അറിയാതെ സ്നേഹിതൻ അഭി

അറിയാതെ കീറിയ   
വിരഹത്തിന്‍ താളില്‍
ഇനിയും തുളുമ്പാത്ത 
കരളിന്‍ കിനാവായ്
നെഞ്ചില്‍ തുളുമ്പും  
പ്രേമത്തിന്‍ മൌനം

നീറിയുരുകി 
തകര്‍ന്ന സ്വപ്നങ്ങള്‍ 
പ്രാണന്റെ കാതില്‍
മൊഴിയുന്ന വാക്കില്‍
ഹൃദയം പിടയ്ക്കുന്ന 
നോവറിയാം

കരളിന്‍ കയത്തില്‍  
കദനം നിറയ്ക്കും
ഗദ്ഗദ സന്ധ്യതന്‍
നിശ്വാസ മൂര്‍ച്ചയില്‍
വേരറ്റ താരാമായ്
-നീ-മറവിയില്‍
ചോര്‍ന്നു പോയ്‌
 
പ്രാണന്റെ പിന്നില്‍
കുറിച്ചിട്ട നിനവുകള്‍  
നനവൂറും കണ്ണുമായ്
നിരാശതന്‍ വീട്ടിലെ
പടി വാതില്‍ ചാരെ  
ഇനിയും വരാത്തനിന്‍
കാലൊച്ച തേടുന്നു 

നമ്മള്‍ നിഴലുകള്‍
വേര്‍പെട്ട വഴികളില്‍
നിന്നെത്തിരയവേ
വെറുമൊരു വിസ്മ്രിതി
മാത്രമായ് നീ

തീരാ വിരഹത്തിന്‍
ഓര്‍മ്മയില്‍
ദൂരെ മിഴിപാര്‍ക്കും
ഞാനും ഒരു മറവിയായ്
അറിയാതെ .........!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ