ആശ്വാസം.

ടി. കെ. ഉണ്ണി
കമ്പുള്ളമരത്തിന്‍  ഉറപ്പില്ല , കാമ്പില്ല , വേരോട്ടമില്ല 
പിന്നെയെന്തിനൊരു കൊമ്പ് 
അഴുക്കൊഴുക്കില്‍ പിഴച്ചുമരിച്ച പുഴകള്‍ , കടലും 
പിന്നെയെവിടെ നീന്താന്‍ 
തലയോളമുള്ള മലമുകളറ്റം , ചുറ്റുമൊരുപുറ്റും
പിന്നെയെന്തിന്‍ കല്ലുരുട്ടണം 
അന്തിക്കന്ധരാം അന്തണന്മാര് , അനന്തശയനമെന്നെന്നും 
‍പിന്നെയെന്തിനൊരു ഭദ്രദീപം 
താരകള്‍ക്കതിശീതത്തിന്‍ വെന്തുരുക്കം , ഞെരുക്കപ്പെരുക്കം 
പിന്നെയെന്തിനൊരുഷ്ണമേഘം
കവിളിണതഴുകും കാര്‍ക്കോടകനാം മന്ദമാരുതന്‍ , വിരുതന്ശങ്കു 
പിന്നെയെന്തിനൊരു കീടനാശിനി 
മേധതന്‍ മോഹാലസ്യമാം മാറാലയെമ്പാടും , നക്രഞ്ചരലോകം 
പിന്നെയെന്തിനൊരീയ്യല് വേട്ട 
അശ്വവിശ്വങ്ങളില്ല, വിശ്വാസങ്ങളും , ആഗോളഗ്രാമമത്രേ 
പിന്നെയെന്തിനൊരു ആശ്വാസം.!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ