വെളിച്ചം


കെ.വി.സക്കീർ ഹുസൈൻ

കപട ലോകത്തിനു
നടുവിലൂടെ ഇനിയു-
മെത്രദൂരം നടന്നീടണം

ചതികൾ ചതച്ച
മനസ്സിന്നാഴങ്ങൾ
ഇനിയുമെത്ര
മിനുസം വരുത്തണം

പതിരുകൾ നിറഞ്ഞ കാലത്ത്‌
വിഫലമീ വെളിച്ചത്തിൻ
വിളക്കുകൾ...
കതിരുകൾ തേടി
ഇനിയുമെത്രദൂരം നടക്കണം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ