കേര ചരിത്രത്തിലെ സുവർണ്ണ ഏട്‌


ആർ ഹേലി
മുൻ ഡയറക്ടർ (കൃഷി),  സംസ്ഥാന കൃഷി വകുപ്പ്‌

കേരകൃഷിയുള്ള 92 രാജ്യങ്ങളിലും ആദരിക്കുന്ന മഹാനായ കൃഷി ശാസ്ത്രജ്ഞനാണ്‌ ഡോ. ജെ. എസ്‌. പട്ടേൽ. അദ്ദേഹമാണ്‌ 1932ൽ നീലേശ്വരം കൃഷി ഗവേഷണ കേന്ദ്രത്തിൽ ടി ഃ ഡി സങ്കരയിനത്തിന്‌ രൂപം നൽകിയത്‌.
പ്രസ്തുത തൈകൾ 1934ൽ നീലേശ്വരത്താണ്‌ നട്ട്‌ പിടിപ്പിച്ചതു. നീലേശ്വരത്തെ തോട്ടത്തിൽ അന്ന്‌ നട്ട തെങ്ങുകൾ 75 വർഷം പിന്നിട്ടിട്ടും ആരോഗ്യത്തോടെ നീരയും കരിക്കും തേങ്ങയും ധാരാളം ഓലകളും വഹിച്ച്‌ കാറ്റത്ത്‌ ആടി ഉലഞ്ഞ്‌ ഉല്ലസിക്കുന്നത്‌ കാണുമ്പോൾ ഡോ. പട്ടേലിനെ സ്മരിക്കാനും അഭിമാനത്തോടെ ആദരിക്കാനും ആഗ്രഹം തോന്നിപ്പോകുന്നു.
ഈ കൃഷിത്തോട്ടത്തെ കൃഷി, ഗവേഷണ വിദഗ്ദ്ധരുടേയും തെങ്ങിനെ സ്നേഹിക്കുന്നവരുടേയും ഒരു തീർത്ഥാടന കേന്ദ്രമാക്കി ഉയർത്തണം. അതിന്‌ ഡോ. പട്ടേലിന്റേ പേര്‌ നൽകുന്നതും പരിഗണിക്കണം.

അതോടൊപ്പം ഡോ. പട്ടേലിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു സ്റ്റാമ്പ്‌ ഇറക്കുകയും ചെയ്യണം. കൃഷി ശാസ്ത്രജ്ഞരെ ആദരിക്കുന്ന ഒരു സംസ്ക്കാരം അതുവഴി നമ്മുടെ രാജ്യത്ത്‌ സൃഷ്ടിക്കാം. നമ്മുടെ ഗവണ്‍മന്റും, പാർലമന്റ്‌ അംഗങ്ങളും, നാളികേര വികസനബോർഡും ഇതിന്‌ മുൻകൈ എടുക്കണം. കാരണം സങ്കരതെങ്ങിനങ്ങൾ ലോകമാകെ പ്രചരിക്കുകയാണ്‌. ഒപ്പം ഡോ. പട്ടേലിന്റേയും ഇന്ത്യയുടേയും പ്രശസ്തിയും വളരുന്നു.
മുൻ ഡയറക്ടർ (കൃഷി),
സംസ്ഥാന കൃഷി വകുപ്പ്‌

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ