സുധാകരൻ ചന്തവിള
മലയാള മനോഭാവത്തിന്റെ ഗതി
നവംബർ', മലയാളികളെ സംബന്ധിച്ചിടത്തോളം പിറവിയുടെ മാസമാണ്. 2012-ലെ നവംബർ കേരളപ്പിറവി മാത്രമല്ല വിശ്വമലയാള മഹോത്സവമായി ആഘോഷിച്ചു. പരാധീനതകളും പരിദേവനങ്ങളും കുറച്ചൊക്കെ ഉണ്ടായിരുന്നെങ്കിലും വിശ്വമലയാള മഹോത്സവപരിപാടികൾ ഒരു വിധം കൊണ്ടാടപ്പെട്ടു. സാംസ്കാരിക-സാഹിത്യനായകന്മാർക്
കൂടാതെ കേരളത്തിൽ സ്വന്തം ഭാഷയുടെ പേരിൽ ഒരു സർവ്വകലാശാലയ്ക്ക് തുടക്കം കുറിച്ച മാസം. സംസ്കൃത സർവ്വകലാശാല ഉൾപ്പെടെയുള്ള മറ്റ് എത്രയോ സർവ്വകലാശാലകൾ ഇതിനകം ഉണ്ടായെങ്കിലും അവയിലൊന്നും മലയാളത്തിന് വേണ്ടത്ര തൃപ്തിയാകാതെ ഒരു മലയാള സർവ്വകലാശാല, ഭാഷാപിതാവേന്ന് പേർ കേട്ട തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മംകൊണ്ടു പവിത്രമായ തിരൂർ തുഞ്ചൻ പറമ്പിൽ സ്ഥാപിതമായി. ഉദ്ഘാടനശിലാഫലകം തുരുമ്പെടുത്താലും പ്രസ്തുത സർവ്വകലാശാലയ്ക്ക് സ്ഥലംപോലും ഏറ്റെടുക്കില്ലെന്ന ആക്ഷേപങ്ങൾ ഒരുവശത്ത്, മറുവശത്ത് മലയാളത്തെ സംരക്ഷിക്കാൻ ഇനി ഒരു മലയാളം സർവ്വകലാശാല കൊണ്ടു മാത്രം കഴിയുമോ എന്നു വേറേയും വാദഗതികൾ അവശേഷിക്കുന്നു.
ശരിയായ മലയാളമേത് തെറ്റായ മലയാളമേത് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ട സമൂഹമായി മലയാളികൾ, പ്രത്യേകിച്ചും പുതുതലമുറ മാറി. മലയാളം തന്നെ വേണോ എന്നു ചോദിക്കുന്ന ഒരു സമൂഹം. എന്തു വൃത്തികെട്ട ഭാഷയാണ് മമ്മി, ഈ 'മലയാലം' എന്നു ചോദിക്കുന്ന കുരുന്നുകൾ യഥേഷ്ടം വളരുന്ന കേരളനാട്ടിൽ ഇനി യും ഒരു മലയാളമഹോത്സവം എന്തിന്?
ഇപ്പോഴത്തെ കുട്ടികൾ അവർക്കറിയുന്ന മലയാളം സംസാരിക്കുന്നു. വീട്ടിൽ കൂടുതൽ നേരം കേൾക്കുകയും കാണുകയും ചെയ്യുന്നത് ടെലിവിഷൻ ചാനലുകളാണ്. അവയിലെ അവതാരകകളായി വേഷമിടുന്ന സുന്ദരികളുടെ വേഷഭൂഷാദികളും ഭാഷാവൈകല്യങ്ങളും അനുകരിച്ചുപോകുന്ന കുട്ടികളെ കുറ്റം പറയണോ? അവതാരകകൾ സംസാരിക്കുന്ന മലയാളമാണ് ശരിയായ മലയാളമെന്നു കുട്ടികൾ പഠിച്ചുവച്ചിരിക്കുന്നു. ചാനലുകളിലെ സംഗീത പരിപാടികളിലും സാഹിത്യപരിപാടികളിലും വിധികർത്താക്കളായി എത്തുന്നവർ, അതാതു പരിപാടികൾ അവതരിപ്പിക്കുന്നവർ പറയുന്ന ഉച്ചാരണ വൈകല്യത്തേയും അശുദ്ധമായ ഭാഷാപ്രയോഗത്തെയും കുറിച്ച് ഒന്നും പറയാറില്ല. വിധികർത്താക്കൾ ആദ്യം മാർക്കിടേണ്ടത് അവതാരകളുടെ ഭാഷയ്ക്കാണെന്നത് എടുത്തുപറയേണ്ടതാണ്. പക്ഷേ, നിർഭാഗ്യമെന്നു പറയട്ടെ, അത്തരം വികളമായ ഭാഷാപ്രയോഗങ്ങൾ കേട്ട് സായൂജ്യമടയാനല്ലോ സാഹിത്യ-സാംസ്കാരിക പുംഗവന്മാർക്ക് സാധിക്കൂ.
മലയാളം ശരിക്ക് വശമില്ലെന്നു പറയുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നവരുടെ നാടാണിത്. എന്നാൽ ഇംഗ്ലീഷ് നല്ലവണ്ണം അറിയാമോ എന്നുചോദിച്ചാൽ അതും അത്രയ്ക്ക് അറിയില്ല എന്നു പറയുന്നവരുടെ നാട്! മലയാളിക്ക് പരക്കെ വിദ്യാഭ്യാസമുണ്ട്; പക്ഷേ ആഴമേറിയ വിദ്യാഭ്യാസമില്ലെന്നു തമിഴർ പോലും കളിയാക്കുന്ന അവസ്ഥയാണുള്ളത്. എന്നാൽ തമിഴർക്ക് പരക്കെ വിദ്യാഭ്യാസമില്ല; വിദ്യാഭ്യാസം നേടിയവർക്ക്് ആഴമേറിയ ബോധമുണ്ടുതാനും. ഇവിടെ സ്ഥിതി അതല്ല. മലയാളവും ഇംഗ്ലീഷും ശരിക്കറിയാത്ത അവസ്ഥ!
~~ഒരു സർവ്വകലാശാല കൊണ്ടു മാത്രം മലയാളത്തിന് പുരോഗതി പ്രാപിക്കാനാവുമോ? മലയാളത്തെ ക്ലാസിക് ഭാഷയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ച് മലയാള മാമാങ്കം കൊണ്ടാടിയത്. ക്ലാസിക് പദവി ലഭിക്കുകയാണെങ്കിൽ സർക്കാരിന് കേന്ദ്രഗവണ്‍മന്റിൽ നിന്ന് പ്രതിവർഷം ണല്ലോരു സംഖ്യ കിട്ടുകയും ചെയ്യും. മലയാളിക്ക് വേണ്ടാത്ത മലയാളത്തെ എന്തിന് ക്ലാസിക് ഭാഷയാക്കുന്നു! മലയാളി ഇപ്പോഴും ആവേശത്തോടെയും അഭിമാനത്തോടെയും മലയാളം പഠിക്കുന്നില്ല. ഒരു പക്ഷേ, മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നന്നവരെ വേണ്ടത്ര അംഗീകരിക്കാത്ത സ്ഥിതിയും മാറിയിട്ടില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് മലയാളം മാഷുമാർക്ക് പാന്റ്സ് ഇടാൻ അവകാശമില്ലായിരുന്നു. ഇപ്പോൾ അതിനുമാറ്റം വന്നതൊഴിച്ചാൽ മലയാളം വകുപ്പിനെ ഇപ്പോഴും കാര്യമായി പരിഗണിക്കുന്നുണ്ടോ? മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുന്ന കുട്ടികൾ, തങ്ങൾ പഠിക്കുന്ന ഐച്ഛികവിഷയം മലയാളമാണെന്ന് അഭിമാനത്തോടെ പറയുന്നില്ല. കാരണം മറ്റൊന്നും കിട്ടാതെ വന്നപ്പോഴാണ് മലയാളം എടുത്തുപഠിക്കേണ്ടിവന്നത്തെന്ന്
മലയാളം സർവ്വകലാശാലകൊണ്ട് എന്താണ് പ്രയോജനം? കൂടുതൽ മലയാളം കോഴ്സുകൾ ഉണ്ടാക്കപ്പെടുമെന്നതു ശരിതന്നെ. കുറേ കവിതയും കഥയും നോവലും മറ്റും പഠിപ്പിക്കപ്പെട്ടതുകൊണ്ടുമാത്
മലയാളിയുടെ മനോഭാവം ആകെ മാറിപ്പോയി. കീശ നിറച്ച് കാശുണ്ടാക്കണമെന്ന ഭാഷാബോധത്തിനപ്പുറം ഇപ്പോൾ മറ്റൊന്നില്ലെന്നു വന്നു. കാശുണ്ടാക്കുന്നവന് ഭാഷയെന്തിന് സംസ്കാരമെന്തിന്? കാശുണ്ടെങ്കിൽ എല്ലാം കിട്ടുമല്ലോ? ഭാഷയും സംസ്കാരവും സാഹിത്യവും മറ്റു പലതുപോലെ വിലയ്ക്കുവാങ്ങാൻ കഴിഞ്ഞാൽ വേണ്ടത്ര സുഖവും സുരക്ഷയും വന്നുചേരുമല്ലോ എന്നു കരുതുന്ന മലയാളി മനോഭാവം മാറാതെ ഒരു സർവ്വകലാശാലകൊണ്ടും ഒരു മഹോത്സവം കൊണ്ടും സ്ഥിത് മെച്ചെപ്പെടുമെന്നു തോന്നുന്നില്ല.
മലയാളത്തിലെ പുതുതലമുറക്കവിതയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന സാംബശിവൻഅകാലവിയോഗത്തെത്തുടർന്ന് അനാഥമായ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിന് സുഹൃത്തുക്കൾ ശ്രമം ആരംഭിച്ചിരിക്കുകയാണ്.
എസ്. ബി. ടിയുടെ കല്ലമ്പലം ശാഖയിൽ സാംബശിവന്റെ വിധവ സുധർമ്മയുടെ പേരിൽ
67197910507 എന്ന നമ്പരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. വിലാസം: സുധർമ്മ
സാംബശിവൻ, തേജസ്, പറകുന്ന് പി. ഒ, നാവായിക്കുളം, തിരുവനന്തപുരം,
പിൻ-695603. ബാങ്കിന്റെ ഐ. എഫ്. എസ.് സി. കോഡ് എസ്. ബി.ടി. ആർ
0000221 എന്നതാണ്. സുഹൃത്തുക്കളും അഭ്യുദകാംക്ഷികളും പരമാവധി സഹായം
നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
സാംബശിവന്റെ കുടുംബത്തിന്റെ പങ്കാളിത്തമോ സമ്മതമോ ഇല്ലാത്ത വിലാസങ്ങളിലേക്ക് ശരിയായ അന്വേഷണമില്ലാതെ പണമയയ്ക്കരുതെന്നും അഭ്യർത്ഥിക്കുന്നു. ഫോൺ: 9496155138, 9745870100, 9387726596. കുടുംബ സഹായ കൂട്ടായ്മയ്ക്കുവേണ്ടി കൺവീനർ.
സാംബശിവന്റെ കുടുംബത്തിന്റെ പങ്കാളിത്തമോ സമ്മതമോ ഇല്ലാത്ത വിലാസങ്ങളിലേക്ക് ശരിയായ അന്വേഷണമില്ലാതെ പണമയയ്ക്കരുതെന്നും അഭ്യർത്ഥിക്കുന്നു. ഫോൺ: 9496155138, 9745870100, 9387726596. കുടുംബ സഹായ കൂട്ടായ്മയ്ക്കുവേണ്ടി കൺവീനർ.
