22 Dec 2012

പ്രകൃതി

മാധവ് കെ വാസുദേവ്

ഒരു സന്ധ്യ മെല്ലെ ചിരിച്ചു നിന്റെ
കവിളിണചാന്തിലൊളിച്ചിരുന്നു
തുളസീദളമൊന്നു വിടര്‍ന്നു നിന്റെ
ഈറന്‍ മുടിത്തുമ്പില്‍ തപസ്സിരുന്നു.

ശരറാന്തല്‍തിരിനാളമേന്തിയിന്നമ്പിളി
ആവണി സന്ധ്യയില്‍ വിരുന്നു വന്നു.
നക്ഷത്രമുത്തുകള്‍ മിന്നിത്തുടിക്കുന്നരാവിന്റെ
പൂമുഖ തിണ്ണയില്‍ കൊളുത്തി വെച്ചു.

ശിവരാത്രിപ്പൂജയ്ക്കോരുങ്ങിയ നിളയിലന്നു
ഒരായിരം ദീപങ്ങള്‍ തെളിഞ്ഞു നിന്നു.
അക്കരെയുള്ള ഇല്ലിമുളംകാട്ടിലപ്പോള്‍
രാപ്പാടി നാമ ജപം തുടങ്ങി.

ഇല്ലിമുളംകാടിന്‍ പാഴ്‌മുളം തണ്ടാ -
നാമ സങ്കീര്‍ത്തനമേറ്റു പാടി.
അങ്ങേമലയില്‍ നിന്നതിഥിയായെത്തിയ
വര്‍ണ്ണ മയുഖം പീലി നീര്‍ത്തി.

പാടുവാനൊരു രാഗമുണ്ടെന്നുള്ളില്‍
തേടുന്നു ഞാനൊരു രുദ്ര വീണ.
ഒരു തന്ത്രി നാദത്തിലുണരുമാശ്രുതിയില്‍
പാട്ടൊന്നു പാടുവാന്‍ ഞാന്‍ കൊതിച്ചു.

മായുന്ന മോഹങ്ങള്‍ മറയുന്ന സ്വപ്‌നങ്ങള്‍
താളത്തിലാക്കി ഞാന്‍ ഓര്‍ത്തു വെച്ചു.
നെഞ്ചില്‍ നിന്നുതിരുന്ന തപ്ത നിശ്വാസത്തില്‍
നെടുവീര്‍പ്പിലവയെല്ലാമലിഞ്ഞുതീര്‍ന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...