Skip to main content

ഇങ്ങനെയും ഒരു നോവലെഴുതാനാകുമോ ? –ഡോ.ഖദീജാ മുംതാസ്


ലിജീഷ് കുമാര്‍ എഴുതിയ ഗുജറാത്ത് എന്ന നോവലിനെ കുറിച്ച് ഖദീജാ മുംതാസ്
ലിജീഷ് കുമാര്‍ എന്ന ഇരുപത്തിയാറുകാരന്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ‘ഗുജറാത്തി’ന്റെ കാവ്യാത്മകമായ, ധ്യാനാത്മകമായ വരികളിലൊളിപ്പിച്ചുവെച്ച വിസ്മയങ്ങള്‍ കണ്ടെത്താനാകാതെ എന്നിലെ ആസ്വാദക ഗതി മുട്ടുന്നു. ഇങ്ങനെയും ഒരു നോവലെഴുതാനാകുമോ ? മുഴുവന്‍ കവിത പോലൊരു നോവല്‍ !! ഒട്ടും കാവ്യാത്മകമല്ലാത്ത, തികച്ചും ആസുരമായ ഒരു വിഷയത്തെച്ചൊല്ലി ?
‘ഞാനിപ്പോള്‍ പഴയ ഞാനല്ല. ഞാന്‍ ജീവിക്കുന്ന ദേശം എന്റെയല്ല’ എന്നു പറഞ്ഞുകൊണ്ട് എഴുത്ത് തുടങ്ങുന്ന ഒരു ഇരുപത്തിയാറുകാരന്‍!


പ്രതിവിപ്ലവത്തിന്റെ കരുത്ത് കാട്ടാന്‍ ആരൊക്കെ സംഘടിക്കരുതെന്നു പ്രാര്‍ഥിച്ചുവോ, അവരെല്ലാം സംഘടിക്കുകയും ‘അരാമ’ന്‍മാരുടെ ആ സംഘടന വളരുകയും ചെയ്യുന്നത് കണ്ട് തളരുന്നത് ഒരു എഴുപത്തിയഞ്ച്കാരനല്ല, ഒരു യുവവയസ്സന്‍ ! മണ്ണ് ചുമക്കുന്ന അണ്ണാന്‍ കുഞ്ഞുങ്ങളും വാലിനു തീ കൊളുത്തപ്പെട്ട കുരങ്ങന്മാരും കൂടി ഒരു ദേശത്തെ മുഴുവന്‍ കത്തിയാളുന്ന തെരുവുകളാക്കിയപ്പോള്‍, അരാമന്മാര്‍ ആ തെരുവുകളില്‍ വന്നു നിന്ന് ആശീര്‍വദിക്കുന്ന കാഴ്ച കണ്ടിട്ടും ഒന്നും ചെയ്യാനാവാത്തതിനെപ്പറ്റി ആലോചിക്കുക മാത്രം ചെയ്യേണ്ടി വരുന്നതിന്റെ വ്യഥ; അത് മുഴുവന്‍ ഓരോ വരികളിലും തുടിച്ചു നില്‍ക്കുകയാണ് ഈ നോവലില്‍. അതെ,യുവത്വങ്ങള്‍ക്കായി എന്തൊരു ദേശീയതയാണ് നാം ആറു ദശാബ്ദം കൊണ്ട് കാത്തുവെച്ചത് ? മുപ്പതു വയസ്സിനു മേല്‍ പ്രായമുള്ള ഓരോ ഇന്ത്യക്കാരനും ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. സങ്കുചിത, സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി, ഹീനമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി, ജനാധിപത്യവും, മതേതരത്വവും, നല്ല സ്വാതന്ത്ര്യവും ഉപയോഗിച്ച് മതമൂല്യങ്ങളെയും സനാതനവിശ്വാസങ്ങളെയും വ്യഭിചരിക്കുകയായിരുന്നില്ലേ നാം ? കൈക്കരുത്തുകാട്ടി, ആള്‍ക്കരുത്തു കാട്ടി മറുപക്ഷത്തെ നിശബ്ദമാക്കാമെന്ന് പിന്നാലെ വന്ന അണ്ണാന്‍ കുഞ്ഞുങ്ങളെയും കുരങ്ങന്‍ കുട്ടികളെയും ചൊല്ലിപ്പഠിപ്പിക്കുകയായിരുന്നില്ലേ ? അല്ലെങ്കില്‍ അപകടകരമായ ഈ പോക്കിനെതിരെ നിസ്സംഗരായി, തന്‍കാര്യം നോക്കികളായി, വേറെന്തൊക്കെയോ സാര്‍വദേശീയ കാര്യങ്ങള്‍ ചര്‍ച്ച ചയ്തു നേരം പോക്കുകയോ ? ഇന്ന് കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടു ചോറ് മാന്തിക്കുക മാത്രമല്ല, വാലില്‍ തുണി ചുറ്റി, തീ കൊടുത്തു തെരുവിലേക്കയക്കുകയും ചെയ്യുന്നു ! കളിപ്പാട്ടങ്ങളെ ബോംബുകളാക്കി മാറ്റി, പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ചാവേറുകളാക്കി. അതെ ഗോധ്രയും ഗുജറാത്തുമൊക്കെയും പ്രതീകങ്ങള്‍ മാത്രം. ദൈവങ്ങള്‍ തെരുവുപോക്കിരികളും, കൂട്ടിക്കൊടുപ്പുകാരുമൊക്കെയായി വേഷം മാറിക്കൊണ്ടിരിക്കുന്നത് ഇന്ന് രാജ്യമൊട്ടാകെയാണ്. ഉള്‍വലിഞ്ഞുള്‍വലിഞ്ഞ് ഒന്നുമല്ലാതായിക്കൊണ്ടിരിക്കുന്നു ഒരു രാജ്യത്തെ പ്രജകള്‍ മുഴുവനും.
ഉണ്ണിയെന്ന പത്രപ്രവര്‍ത്തകന്‍ ചെന്ന് പെടുന്ന വിവാദ ഭൂമികളിലെല്ലാം, നരോദ, ഗോധ്ര , വഡോദര, പെണ്ടഗണ്‍ അങ്ങനെയങ്ങനെ, വായനക്കാരനും വിയര്‍ത്തെത്തുന്നുണ്ട്. നാട്ടില്‍ സനില എന്ന ഭാര്യയേയും, കമല എന്ന രഹസ്യക്കാരിയെയും നിലനിര്‍ത്തുന്ന ഉണ്ണിയുടെ ജന്നിഫര്‍, പര്‍ജീത്‌കൌര്‍ എന്നീ കിടക്കറ സുഹൃത്തുക്കളെയും, പര്‍വീണ്‍ എന്ന ഡോക്യുമെന്ററി സംവിധായികയെയും, കൃഷ്ണന്‍ കുട്ടിയേട്ടനെയും സുമിത്രേട്ടത്തിയെയും, ജസ്വന്ത് എന്ന ചായക്കടക്കാരനെയും, ദക്ഷയേയും ഒക്കെ മാന്ത്രിക വരകള്‍ പോലെ വായനക്കാരന്റെ നെഞ്ചില്‍ കോറിയിടാനും നോവലിസ്ടിനാകുന്നുണ്ട്. കഠിനമായ ഉള്‍ത്താപത്തിലും ഉണ്ണി പ്രകടിപ്പിക്കുന്ന ക്രൂരമെന്നു തോന്നിക്കാവുന്ന നിസ്സംഗത, നിര്‍വ്വികാരത എന്തിന്റെയൊക്കെയോ സൂചനയായി തോന്നി. എല്ലാ വിഭാഗീയതകള്‍ക്കുമതീതമായി യുവത്വം നീതിക്ക് വേണ്ടി ഗര്‍ജ്ജിക്കുന്നിടത്തുനിന്ന്, ‘നമ്മളൊക്കെയൊരുതരം നേരമ്പോക്കുകളുടെ സൃഷ്ടിയാണ്’ എന്നും ‘ ധര്‍മ്മം എപ്പോഴും ബലവാന്‍ ചെയ്യുന്നതാണ് ‘ എന്നുമൊക്കെ നിസ്സഹായരാകേണ്ടി വരുന്ന വൈരുധ്യം തീര്‍ച്ചയായും വിശകലനമര്‍ഹിക്കുന്നു.
ലിജീഷ് കുമാറില്‍ നിന്ന് നമുക്കിനിയുമേറെ പ്രതീക്ഷിക്കാം. ചിന്തിക്കുന്ന ആര്‍ദ്രമായ മനസ്സും സുന്ദരമായ, കൊതിപ്പിക്കുന്ന ഭാഷയും കൈമുതലായുണ്ടല്ലോ.
ഖദീജാ മുംതാസിനെ കുറിച്ച് അല്പം
പ്രശസ്ത മലയാള സാഹിത്യകാരിയും നോവലിസ്റ്റുമാണ് ഖദീജ മുംതാസ്. 1955ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ആണ് ജനനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ത്രീരോഗ വിഭാഗത്തില്‍ പ്രൊഫസര്‍ ആയി പ്രവര്‍ത്തിക്കുന്നു.
മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം 2010ല്‍ ബര്‍സ എന്ന നോവല്‍ നേടിയിട്ടുണ്ട്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…