നിങ്ങളാണ്‌ എല്ലാ പ്രതിഭാസങ്ങളുടേയും പശ്ചാത്തലം/ശ്രീ ശ്രീ രവിശങ്കർ


വിവ: എസ്‌.സുജാതൻമനസ്സിന്‌ രണ്ട്‌ കഴിവുകളാണുള്ളത്‌.
1.      മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക.
2.      വികാസം കൈവരിച്ച്‌ വിശ്രാന്തിയിലെത്തുക.
നിങ്ങൾ ശൂന്യമായ ആകാശത്തേയ്ക്കു നോക്കുമ്പോൾ മനസ്സിന്‌ വികാസം
സംഭവിക്കുകയാണ്‌.  എന്നാൽ നിങ്ങൾ ഒരു സൂചിയിലൂടെ നൂല്‌ കോർക്കുകയാണെങ്കിൽ
അവിടെ മനസ്സ്‌ ഏകത്ര കേന്ദ്രീകരിക്കുന്നു.  കേന്ദ്രീകരിക്കാനും വികാസം
പ്രാപിക്കാനുമുള്ള മനസ്സിന്റെ ഈ കഴിവുകൾ ബോധത്തിൽ ഏകകാലത്തുതന്നെ
വന്നെത്തുകയാണ്‌-എല്ലാ ആകുലതകളുടേയും ഇടയ്ക്ക്‌.
നിങ്ങളുടെ കർമ്മമെന്താണോ അത്‌ നിങ്ങൾ തുടർന്നു കൊണ്ടിരിക്കുക.  അതോടൊപ്പം
നിങ്ങളുടെ മനസ്സിൽ നിങ്ങൾ ശാന്തരാകുക.  എന്തും വന്നുകൊള്ളട്ടെ.
നിങ്ങളുടെ മനസ്സിലെ എല്ലാ ക്ലേശങ്ങളും വിഷമതകളും ദൂരെക്കളയൂ.  അതൊന്നും
ഒന്നുമേയല്ല.  അതെല്ലാം ഉപേക്ഷിക്കുമ്പോൾ നിങ്ങൾ തന്നെ ശാന്തത്തയാണെന്ന
സത്യത്തെ നിങ്ങൾ തിരിച്ചറിയുന്നു.  നിങ്ങൾ ശാന്തത്തയാണെന്ന അറിവിനെ
തടഞ്ഞു നിറുത്തുന്നതെന്താണ്‌? ആ നിഷേധ വികാരങ്ങളോടൊപ്പം പോകേണ്ടവരല്ല
നിങ്ങൾ. അതിനാൽ അവ പോയ്ക്കൊള്ളട്ടെ.
ആകാശത്തെ നിരീക്ഷിച്ചുകൊണ്ട്‌ നിങ്ങൾ സഞ്ചരിക്കുമ്പോൾ ആ സമയം സൂര്യനും
നിങ്ങളോടൊപ്പം സഞ്ചരിക്കുകയാണെന്നുതോന്നും.  ചിലപ്പോൾ ചന്ദ്രൻ ആകാശത്ത്‌
ചലിക്കുന്നതായി തോന്നാറില്ലേ? എന്നാൽ യഥാർത്ഥത്തിൽ മേഘങ്ങളാണ്‌
ചലിക്കുന്നത്‌.  ഈ മായ നിങ്ങൾക്ക്‌ അനുഭവപ്പെട്ടിട്ടില്ലേ?
നിങ്ങളാണ്‌ എല്ലാ പ്രതിഭാസങ്ങളുടേയും പശ്ചാത്തലം.  ചലച്ചിത്രയവനിക
പോലെയാണത്‌- എന്തുതന്നെ പ്രകാശം യവനികയിൽ വന്നു വീണാലും, യവനികയിൽ
തെളിയുന്ന ചലച്ചിത്രത്തിൽ എന്തുതന്നെ സംഭവിച്ചാലും യവനികയുടെ
പശ്ചാത്തലത്തെ അതൊന്നും സ്പർശിക്കുന്നേയില്ല.  അതിനാൽ നിങ്ങളാകുന്ന
പശ്ചാത്തലത്തിൽ പല പ്രതിഭാസങ്ങളും ചലിച്ചുകൊണ്ടിരിക്കുകയാണ്‌ - അത്‌
വരുന്നു; ഇല്ലാതാകുന്നു!

നാളെയെന്നത്‌ മറ്റൊരു ദിവസമാണ്‌.  മറ്റൊരു പ്രഭാതമാണ്‌.  മറ്റൊരു
മദ്ധ്യാഹ്നമാണ്‌.  മറ്റൊരു സായം സന്ധ്യയാണ്‌.  മറ്റൊരു അർദ്ധരാത്രിയാണ്‌.
 അപ്പോഴേയ്ക്കും നാളെ പോയ്ക്കഴിഞ്ഞിരിക്കും.  ചില ദിവസങ്ങളിൽ നിങ്ങൾ പല
അനുഭവങ്ങളുടേയും മേന്മകളിലാകുന്നു.  ചില ദിവസങ്ങളിൽ നേരെ തിരിച്ച്‌
നിങ്ങൾ താഴേയ്ക്കു പോകുന്നു.  എന്നാൽ അവയെല്ലാം എവിടെയാണ്‌? എല്ലാം
പോയ്ക്കഴിഞ്ഞിരിക്കുന്നു!  ഈ നിമിഷംവരെ എല്ലാം പോയ്ക്കഴിഞ്ഞു.  ഇപ്പോൾ ഈ
നിമിഷം.  ഈ നിമിഷം മാത്രം. ശരിക്കും ഇക്ഷണം മാത്രം.  ഇതാണ്‌ ജാഗരൂകത.
ഇതാണ്‌ അറിവ്‌.
എന്താണ്‌ ഇപ്പോൾ നിങ്ങളുടെ മനസ്സിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?
അനുകൂലം സൂചിപ്പിക്കുന്ന കുറെ ?ഥല​‍െ?. അല്ലെങ്കിൽ, പ്രതികൂലം
സൂചിപ്പിക്കുന്ന കുറച്ച്‌ ?ചീ?. ഇത്‌ നിങ്ങളുടെ മനസ്സിലൂടെ കടന്നു
പോകുകയാണ്‌.
?ഓഹ്‌! ഞാൻ സംതൃപ്തനാണ്‌.? അല്ലെങ്കിൽ, ?എനിക്ക്‌ ഒരു സുഖവും
തോന്നുന്നില്ല.? അതുമല്ലെങ്കിൽ, ?എനിക്ക്‌ സ്വസ്ഥമായിരിക്കാൻ
കഴിയുന്നില്ല.? ഇതുപോലുള്ള ചിന്തകളിലൂടെ നിങ്ങൾ തികച്ചും വ്യത്യസ്തങ്ങളായ
തലങ്ങളുടെ അസ്തിത്വത്തിലേയ്ക്ക്‌ മാറ്റപ്പെടുകയാണ്‌.
ചിന്തിക്കുന്നതിനേക്കാൾ, എത്രയോ ഉപരിയായി നിങ്ങൾ മാറ്റപ്പെടുന്നു.
?ഓഹ്‌! അവരും ഇവരും എന്നോട്‌ ഇങ്ങനെ പറഞ്ഞു...  മറ്റുള്ളവർ അങ്ങനെ
പറഞ്ഞു...അയാൾക്ക്‌ എന്നോട്‌ അസൂയയാണ്‌...? ഇതെല്ലാം ഉച്ഛിഷ്ടങ്ങൾ
മാത്രം.  എല്ലാ കളികളും നിങ്ങളുടെ ഉള്ളിലാണ്‌ നടക്കുന്നത്‌.  സമയം
കറങ്ങിക്കൊണ്ടിരിക്കുകയും നിങ്ങളുടെ അകത്തെ ആകാശത്തിൽ എല്ലാം
സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മനസ്സ്‌ സമയത്തിന്റെ ഭാഗമാണ്‌.  സമയത്തിന്റെ ഒരു പ്രതിഫലനമാണ്‌ മനസ്സ്‌.
ഒന്നു കഴിയുമ്പോൾ മറ്റൊന്നു ജനിക്കുന്നു.  അതുകൊണ്ടാണ്‌ നിങ്ങൾ
സന്തോഷത്തിലായിരിക്കുമ്പോൾ സമയത്തിന്റെ അളവ്‌ വളരെ കുറവായി തോന്നുന്നത്‌.
 സമയം എങ്ങനെ കടന്നുപോയി എന്ന്‌ എപ്പോൾ നിങ്ങൾക്ക്‌ അറിയില്ലായിരുന്നുവോ
അപ്പോൾ നിങ്ങൾ ആനന്ദത്തിലായിരുന്നു.  നിങ്ങൾ അസന്തുഷ്ടരായിരിക്കുമ്പോഴും,
ആശുപത്രിയിൽ ആരെയെങ്കിലും കാത്തിരിക്കുമ്പോഴും, കേവലം അരമണിക്കൂർ പോലും
വളരെ ദൈർഘ്യമേറിയതായി അനുഭവപ്പെടാറുണ്ട്‌.  ഒരു ട്രെയിനിന്റെ വരവിനു
വേണ്ടി കാത്തിരിക്കുമ്പോഴും, വിമാനം വൈകുമ്പോഴും, നിങ്ങൾ തനിച്ചാണെങ്കിൽ
എല്ലാ പത്രങ്ങളും വായിച്ചു കഴിഞ്ഞാലും സമയം കടന്നുപോകുന്നുണ്ടാവില്ല.
നിങ്ങൾക്ക്‌ ഇത്‌ ഇന്ത്യയിൽ എല്ലായ്പ്പോഴും കാണാൻ കഴിയുന്നതാണ്‌.
ഇവിടത്തെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ കാണാൻ കഴിയുന്നതാണ്‌.
യാത്രക്കാർ പ്ലാറ്റ്ഫോമിന്റെ ഓരത്ത്‌ വന്ന്‌ ഇടയ്ക്കിടെ മുന്നോട്ട്‌
ആഞ്ഞ്‌ എത്തിനോക്കുന്നത്‌ കണ്ടിട്ടില്ലേ?, ട്രെയിൻ വരുന്നുണ്ടോ
എന്നറിയാൻ.  ഒരിക്കൽ ഒരു പ്രായമായ സ്ത്രീ പ്ലാറ്റ്‌ ഫോമിന്റെ വിളുമ്പിൽ
നിന്ന്‌ ഇങ്ങനെ നോക്കി നിൽക്കുന്നതു ഞാൻ കണ്ടു.  ഞാൻ അവരോടു പറഞ്ഞു:
?അമ്മേ, ട്രെയിൻ വളരെ വലിയൊരു വണ്ടിയാണ്‌. അത്‌ ഇതിലൂടെ കടന്നു വരുമ്പോൾ
നിങ്ങൾക്ക്‌ അത്‌ നഷ്ടപ്പെടാനിടയില്ല.  എന്നാൽ ട്രെയിനിനുവേണ്ടി
പ്ലാറ്റ്‌ ഫോമിന്റെ അരികിൽ നിന്നുകൊണ്ട്‌ ഇങ്ങനെ ആഞ്ഞ്‌ എത്തിനോക്കിയാൽ
നിങ്ങൾ അതിന്റെ മീതെ ചെന്നുവീഴും.  നിങ്ങൾ ആ ബഞ്ചിൽ പോയി ഇരുന്നു
വിശ്രമിച്ചാലും. ട്രെയിൻ വലിയൊരു ശബ്ദം ഉണ്ടാക്കിക്കൊണ്ടാണ്‌ വരാൻ
പോകുന്നത്‌.  അതൊരു ഉറുമ്പല്ലല്ലോ!?

ഒരിക്കൽ സ്കൂളിൽ ഒരു സംഭവമുണ്ടായത്‌ ഞാൻ ഓർക്കുകയാണ്‌.  സ്കൂളിൽ വീണതു
കാരണം എന്റെ സഹപാഠിയ്ക്ക്‌ നടക്കാൻ കുറച്ച്‌ പ്രയാസമായിരുന്നു.  ഞാൻ
അയാളെ കൂട്ടി വീട്ടിലേയ്ക്കു നടന്നു പോകുകയായിരുന്നു.  എന്റെ വീട്‌
എത്തുന്നതിന്‌ മുമ്പായിരുന്നു അയാളുടെ വീട്‌.  എന്നാൽ അയാളുടെ വീട്‌
എത്തുന്നതിനു ഏകദേശം നൂറു അടി മുന്നിൽ എത്തുമ്പോഴേയ്ക്കും അയാൾ എന്റെ
പിടിവിട്ട്‌ ഓടാൻ തുടങ്ങി.  ഞാൻ പറഞ്ഞു: ?നീ നിലത്തു വീഴും. ഓടരുത്‌.?
എന്നാൽ അയാൾ അതു ശ്രദ്ധിച്ചതേയില്ല.  അയാൾ ഓടിച്ചെന്ന്‌ തന്റെ വീടിന്റെ
വാതിൽപ്പടിയ്ക്കു മുന്നിൽ മറിഞ്ഞു വീണു.  ഞാൻ ഇത്രയും ദൂരം അയാളെ കൂടെ
കൊണ്ടുവന്നതിന്റെ ഒരു പ്രയോജനവുമുണ്ടായില്ല.  വീട്‌ അടുത്തെത്തിയപ്പോൾ
പിന്നെയുള്ള ചെറിയ ദൂരത്തിലേയ്ക്കുള്ള സമയം വളരെ ദൈർഘ്യമേറിയതായി
അയാൾക്ക്‌ തോന്നിയിട്ടുണ്ട്‌.  രണ്ടോ മൂന്നോ മിനിട്ടുകൂടി

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?