20 Sept 2012

ദൈവത്തിന്റെ സ്വന്തം നാട്ടിൽ




എം.കെ.ജനാർദ്ദനൻ

കാഴ്ചയിൽ സുരസുന്ദരിക്കുട്ടി. ശാലിനിയെക്കണ്ടാൽ വിഭാതം വിരിയിച്ച
പനിനീർപുഷ്പം പോലെ തോന്നി. വയസ്സു പതിനാറിന്റെ ചവിട്ടു
പടിയിലെത്തിയതെയുള്ളു. എല്ലാറ്റിനും അതിസമർത്ഥ. പ്രായത്തിൽ കവിഞ്ഞ
ഊർജ്ജസ്വലത. ഏതു കാര്യത്തിലും മുന്നിൽ.
        എന്നാൽ ഒരു സുപ്രഭാതം മുതൽ കുട്ടി മൗനിയായിത്തീർന്നു. ആരോടും
സംസാരമില്ല. ഏത്‌ നേരവും വിഷാദ വിചാരം മൗനം. ദുഃഖം ഗ്രസിച്ച മുഖത്തോടെ
മൗനം വിഴുങ്ങിക്കളഞ്ഞ ഭാവത്തോടെമാത്രമെ അവളെ എല്ലാവർക്കും കാണാൻ
കഴിഞ്ഞുള്ളൂ! സ്കൂളിൽ എല്ലാ കാര്യത്തിലും അവളെ
പ്രോത്സാഹിപ്പിച്ചിരുന്നത്‌ വിനീത ടീച്ചറും എൽസമ്മ ടീച്ചറുമാണ്‌. വിനീത
ശാലിനിയുടെ ഭാവേഭേദം കണ്ട്‌ എൽസമ്മ യോടു പറഞ്ഞു. "നമ്മുടെ
ശാലിനിക്കുട്ടിക്കു എന്തുപറ്റി? അവളാകെ തകർന്നതുപോലെയുണ്ടല്ലോ? വല്ല
പ്രണയക്കുരുക്കിലും അകപ്പെട്ടിരിക്കുമോ?
എൽസമ്മയുടെ പ്രതികരണം.
"ശരിയാ എനിക്കും തോന്നി. എന്തോ കുഴപ്പമുണ്ട്‌. ഒന്നിലും
ഉത്സാഹമില്ലാത്തവളായി മാറിയിരിക്കുന്നു" നമുക്കവളെ ഒന്നു കൗൺസിലിംഗ്‌
നടത്തിനോക്കിയാലോ?
ശരിയാ...
അടച്ചിട്ട ഒരു ക്ലാസ്സ്‌ മുറിയിൽ വിനീതയ്ക്കും എൽസമ്മയ്ക്കും മുന്നിൽ
ശാലിനി ഇരുന്നു.
അവരുടെ സ്നേഹസാന്ത്വന ശബ്ദം പുറത്തെത്തി. "നിനക്കെന്തു പറ്റി കുട്ടി.
ഞങ്ങളോടു തുറന്നു പറ.
അവൾ പ്രതിമപോലെ ഇരുന്ന ഉറക്കെ നിശ്വസിച്ചുകൊണ്ടിരുന്നു.
അവർ വിട്ടില്ല.
നിരന്തര പ്രേരണകളിൽ മനസ്സിളകി അവൾ പൊട്ടിക്കരയാൻ തുടങ്ങി. എല്ലാവരേക്കാൾ
തന്നെ സ്നേഹിക്കുന്ന അധ്യാപികമാരാണു മുന്നിലിരിക്കുന്നത്‌. അവൾക്കു
മനസ്സു തുറക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൾ വിങ്ങി.
"എന്നും എന്റെ സ്വന്തം അച്ഛൻ തന്നെ എന്നെ പീഡിപ്പിക്കുന്നു ടീച്ചർ. ഞാൻ
ഗർഭിണിയാണ്‌."സകല നിയന്ത്രണവുമറ്റ്‌ അവൾ കരയാൻ തുടങ്ങി.
        ടീച്ചർമാരും ഹെഡ്മിസ്ട്രസ്സും കൂടിയാലോചിച്ച്‌ പോലീസിൽ പരാതി നൽകി.
ചെറുപ്പത്തിൽ അമ്മ മരിച്ചിരുന്ന അവൾ അച്ഛനൊപ്പമാണു വളർന്നത്‌.
മുതിർന്നപ്പോൾ...
     സ്റ്റേഷനിൽ വന്ന്‌ ടീച്ചർമാർക്കു മുന്നിൽ അച്ഛൻ
ഓച്ഛാനിച്ചുനിന്നു. തലതാഴ്‌ന്നിരുന്നു. ഇൻസ്പെക്ടർ  ലാത്തികൊണ്ട്‌
താടിയുയർത്തി കൽപിച്ചു.
"മുഖത്തുനോക്കടാ, ഡെവിൾ"
ഭൂമിയിൽ സ്വന്തം മകളെ മാത്രമെ നീയിതിനു കണ്ടുള്ളൊ?
ഒരച്ഛനെ കവിഞ്ഞ്‌ ആരുടെ സുരക്ഷയാണ്‌ ഒരുമകൾക്ക്‌ ലോകത്ത്‌
പ്രതീക്ഷിക്കാവുന്നത്‌? പറയെടാ റാസ്കൽ. പ്രതിയുടെ കൂസലില്ലാത്ത നിൽപ്‌
കണ്ട്‌ ആറാംവാരിക്കിട്ട്‌ സി.ഐ കുറുവടികൊണ്ട്‌ നല്ലപോലെ വേദനിക്കുംമട്ടിൽ
ഒരു കുത്തു കൊടുത്തു. അയ്യോ' എന്ന്‌ അച്ഛൻ കരഞ്ഞു പോയി.
സി.ഐ ചോദിച്ചു "സ്വന്തം നീച പ്രവൃത്തിയെക്കുറിച്ച്‌ നിനക്കെന്താണു
പറയാനുള്ളത്‌ കേൾക്കട്ടെ.
പ്രതി പറഞ്ഞു. "അവളെ കാണുമ്പോൾ എപ്പോഴും എനിക്കങ്ങിനെ തോന്നുന്നു."
സി.ഐ കയർത്തു. നിന്റെയൊക്കെ ....... ഛേദിച്ചു കളയുകയാണ്‌ ഇത്തരം പീഡനങ്ങൾ
പ്രിവന്റു ചെയ്യുവാനുള്ള ഏകവഴി. പക്ഷെ നിയമം അനുവദിക്കുന്നില്ലല്ലോ?
നിയമം തിരുത്തുകയാണ്‌ രാജ്യത്ത്‌ ആദ്യം ചെയ്യേണ്ടത്‌! എന്തു ചെയ്യാം.
പുവർ നേഷൻ.
        അച്ഛന്റെ കൈകൾക്കു വിലങ്ങുവയ്ക്കപ്പെട്ടു. മകളുടെ ചാരിത്രംകവർന്ന
കുറ്റത്തിന്‌ ജയിലടക്കപ്പെട്ടു അയാൾ. പത്രത്തിൽ വാർത്ത വന്നതിനൊപ്പം
ശാലിനിയേയും പിന്നെ അവളുടെ ശേഷ ജീവിതവും സുരക്ഷയും പഠനവും ചിലവുമെല്ലാം
ഒരു പൂവർ ഹോം ട്രസ്റ്റുകാർ ഏറ്റെടുത്തു. അവളുടെ മനസ്സിനെ വീണ്ടെടുക്കാൻ
കൗൺസിലിംഗും ഏർപ്പെടുത്തപ്പെട്ടു. ശാലിനിയെ സുരക്ഷിതവളയത്തിലാക്കി
മടങ്ങുമ്പോൾ വിനീത ഗദ്ഗതപൂർവ്വം ചോദിച്ചു.
"ദൈവത്തിന്റെ സ്വന്തം നാടെന്നു ഈ നാടിനു ആരാണ്‌ വിളിച്ചതു എൽസമ്മേ"
എൽസമ്മ മറുപടി പറഞ്ഞതിപ്രകാരം .
"ആ വിഡ്ഢിയെക്കുറിച്ചുതന്നെയാണ്‌ വിനീത ഞാനും ആലോചിച്ചുകൊണ്ടിരുന്നത്‌.
ഒരു പക്ഷെ നമ്മൾ അവഗണിച്ചിരുന്നെങ്കിൽ അവൾ എന്താകുമായിരുന്നു.?
അതോർമ്മിപ്പിക്കാതെ. നെഞ്ചുതകർന്നുപോകും. ദൈവകൃപയാൽ അവൾ രക്ഷപ്പെട്ടല്ലോ
നമ്മൾ അതിനു നിമിത്തമായത്‌ ഭാഗ്യം."
അവർ വീടുകളിലേക്ക്‌ കാലത്തിന്റെ പ്രഹരമേൽക്കേണ്ടി വന്ന മനസ്സുകളോടെ മടങ്ങി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...