Skip to main content

ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ കാർഷിക വിജയത്തിന്‌ അടിത്തറടി. ഐ. മാത്യുക്കുട്ടി

തെങ്ങ്‌ മാനവജാതിക്ക്‌ അത്യന്തം പ്രയോജനപ്രദമായ കാർഷിക വിളയാണ്‌. ഭക്ഷണത്തിനും പാനീയത്തിനും എണ്ണയ്ക്കും നാരുകൾക്കും തടിയ്ക്കും ഇന്ധനത്തിനും പുറമേ ജീവിതത്തിന്റെ നാനാതുറകളിൽ നിരവധി തരത്തിൽ തെങ്ങ്‌ മനുഷ്യന്‌ പ്രയോജനപ്പെടുന്നു. ചെറുകിട, നാമമാത്ര കർഷകരുടെ വിളയായ തെങ്ങ്‌ നമ്മുടെ രാജ്യത്ത്‌ 18 സംസ്ഥാനങ്ങളിലും മൂന്ന്‌ കേന്ദ്രഭരണ പ്രദേശങ്ങളിലും കൃഷി ചെയ്യപ്പെടുന്നു.  ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും ജനങ്ങളുടെ, പ്രത്യേകിച്ച്‌ സമൂഹത്തിലെ അവശ വിഭാഗത്തിന്‌ വരുമാന സമ്പാദനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തെങ്ങ്കൃഷിക്കുള്ള പങ്ക്‌ കണക്കിലെടുത്താൽ ദേശീയ സമ്പട്‌ വ്യവസ്ഥയിൽ തെങ്ങിന്റെ സ്ഥാനം അത്യധികം പ്രാധാന്യമുള്ളതാണ്‌. നമ്മുടെ രാജ്യത്ത്‌ ഒരു കോടിയിലധികം ജനങ്ങൾ ഉപജീവനത്തിനായി തെങ്ങുകൃഷിയെയാണ്‌ ആശ്രയിക്കുന്നത്‌. രാജ്യത്തെ മൊത്തം ആഭ്യന്തര വരുമാനത്തിൽ തെങ്ങുകൃഷിയുടെ സംഭാവന 8300 കോടി രൂപയാണ്‌; സസ്യഎണ്ണ ഉത്പാദനത്തിന്റെ 6 ശതമാനവും.  കയർ അടക്കമുള്ള നാളികേരോൽപന്നങ്ങളുടെ കയറ്റുമതിയിൽ നിന്ന്‌ 1700 കോടി രൂപയുടെ വിദേശനാണ്യമാണ്‌ രാജ്യത്തിന്‌ ലഭിക്കുന്നത്‌.
രാജ്യത്തെ തെങ്ങുകൃഷിയുടേയും കേരവ്യവസായത്തിന്റേയും വികസനത്തിനായി 1981ൽ ആണ്‌ നാളികേര വികസന ബോർഡ്‌ സ്ഥാപിതമായത്‌. ആറാം പഞ്ചവത്സര പദ്ധതിയുടെ ഉത്തരാർദ്ധത്തിൽ 1982-83ൽ ബോർഡ്‌ വികസന പരിപാടികൾ നടപ്പിലാക്കാൻ തുടങ്ങി. ഇക്കാലയളവിൽ തെങ്ങുകൃഷി വ്യാപനം, നടീൽ സാമഗ്രികളുടെ ഉത്പാദനവും വിതരണവും തുടങ്ങിയ പദ്ധതികളായിരുന്നു ബോർഡ്‌ നടപ്പിലാക്കിയത്‌. പ്രസ്തുത കാലയളവിൽ പദ്ധതി നടത്തിപ്പിനായി ബജറ്റിൽ വകയിരുത്തിയിരുന്നത്‌ 3.67 കോടി രൂപയായിരുന്നു. ഏഴാം പഞ്ചവത്സര പദ്ധതിയിൽ ഇത്‌ 10.22 കോടി രൂപയായി വർദ്ധിച്ചു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ ബജറ്റ്‌ വിഹിതം 395 കോടി രൂപയായിരുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ 1000 കോടി രൂപയുടെ പദ്ധതികളാണ്‌ ബോർഡ്‌ വിഭാവനം ചെയ്യുന്നത്‌.

കേരകർഷക സമൂഹത്തിന്റെ നന്മയ്ക്കായി വിവിധതരം ദീർഘകാല, ഹ്രസ്വകാല പദ്ധതികളാണ്‌ ബോർഡ്‌ നടപ്പിലാക്കിവരുന്നത്‌. നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ബോർഡ്‌ നേരിട്ടോ സംസ്ഥാന കൃഷി വകുപ്പിന്റേയോ ഹോർട്ടികൾച്ചർ വകുപ്പിന്റേയോ സഹായത്തോടെയോ ആണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. നടീൽ സാമഗ്രികളുടെ ഉത്പാദനവും വിതരണവും, തെങ്ങുകൃഷി വ്യാപനം, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌ സമഗ്രകൃഷി, സാങ്കേതികവിദ്യ പ്രദർശനം, വിപണി പ്രോത്സാഹനം, വിവര സാങ്കേതിക വിദ്യ, നാളികേര ടെക്നോളജി മിഷൻ, കേര ഇൻഷൂറൻസ്‌, തെങ്ങുകൃഷി പുനരുദ്ധാരണം എന്നിവയാണ്‌ ബോർഡ്‌ നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ.ബോർഡിന്റെ 'നടീൽ സാമഗ്രികളുടെ ഉത്പാദനവും വിതരണവും' എന്ന പദ്ധതിക്ക്‌ കീഴിൽ സംസ്ഥാന കൃഷി വകുപ്പുകളിലൂടെ സങ്കരയിനങ്ങളുടേയും മറ്റ്‌ മെച്ചപ്പെട്ട ഇനങ്ങളുടേയും ഉത്പാദനവും വിതരണവും, പ്രാദേശിക തെങ്ങിൻ നഴ്സറികൾ സ്ഥാപിക്കൽ, ന്യൂക്ലിയസ്‌ സീഡ്‌ ഗാർഡനോ, നഴ്സറികളോ തുടങ്ങുന്നതിന്‌ സഹായം തുടങ്ങിയ പരിപാടികളും നടപ്പിലാക്കുന്നുണ്ട്‌. ഓരോ പ്രദേശത്തേയും കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുയോജ്യമായ തെങ്ങിനങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള പ്രാധാന്യം മനസ്സിലാക്കി അത്തരം തെങ്ങിനങ്ങളുടെ തൈകൾ ഉത്പാദിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശന വിത്തുത്പാദന തോട്ടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌.  ബോർഡിന്റെ കീഴിൽ ഇപ്പോൾ ഏഴ്‌ പ്രദർശന വിത്തുത്പാദന തോട്ടങ്ങൾ കർണ്ണാടക (മാണ്ഡ്യ)ത്തിലും കേരള(നേര്യമംഗലം)ത്തിലും ആന്ധ്രാപ്രദേശി (വേഗിവാഡ)ലും ഛത്തീസ്ഗഢി (കൊണ്ടഗാവ്‌)ലും ബീഹാറി (മധേപുര)ലും ഒഡീഷ (പിട്ടാപ്പിളളി)യിലും അസ്സമിലു (അഭയ്പുരി​‍ാമായി മൊത്തം 240 ഹെക്ടറിൽ പ്രവർത്തിക്കുന്നു.


തെങ്ങിൻ തൈകളുടെ ആവശ്യം
ദീർഘകാലവിളയായതിനാൽ അറുപതിലേറെ വർഷക്കാലം തെങ്ങിൽ നിന്ന്‌ ആദായം ലഭിക്കുന്നുണ്ട്‌. നടീൽ സാമഗ്രിയുടെ ഗുണമേന്മയെ അടിസ്ഥാനമാക്കിയായിരിക്കും ഭാവിയിൽ തെങ്ങിൽ നിന്നുള്ള വിളവിന്റെ ലഭ്യത. ഗുണനിലവാരം കുറഞ്ഞ നടീൽ സാമഗ്രികൾ കർഷകന്‌ നഷ്ടമാണുണ്ടാക്കുക. തെങ്ങിൻ തൈ നട്ടുവളർത്തി കായ്ഫലം ലഭിക്കുന്നതിനു മുൻപ്‌ തന്നെ കർഷകന്റെ പ്രയത്നം വളരെയധികം ആവശ്യമായി വരുന്നതിനാൽ നല്ല ഇനത്തിൽപ്പെട്ട ഗുണനിലവാരമുള്ള നടീൽ സാമഗ്രികൾ തെരഞ്ഞെടുക്കുവാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്‌.  വിത്തുതേങ്ങ പാകി കിളിർപ്പിച്ച്‌ മാത്രമേ തെങ്ങിൽ നിന്ന്‌ നടീൽ സാമഗ്രികൾ ഉത്പാദിപ്പിക്കുവാൻ കഴിയുകയുള്ളൂ. ടിഷ്യുകൾച്ചർ മുഖേന നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അവയൊന്നും പൂർണ്ണമായി ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
നമ്മുടെ രാജ്യത്ത്‌ തെങ്ങുകൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീർണ്ണത്തിൽ കഴിഞ്ഞ ദശകത്തിൽ 0.8 ശതമാനത്തിന്റെ വർദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. വരും വർഷങ്ങളിലും ഈ പ്രവണത തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്‌, മേഘാലയ, അസ്സം എന്നീ സംസ്ഥാനങ്ങളിലും മറ്റ്‌ വടക്ക്‌ - കിഴക്കൻ സംസ്ഥാനങ്ങളിലും തെങ്ങുകൃഷി വ്യാപിപ്പിക്കാനുള്ള സാദ്ധ്യതകളുണ്ട്‌.  രാജ്യത്ത്‌ ഇപ്പോൾ 18.9 ലക്ഷം ഹെക്ടർ സ്ഥലത്ത്‌ തെങ്ങ്‌ കൃഷി ചെയ്യുന്നുണ്ട്‌. ഇതിൽ ശരാശരി 1 ശതമാനം വർദ്ധനയുണ്ടാകണമെങ്കിൽ 18900 ഹെക്ടർ സ്ഥലത്ത്‌ പുതുതായി തെങ്ങുകൃഷി ചെയ്ത്‌ തുടങ്ങണം. ഒരു ഹെക്ടർ സ്ഥലത്ത്‌ 175 തെങ്ങുകൾ എന്ന കണക്കിൽ നട്ടുപിടിപ്പിക്കുന്നതിന്‌ ഒരു വർഷം 33 ലക്ഷത്തോളം തെങ്ങിൻ തൈകളാണ്‌ ആവശ്യമായി വരുന്നത്‌. പരമ്പരാഗതമായി തെങ്ങുകൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ പുതുകൃഷിക്ക്‌ പുറമേ അടിത്തൈ വെച്ചു പിടിപ്പിക്കുകയും കായ്ഫലമില്ലാത്ത തെങ്ങുകൾ വെട്ടിമാറ്റി തൈ വെച്ച്‌   പിടിപ്പിക്കുകയും   ചെയ്യുന്നുണ്ട്‌. തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലും ആൻഡമാൻ നിക്കോബാറിലും നടപ്പിലാക്കിവരുന്ന തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി കേരളത്തിലെ മറ്റ്‌ ജില്ലകളിലേക്കും, കർണ്ണാടകം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലേക്കും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ വ്യാപിപ്പിക്കുന്നതാണ്‌. ഇവിടങ്ങളിലെല്ലാം പുതുതായി നട്ടുപിടിപ്പിക്കുന്നതിന്‌ വളരെയേറെ തെങ്ങിൻ തൈകളാണ്‌ ആവശ്യമായി വരുന്നത്‌. ഏകദേശം 37,800 ഹെക്ടർ സ്ഥലത്തേക്ക്‌ അതിന്റെ 2 ശതമാനമെന്ന നിരക്കിലാണ്‌ അടിത്തൈവെയ്ക്കലിനും പുനർനടീലിനുമായി തൈകൾ ആവശ്യമായി വരുന്നതെന്ന്‌ കണക്കാക്കിയിരിക്കുന്നു. ഇതിനായി 66 ലക്ഷം തെങ്ങിൻ തൈകൾ വീതം വർഷം തോറും ആവശ്യമായി വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. അപ്രകാരം രാജ്യത്ത്‌ പ്രതിവർഷം ഒരു കോടി തെങ്ങിൻ തൈകൾ വേണ്ടിവരുമെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. ഒരു കോടി തെങ്ങിൻ തൈകൾ കിളിർപ്പിച്ചെടുക്കുന്നതിന്‌ ഒന്നരക്കോടി വിത്തുതേങ്ങകൾ ശേഖരിച്ച്‌ പാകി മുളപ്പിക്കേണ്ടതുണ്ട്‌.
തെങ്ങിൻ തൈ ഉത്പാദനം
നെടിയ നാടൻ തെങ്ങിനങ്ങളേക്കാൾ 25 മുതൽ 40 ശതമാനം വരെ വിളവ്‌ കൂടുതൽ നൽകുവാൻ കഴിവുള്ളവയാണ്‌ കുറിയതും നെടിയതും തമ്മിലുള്ള സങ്കരയിനങ്ങളും (ഡിxടി) നെടിയതും കുറിയതും തമ്മിലുള്ള സങ്കരയിനങ്ങളും (ടി x ഡി) അത്യുത്പാദനശേഷിയുള്ള തെങ്ങിനങ്ങളും. പല ഗവേഷണസ്ഥാപനങ്ങളും പുറത്തിറക്കിയിട്ടുള്ള ഡിതടി സങ്കരയിനങ്ങൾ ഉയർന്ന വിളവ്‌ തരുന്നവയാണെങ്കിലും ഇവയുടെ ലഭ്യത വളരെ പരിമിതമാണ്‌. ഡിതടി തെങ്ങിൻതൈകൾ നേരത്തെ കായ്ക്കുന്നതിനാലും ഉയരം അധികം ഇല്ലാത്തതിനാലും ഉയർന്ന വിളവ്‌ തരുന്നതിനാലും ഇവ നട്ടുപിടിപ്പിക്കാൻ കർഷകർ വളരെയേറെ താൽപര്യം കാണിക്കുന്നുണ്ട്‌. കുറിയ ഇനം തെങ്ങുകളുടെ ദൗർലഭ്യം ഡി ത ടി തൈകളുടെ ഉത്പാദനത്തിൽ പ്രതിബന്ധം സൃഷ്ടിക്കുന്നു. കുറിയയിനം തെങ്ങുകളുള്ള തോട്ടങ്ങളുടെ എണ്ണം വളരെ പരിമിതമാണ്‌. നമ്മുടെ രാജ്യത്ത്‌ നെടിയ ഇനങ്ങളുടേയും കുറിയ ഇനങ്ങളുടേയും സങ്കരയിനങ്ങളുടേയും അനുപാതം 60 : 20: 20 എന്ന തോതിലാക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിനായി കൂടുതൽ കുറിയ ഇനം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കേണ്ടതുണ്ട്‌. മാത്രമല്ല, കുറിയ തെങ്ങിനങ്ങളുടെ കരിക്കിന്‌ നല്ല ജനപ്രീതിയുമുണ്ട്‌.
ബോർഡിന്റെ ഏഴ്‌ പ്രദർശന വിത്തുത്പാദന തോട്ടങ്ങളിൽ നിന്നും സംസ്ഥാന കൃഷിവകുപ്പിന്റെ നഴ്സറികളിൽ നിന്നും കാർഷിക സർവ്വകലാശാലകളിൽ നിന്നും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ നിന്നും സ്വകാര്യ നഴ്സറികളിൽ നിന്നുമാണ്‌ തെങ്ങിൻ തൈകൾ പ്രധാനമായും ലഭിക്കുന്നത്‌. ചില കർഷകർ സ്വന്തം ആവശ്യത്തിനായി തങ്ങളുടെ തോട്ടത്തിൽ നിന്ന്‌ നല്ല മാതൃവൃക്ഷം തെരഞ്ഞെടുത്ത്‌ തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്‌. ബോർഡ്‌ സങ്കരയിനങ്ങളുടേയും മറ്റ്‌ മെച്ചപ്പെട്ടയിനങ്ങളുടേയും ഉത്പാദനത്തിനും പ്രാദേശിക തെങ്ങിൻ നഴ്സറി തുടങ്ങുന്നതിനുമുള്ള പദ്ധതിക്ക്‌ കീഴിൽ സംസ്ഥാന കൃഷി വകുപ്പുകൾക്ക്‌ ധനസഹായം നൽകുന്നുണ്ട്‌. ന്യൂക്ലിയസ്‌ സീഡ്‌ ഗാർഡൻ (വിത്തുതോട്ടം), സ്വകാര്യ നഴ്സറി എന്നിവ തുടങ്ങുന്നതിനും ബോർഡ്‌ ധനസഹായം നൽകുന്നുണ്ട്‌.
ടി x ഡി   സങ്കരയിനങ്ങളുടേയും മെച്ചപ്പെട്ട ഇനങ്ങളുടേയും ഉത്പാദനം
സങ്കരയിനങ്ങളുടേയും മറ്റ്‌ മെച്ചപ്പെട്ട ഇനങ്ങളുടേയും ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഒരു പദ്ധതി വിവിധ സംസ്ഥാനങ്ങളിൽ എട്ടാംപദ്ധതി കാലയളവ്‌ മുതൽ നടപ്പിലാക്കിവരു.ന്നു. പ്രസ്തുത പദ്ധതിയിൽ സംസ്ഥാനകൃഷി വകുപ്പിന്‌ സങ്കരയിനങ്ങളും മറ്റു മെച്ചപ്പെട്ട ഇനങ്ങളും ഉത്പാദിപ്പിക്കുന്നതിന്‌ സഹായം നൽകി വരുന്നു. ഇതിനായി വേണ്ടി വരുന്ന ചെലവ്‌ 50:50 അടിസ്ഥാനത്തിൽ ബോർഡും സംസ്ഥാന സർക്കാരും തുല്യമായി വഹിക്കുകയാണ്‌ ചെയ്യുന്നത്‌. തെങ്ങിൻ തൈകൾ വിപണനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനവും തുല്യമായി പങ്കുവെയ്ക്കുന്നു. 2001-02 മുതൽ 2011-12 വരെ പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിച്ച തെങ്ങിൻ തൈകളുടെ വിശദാംശങ്ങൾ പട്ടിക 1ൽ കൊടുത്തിരിക്കുന്നു. ഇതനുസരിച്ച്‌ കേരളം, തമിഴ്‌നാട്‌, കർണ്ണാടകം, ഒഡീഷ, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലായി 28.35 ലക്ഷം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്തു.
പ്രാദേശിക തെങ്ങിൻ നഴ്സറി തുടങ്ങുക
സംസ്ഥാന സർക്കാരുകളുടെ നഴ്സറി പരിപാടികൾക്ക്‌ പൈന്തുണയേകുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ പ്രസ്തുത പരിപാടി നടപ്പിലാക്കുന്നത്‌. ഉത്പാദിപ്പിക്കുന്ന തെങ്ങിൻ തൈ ഒന്നിന്‌ 12.50 രൂപ എന്ന നിരക്കിലാണ്‌ ധനസഹായം നൽകുന്നത.​‍്‌ കേരളം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ഒഡീഷ, ഗുജറാത്ത്‌, അസ്സം, ത്രിപുര, നാഗാലാന്റ്‌, അരുണാചൽ പ്രദേശ്‌, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ 2001-2002 മുതൽ 59.825 ലക്ഷം തെങ്ങിൻ തൈകളാണ്‌ പദ്ധതിയുടെ കീഴിൽ ഉത്പാദിപ്പിച്ചതു. തെങ്ങിൻ തൈകളുടെ ഉത്പാദനത്തിന്റെ വിശദാംശങ്ങൾ പട്ടിക 2 ൽ കൊടുത്തിരിക്കുന്നു.
ന്യൂക്ലിയസ്‌ സീഡ്‌ ഗാർഡൻ
ഗുണനിലവാരമുള്ള സങ്കരയിനം തെങ്ങിൻ തൈകളുടെ ഉത്പാദനത്തിനായി മെച്ചപ്പെട്ടയിനം മാതൃ, പിതൃ വൃക്ഷങ്ങളുടെ വിത്തുതോട്ടം സ്വകാര്യമേഖലയിൽ സ്ഥാപിക്കുക എന്നതാണ്‌ പ്രസ്തുത പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്‌. ഈ പദ്ധതിക്ക്‌ കീഴിൽ 4 ഹെക്ടർ സ്ഥലത്ത്‌ മൂന്ന്‌ വർഷ കാലയളവിൽ കുറഞ്ഞത്‌ 600 തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുന്നതിന്‌ 6 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നുണ്ട്‌. ആദ്യവർഷം വിത്തുതോട്ടത്തിന്‌ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി തെങ്ങിൻ തൈകൾ നട്ടുപിടിപ്പിച്ചു കഴിഞ്ഞാൽ ചെലവിന്റെ 25 ശതമാനം പരമാവധി 3 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. അടുത്ത രണ്ട്‌ വർഷങ്ങളിൽ ബോർഡ്‌ നടത്തുന്ന പരിശോധനയ്ക്ക്‌ ശേഷം 1.50 ലക്ഷം രൂപ വീതമുള്ള അടുത്ത രണ്ട്‌ ഗഡുക്കൾ നൽകുന്നു.
കേരളം പോലെ സ്ഥലപരിമിതിയുള്ള സംസ്ഥാനങ്ങളിൽ 2 ഹെക്ടർ സ്ഥലത്ത്‌ വിത്തുതോട്ടം തുടങ്ങുന്നതിന്‌ ആനുപാതികമായ സഹായം നൽകുന്നതാണ്‌. പ്രസ്തുത പദ്ധതിക്ക്‌ കീഴിൽ കേരളം, കർണ്ണാടകം, ആന്ധ്രാപ്രദേശ്‌, നാഗാലാന്റ്‌ എന്നീ സംസ്ഥാനങ്ങളിൽ ഇതുവരെ 49 വിത്തുതോട്ടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌.
ബോർഡിൽ രജിസ്റ്റർ ചെയ്തതോ അംഗീകാരം നൽകിയിട്ടുള്ളതോ ആയ സ്വകാര്യ നഴ്സറികൾ
സ്വകാര്യനഴ്സറികൾ മുഖേന ഗുണമേന്മയുള്ള തൈകൾ ഉത്പാദിപ്പിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനായി ബോർഡ്‌ നടപ്പിലാക്കുന്ന പദ്ധതിക്ക്‌ കീഴിൽ 2 ലക്ഷം രൂപ നിരക്കിൽ ധനസഹായം നൽകുന്നു. വർഷം തോറും 25000 തെങ്ങിൻ തൈകൾ വീതം ഉത്പാദിപ്പിക്കുന്ന  നഴ്സറികൾക്ക്‌ ആദ്യരണ്ടുവർഷം ഒരു ലക്ഷം രൂപവീതം ധനസഹായം നൽകുന്നതാണ്‌. 6250 തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്ന ചെറുകിട നഴ്സറികൾക്കും 25,000 രൂപ വീതം രണ്ട്‌ വാർഷിക തവണകളായി നൽകുന്നതാണ്‌. 2001-02 വർഷത്തിൽ ആരംഭിച്ച പദ്ധതിക്ക്‌ കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി 253 നഴ്സറികൾക്ക്‌ ധനസഹായം നൽകിയിട്ടുണ്ട്‌.
പ്രദർശന വിത്തുത്പാദന തോട്ടങ്ങളിലെ നഴ്സറികൾ
ബോർഡിന്റെ ഏഴ്‌ പ്രദർശന വിത്തുത്പാദന തോട്ടങ്ങളിൽ നെടിയ ഇനത്തിലും കുറിയയിനത്തിലുംപെട്ട തെങ്ങിൻ തൈകളും വിവിധയിനം പിതൃ-മാതൃ വൃക്ഷങ്ങളിൽ നിന്ന്‌ വർഗ്ഗസങ്കരണം നടത്തി ഉത്പാദിപ്പിച്ച സങ്കരയിനം തെങ്ങിൻ തൈകളും ലഭ്യമാണ്‌. പ്രദർശന -വിത്തുത്പാദന തോട്ടങ്ങൾ ഗുണനിലവാരമുള്ള നടീൽ സാമഗ്രികളുടെ വിശ്വസനീയ സ്രോതസ്സ്‌ മാത്രമല്ല, ഇവിടെ നാളികേരോത്പാദനം, കേര പരിപാലനം, സംരക്ഷണം എന്നീ മേഖലകളിൽ ഉരുത്തിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. മാണ്ഡ്യ, നേര്യമംഗലം, അഭയപുരി എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ സങ്കരയിനം തെങ്ങിൻ തൈകളുടെ ഉത്പാദനവും വിപണനവും നടക്കുന്നുണ്ട്‌. മറ്റ്‌ തോട്ടങ്ങളിൽ 2012-13ൽ വർഗ്ഗ സങ്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്‌.
ഗുണനിലവാരമുള്ള തെങ്ങിൻ തൈകളുടെ വർദ്ധിച്ച ആവശ്യം പരിഗണിച്ച്‌ ഉത്പാദന ലക്ഷ്യം 2011-12ൽ 11 ലക്ഷം തെങ്ങിൻ തൈകളായി വർദ്ധിപ്പിച്ചു. പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിനായി 19,28,923 വിത്തുതേങ്ങകൾ നഴ്സറികളിൽ പാകിക്കഴിഞ്ഞു. ഇതുവരെ 10,77,860 വിത്തുതേങ്ങകളാണ്‌ മുളച്ചതു. തോട്ടങ്ങളിൽ നിന്ന്‌ തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചുകഴിഞ്ഞു. 2012-13 ൽ 13.2 ലക്ഷം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുവാനാണ്‌ ലക്ഷ്യമിടുന്നത്‌. അതായത്‌ മുൻവർഷത്തെ അപേക്ഷിച്ച്‌ 20 ശതമാനം കൂടുതൽ ഉത്പാദനം. ഇതിനായി 24 ലക്ഷം വിത്തുതേങ്ങകൾ ശേഖരിച്ച്‌ 7 തോട്ടങ്ങളിലും പാകിത്തുടങ്ങിയിട്ടുണ്ട്‌.
മാതൃവൃക്ഷം തെരഞ്ഞെടുക്കൽ
തെങ്ങിൻ തൈകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ബോർഡിന്റേയും മറ്റ്‌ സംസ്ഥാന സർക്കാർ വകുപ്പുകളുടേയും സർക്കാർ ഏജൻസികളുടേയും പരിശ്രമം കൊണ്ടുമാത്രം ഒരു കോടി തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുവാൻ സാധിക്കുകയില്ല. ഇതിനായി കേരകർഷകരുടേയും കേരോത്പാദക സംഘങ്ങളുടേയും കേരകർഷക സംഘടനകളുടേയും ആത്മാർത്ഥമായ പരിശ്രമം കൂടിയേ തീരു. ഗുണമേന്മയുള്ള വിത്തുതേങ്ങ കണ്ടെത്തുന്നതിനായി നല്ല മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുക്കേണ്ടതുണ്ട്‌. തെങ്ങുകൃഷി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ 1.5 ലക്ഷം മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുക്കാനാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌.
തെരഞ്ഞെടുക്കപ്പെടുന്ന മാതൃ വൃക്ഷങ്ങളിൽ കുറഞ്ഞത്‌ ഒരു തെങ്ങിൽ നിന്ന്‌ 40 വിത്തുതേങ്ങകളെങ്കിലും ഒരു വർഷം ശേഖരിക്കാൻ കഴിഞ്ഞാൽ മൊത്തം 60 ലക്ഷം വിത്തുതേങ്ങകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സംഭരിക്കുവാൻ കഴിയും. ഇതിൽ നിന്ന്‌ 30 ലക്ഷത്തിലേറെ തെങ്ങിൻ തൈകൾ മുളപ്പിച്ചെടുക്കുവാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു. അപ്രകാരം ഉയർന്ന ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ വർദ്ധിച്ചു വരുന്ന ആവശ്യം വലിയൊരളവ്‌ വരെ പരിഹരിക്കാനാവും.
ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…