മഹർഷി
അവളെന്നാത്മാവിലാളിപ്പടരും
വിചാരവീചികൾതന്നംഗാരപ്പൊരുൾ
അവളെന്നന്തർഭാവങ്ങളിലൂഴറുന്ന
സാന്ദ്രമാംനാദവൈപരി
അവളുണ്മതൻപൂത്തിങ്കൾ
അവിളിലാനന്ദനാദപ്രപഞ്ചം
ആലോലമാടുന്നശീതളമാരുതൻ
ചിന്തത്തൻചിന്തേരിട്ടശീലുകൾ
അവളാണുരാപകലുകൾ
ശ്വാസവേഗങ്ങളിന്നാവേഗങ്ങൾ
ഇരുളുംവെളിച്ചവുമവൾമാത്രം
തരളംസലിലസരസവുമവൾ
വരകൾവർണ്ണങ്ങളവളേ
വാക്കുകൾകലകളുമവൾ
കാലാകാലനിയന്താമവൾ
കാലാതീതവർണ്ണകാന്തിയാമവൾ