20 Sept 2012

ഓർമ്മകൾ ഊഞ്ഞാലാടുമ്പോൾ


ഷീല

കവിതപോൽ വന്നു നിറഞ്ഞൊരു കാലവും
കഥകളിൽ മിന്നും തിളക്കവുമില്ലാതെ,
വന്നുപോയ്‌ ഓണമിന്നോർമ്മയിൽ പോലു-
മൊരുഞ്ഞാലും ഓണക്കളികളുമില്ലാതെ

പൂവുകൾ തേടിയലയുന്ന കുട്ടികളെന്തേ-
വരാത്തതെന്നാകുലപ്പെട്ടുകൊണ്ടു
മ്മറ-
ക്കോലായിൽ കാത്തിരിക്കുന്നൊരാ-
മുത്തശ്ശിയുമില്ലായിന്നൊരു വീട്ടിലും.

സദ്യയൊരുക്കുവാനുത്രാടം തൊട്ടേ നട്ടെല്ലു-
നീർക്കാതടുക്കളയിൽ തന്നെ നട്ടം
തിരിയുന്ന അമ്മമാരേയും കണ്ടു
കിട്ടീടില്ല നമ്മൾക്കൊരിടത്തും.

പഴയൊരോർമ്മതൻ പടിവാതിലിൽ
ഞാൻ പതറി നിന്നുപോയ്‌ തെല്ലുനേരം;
പാടി പഴകിയ പാട്ടുകളോർമ്മയിൽ
നെടുവീർപ്പുകളായ്‌ മാറുന്നു...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...