കയ്യുമ്മു
ഉപേക്ഷിയ്ക്കപ്പെട്ട കടലാസുകൾപോലെ
വൃക്ഷികകാറ്റിൽ പറന്നകലുന്ന
അനാഥവഴിയിൽ കിടന്നു
നിന്റെ മോഹങ്ങളും
ചവറ്റുകുട്ടയിൽ വീണു
വിലപിച്ച
ആരും കാണാത്ത മുത്ത്പോലെ
എന്റെ പ്രണയവും
ദിക്കറിയാതെ നൊമ്പരപ്പെടുന്നു
ഉടഞ്ഞുടഞ്ഞുപോയ
ചില്ലുകൾ കോരിയെടുക്കുമ്പോഴും
അക്ഷരത്താളിൽ
മുളച്ചുപൊന്തിയത്
ദിക്കറിയാതെ വീശിയ
കാറ്റിനാൽ നൊമ്പരപ്പെട്ട്
എങ്ങോട്ടോ പോയ് മറഞ്ഞു!
ഉടഞ്ഞ ചില്ലുകൾ പോലെ
കറുത്ത അക്ഷരങ്ങളിൽ
മുഴുവനും
ഇപ്പോൾ
ചോരപൊടിഞ്ഞ്
പൊടിഞ്ഞ്
അനസ്തേഷ്യയെന്ന പോലെ...