22 Dec 2012

സ്ത്രീ

ശ്രീജാ വേണുഗോപാൽ
സ്ത്രീ

പിതൃവാത്സല്യം അല്പമാത്രം
അര്‍ഹയെങ്കിലും
നീ ഇഷ്ട പുത്രി ജാനകി

പിറന്ന മണ്ണിന്‍പ്രിയം ചോരുംമുന്നേ
പറിച്ചു നടപെടുന്നവള്‍ എങ്കിലും
നീ നാടിന്‍ പുണ്യം മൈഥിലി

പ്രിയന്‍ തന്‍ ഇഷ്ടം കാക്കുന്നവള്‍
നിഷ്ഠയുല്ലവള്‍ നീ പ്രിയത പതിവ്രത

പാര്‍വതിയാകാന്‍ തപം ചെയ്യുന്നവള്‍
പാഞ്ചാലി യാകാനും വിധിക്കപെടുന്നവള്‍
പാര്‍വണെന്ദുവിനെ കണ്ടില്ലെന്നു നടിക്കുന്നവള്‍

നിന്‍ സ്വപ്നങ്ങളെ നിന്നുള്ളില്‍തളക്കുമ്പോള്‍
നീ സര്‍വംസഹ സൗമ്യ,കുല വധു

‍ നിന്‍ മോഹങ്ങളെ മെല്ലെ ഒന്നുതലോടുമ്പോള്‍
നീ ചപല ,അബല ,അഭിസാരിക

പതിക്കായ്‌നീതി യോടുപോരാടി
മധുരയെ ചുട്ടെരിച്ച മീനാക്ഷിയും നീ

പതിയുടെ അവിശ്വസത്താല്‍
സ്വയം എരിഞ്ഞ വയ്ദേഹിയും നീ

ഇനിയും നിനക്കെത്ര എത്ര വിശേഷണങ്ങള്‍
,നിന്നെ നിനക്കുള്ളിള്‍ തളയ്ക്കുവാന്‍

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...