മൂന്നു കവിതകൾ


സഹീറ തങ്ങൾ

 ആഴം

നിശ്ശബ്ദത
നൃത്തം ചെയ്യാനാരംഭിച്ചു
ഇത്തവണ
നിയന്ത്രണ വിധേയമായിരുന്നു

യാത്ര പറഞ്ഞകന്നിട്ടും
എന്തോ മറന്നു വച്ചെന്നു പറഞ്ഞു
തിരികെയെത്തി


ഒരിക്കലും
തിരിച്ചെടുക്കാനാവത്തിടത്ത്
ആണ്ടുകിടക്കുകയാണെന്നറിഞ്ഞിട്ടും
പരതുന്നു

ഒരു കോമപോലുമിടാനാവാത്ത വരികൾ
പടർന്നുകൊണ്ടേയിരിക്കുന്നു


കരട്
തീക് ഷണതയുടെ
വെളുത്ത ഏടിൽ
ഇന്നലെ ഒരു കരടു വീണു
തുടച്ചിട്ടും
ഊതിയിട്ടും
കത്തിച്ചിട്ടും
അത് അവശേഷിക്കുന്നു
കുത്തിയിരുന്നു
വിറയ്ക്കുന്ന
എന്നെത്തന്നെ
ആ കരട്
കാറ്റിൽ പറത്തുന്നു

 അഗ്നിഹോത്രം
തീ,
ഈയ്യാമ്പാറ്റകളോട്:
അടുത്തു വരരുത് ,
കരിഞ്ഞു പോകും

കത്തിയമർന്നു കൊണ്ട് പ്രണയിച്ച
ഈയ്യാമ്പാറ്റകൾ തീയ്യോട്:
'എന്തൊരു കുളിരാണ് ...നിന്റെ പ്രണയത്തിനു'

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?