23 Nov 2012

നയം


എസ്സാർ ശ്രീകുമാർ

കൊലയല്ലാ കൊലയല്ലാ
തടവിലെ തൂക്കിക്കൊല്ലൽ
കൊലയല്ലാ കൊലയല്ലോ.
പടയിലെ വെടിചാകൽ
കൊല്ലാക്കൊല ചെയ്തിട്ടിങ്ങനെ
കോമരമായി തുള്ളുവതെന്തിന്‌
ഗതിയില്ലാതലയും മർത്യന്‌
ഗതകാലചിന്തകളെന്തിന്‌
ചിരിതൂകി നിൽക്കും പൈതലിൻ
ചിറകില്ലാതാക്കുവതെന്തിന്‌
മുടിചൂടി നിൽക്കും മന്നൻ
മുടിയാനായ്‌ തുള്ളുവതെന്തിന്‌
തൊഴിലാളികൾ നട്ടുവളർത്തും
നടുതലകൾ വെട്ടിനിരത്തും,
ടാറ്റയ്ക്കും ബിർലയ്ക്കുമെല്ലാം
വിടുപണികൾ ചെയ്യും നമ്മൾ
പണിയാളെ പാട്ടിനുവിട്ട്‌
തൊഴിലില്ലാതാക്കി തീർത്ത്‌,
പൊതുമേഖല വാങ്ങികൂട്ടി
കുത്തകകൾ കോലം തുള്ളും
കഞ്ഞിയ്ക്കു വകയില്ലാത്തവർ
കോളകളിൽ മുങ്ങി ചാകും
കൊടികളുടെ നിറമല്ലിവിടെ
കോടികളുടെ നിറവാണിവിടെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...