂപ മുടക്കുന്ന ഈ പദ്ധതി മറ്റൊരു കോമണ്‍ വെല്‍ത്ത് ഗെയിമോ 2G സ്പെക്ട്രമോ ആവാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.ഒപ്പം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സ്വന്തം ശാസ്ത്രജ്ഞര്‍ക്ക് ആശംസകള്‍ അര്‍പ്പികുന്നു.നമ്മുടെ രാജ്യത്തിന്‍റെ പേര് ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കാന്‍ അവര്‍ക്ക് ആവട്ടെ എന്നു പ്രത്യാശിക്കുന്നു.