Skip to main content

ഗുരുവിനെ ജാതി-മത ബന്ധനങ്ങളിൽ നിന്ന്‌ മോചിപ്പിക്കാനൊരു പ്രാർത്ഥന


മഹേഷ്കുമാർ .എസ്‌

    അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠയിൽ തുടങ്ങി, കളവങ്കോടത്തെ കണ്ണാടി പ്രതിഷ്ഠയിൽ പൂർത്തീകരിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിഷ്ഠാ കർമ്മ പരമ്പര മനുഷ്യരാശിക്ക്‌ നൽകുന്ന സന്ദേശം ആത്മാന്വേഷണത്തിന്റെ വിവിധഘട്ടങ്ങളിലേക്ക്‌ വെളിച്ചം വീശുന്നവയാണ്‌. സമൂർത്ത ധ്യാനത്തിലൂടെ ഘട്ടംഘട്ടമായി വളർന്ന്‌ ധ്യാനത്തിന്റെയും മനനത്തിന്റെയും പാരമ്യത്തിൽ തന്നിൽ നിന്നന്യമല്ലാതെ സർവ്വസ്വത്തേയും സ്വാംശീകരിക്കുന്ന ആത്മബോധത്തെയാണ്‌ ഗുരു ഈ കർമ്മത്തിലൂടെ ലളിതമായി അവതരിപ്പിച്ചതു.
    ആത്മബോധത്താൽ നയിക്കപ്പെടുന്ന ഒരു ജീവിതം ഭേദബുദ്ധികൾക്കതീതമാണ്‌. ജാതിയും മതവും വർണ്ണവും വർഗ്ഗവും ദേശവും ഭാഷയും രാഷ്ട്രീയ-അരാഷ്ട്രീയ വാദങ്ങളും ഒന്നും അവിടെ വിഷയീഭവിക്കുന്നില്ല. ആ നിലയിൽ ആത്മീയാനുഭവങ്ങളുടെ പരമകോടിയിൽ വിരാജിക്കുമ്പോഴും താൻ ജന്മം കൊണ്ട സാമൂഹികാന്തരീക്ഷത്തിൽ നിന്ന്‌ അകന്നു നിന്നുകൊണ്ട്‌, സ്വന്തം ആത്മസാക്ഷാത്ക്കാരത്തിനായി മാത്രം യത്നിക്കാൻ ആ മുനിവര്യന്‌ കഴിയുമായിരുന്നില്ല.
അവനവനാത്മ സുഖത്തിനാചരിപ്പത്‌
അപരന്ന്‌ സുഖത്തിനായ്‌ വരേണം
    എന്ന്‌ ആഗ്രഹിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്ത ഒരു മഹാനുഭാവന്‌ എങ്ങനെ ആ കാലഘട്ടത്തിലെ അന്തസ്സാര ശൂന്യമായ ആചാരവിശ്വാസങ്ങളേയും സാമൂഹികാന്തരീക്ഷത്തേയും കണ്ടില്ലെന്നു നടിക്കാനാവും? തീർച്ചയായും കഴിയില്ല. ആത്മാവുകൊണ്ട്‌ ആത്മാവിനെതൊട്ടറിഞ്ഞ ഗുരുവര്യന്‌ ജാതിയുടെ പേരിൽ മനുഷ്യൻ മനുഷ്യനെ അകറ്റി നിറുത്തുന്ന വ്യവസ്ഥിതി തികച്ചും വിവേകശൂന്യമായ പ്രവൃത്തിയായിരുന്നു. സാധാരണക്കാരായ ജനങ്ങളിൽ ആ സന്ദേശം എത്തിക്കുക ലളിതമായ വിഷയമായിരുന്നില്ല. അതുകൊണ്ടു തന്നെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട്‌, അനുക്രമമായ ബോധവത്കരണത്തിലൂടെ ജാതി ചിന്തയ്ക്കതീതമായ ഒരു സാമൂഹികക്രമത്തിലേക്ക്‌ മനുഷ്യനെ നയിക്കുക എന്നതായിരുന്നു ഗുരു അതിനു കണ്ടുപിടിച്ച മാർഗ്ഗം. അത്‌ ഗുരുവിന്‌ നൽകിയത്‌ സാമൂഹിക പരിഷ്ക്കർത്താവ്‌ എന്ന മേലങ്കിയാണ്‌.     സ്വാഭാവികമായും, ജാതി ചിന്ത രൂഢമൂലമായ അന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ ഗുരു ജനിച്ച സമുദായത്തിൽപ്പെട്ടവരാണ്‌ ഗുരുവിനെ ഏറിയകൂറും വിവിധ ആവശ്യങ്ങൾക്കായി സമീപിച്ചിരുന്നത്‌. അതിനു പുറമെ, അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠയിൽ പൗരോഹിത്യം ജന്മാവകാശമാക്കി വച്ചിരുന്ന സമൂഹം എതിർപ്പുമായെത്തിയപ്പോൾ അവരെ ശാന്തരാക്കി മടക്കി അയക്കാനായി ഗുരു കണ്ടെത്തിയ തന്ത്രവും ഗുരുവിനെ ജനിച്ച ജാതിയിൽ ബന്ധിച്ചു നിർത്താനുള്ള മറ്റൊരു കാരണമായി. 'നാം ഈഴവശിവനെയാണ്‌ പ്രതിഷ്ഠിച്ചതു' എന്നാണത്രെ ഗുരു പറഞ്ഞത്‌. ഇവിടെ ശിവനാണ്‌ ഗുരു ജാതി കൽപിച്ചു കൊടുത്തത്‌ എന്ന വസ്തുത നാം സൗകര്യപൂർവ്വം വിസ്മരിക്കുന്നു. 'നാം ഈഴവനാണ്‌' എന്ന്‌ ഗുരു എങ്ങും പ്രഖ്യാപിച്ചു കണ്ടിട്ടില്ല. ശിവന്‌ ജാതി കൽപന നടത്തുക വഴി ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതയിലേക്കാണ്‌ ഗുരു വിരൽ ചൂണ്ടിയത്‌. നിർഭാഗ്യമെന്നു പറയട്ടെ, അതുൾക്കൊള്ളാൻ ഇന്നും ആരും തയ്യാറായിട്ടില്ല. ശിവന്റെ ജാതിയെപ്പറ്റിയുള്ള ഗുരുവിന്റെ പരാമർശത്തെപ്പറ്റി ഇവിടെ ചർച്ച ഉണ്ടാകുന്നില്ല. ഉണ്ടാകുന്നതെല്ലാം ഗുരുവിനെ ജനിച്ച ജാതിയിൽ തളച്ചിടാനുള്ള തന്ത്രങ്ങളെപ്പറ്റിയുള്ള ചർച്ചകളാണ്‌. ഗുരു ചെയ്ത സേവനങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമല്ലെന്നും സമൂഹത്തിനൊന്നാകെയാണെന്നും തിരിച്ചറിയാൻ ഇനിയും എത്ര തലമുറ കഴിയേണ്ടിവരുമെന്ന ചിന്ത ഞെട്ടലുളവാക്കുന്നതാണ്‌.
    'ശ്രീനാരായണ ഗുരു ഈഴവർക്കു ദൈവമാണ്‌' എന്ന്‌ ഈയിടെ സമുദായ നേതാവിന്റെ പ്രഖ്യാപനം കണ്ടു. സത്യത്തിൽ ഗുരുവിനെ അറിയുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്ന ഒരാൾക്കും ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്താൻ സാധ്യമല്ല. ഗുരു ദൈവമെന്ന്‌ വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നത്‌ വ്യക്തിനിഷ്ഠമായ വിഷയമാണ്‌. ഈഴവ സമുദായത്തിൽ ജനിച്ചവരെല്ലാം ഗുരുവിനെ ദൈവമായി കണ്ടിരുന്നു എങ്കിൽ സമുദായ നേതാവ്‌ ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തേണ്ടിവരില്ലായിരുന്നു. ഇത്തരമൊരു പ്രഖ്യാപനം നടത്താനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടാകില്ലായിരുന്നു എന്നു വേണം കരുതാൻ. ദൈവമെന്ന്‌ വിശ്വസിക്കുന്നവർക്കെല്ലാം ഗുരു ദൈവം തന്നെയാണ്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞിരുന്നതെങ്കിൽ അത്‌ ശരിയായ പ്രഖ്യാപനമായിരുന്നേനെ. കാരണം രണ്ടാണ്‌. ഒന്ന്‌ അദ്ദേഹം ഗുരുവിനെ ദൈവമായി ഉൾക്കൊള്ളുന്നില്ല എന്നയാഥാർത്ഥ്യത്തിന്റെ സ്വയംബോധ്യമായി അതിനെ കാണാൻ അവസരമുണ്ടായേനെ. രണ്ട്‌, ഈഴവ സമുദായത്തിൽ ജനിച്ചില്ലെങ്കിൽ പോലും ഗുരുവിനെ ദൈവമായി കണ്ട്‌ ആരാധിക്കുന്ന ചെറു ന്യൂനപക്ഷമെങ്കിലും നമുക്കിടയിൽ ഉണ്ട്‌. അതിന്റെ അംഗീകാരം കൂടിയായേനെ അത്‌.
    ഇന്ന്‌ ശ്രീനാരായണ ഗുരുവിന്റെ മഹത്വവും ജീവിതവും തിരിച്ചറിയുന്നവർ മനസ്സിലാക്കുന്ന ഒരു വിഷയമുണ്ട്‌. അത്‌, ഗുരുവിന്റെ പേരിൽ നേട്ടങ്ങൾ കൊയ്തെടുക്കുന്ന ഒരു വ്യക്തിയും, അത്‌ മേൽപ്പറഞ്ഞ സമുദായനേതാവുൾപ്പെടെ ഗുരുവിനെ അറിയുന്നവരല്ല എന്നതാണ്‌ കാരണം, ഗുരുവിന്റെ മഹത്വം അറിയുന്ന ആർക്കും സ്വാർത്ഥലാഭത്തിനായി ആ നാമധേയം ഉപയോഗിക്കാനാകില്ല എന്നതു തന്നെ. ഗുരുവിനെ അറിയുന്നവർ ഒന്നിക്കുകയും ഈഴവ സമുദായത്തിന്റെ ബന്ധനങ്ങളിൽ നിന്ന്‌ ഗുരിവിനെ മോചിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ കാലഘട്ടം ആവശ്യപ്പെടുന്ന ദൗത്യം. ശ്രീനാരായണഗുരു ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം സ്വത്തല്ല. ലോകത്തിന്റെ പൊതുവായ സമ്പത്താണ്‌. അത്‌ അർഹതപ്പെട്ടവർക്കായി വിട്ടുകൊടുക്കുകയാണ്‌ ഗുരുവിനെ സ്നേഹിക്കുന്നവർ അടിയന്തിരമായി ചെയ്യേണ്ടത്‌. ഗുരുധർമ്മം പാലിക്കുന്നവരുടെ സംഘടനയായി നിലകൊള്ളാൻ എസ്‌.എൻ.ഡി.പി യോഗത്തിനു കഴിയുന്നില്ലെങ്കിൽ, സമുദായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി എൻ.എസ്‌.എസ്‌ പോലെയോ, കെ.പി.എം.എസ്‌ പോലെയോ ഈഴവർക്കും സമുദായ സംഘടനയ്ക്ക്‌ രൂപം നൽകാവുന്നതാണ്‌. സമുദായ സംഘടനയുടെ അവകാശങ്ങൾക്കായി ദയവായി ഗുരുവിന്റെ നാമം ഉപയോഗിക്കാതിരിക്കുക. അതല്ല ഗുരുവിന്റെ പേരിൽ മാത്രമേ സംഘടിതശക്തിയായി നിലകൊള്ളാനാകൂ എന്നാണെങ്കിൽ അത്‌ ഗുരുധർമ്മം പാലിച്ചുകൊണ്ടു മാത്രമാകണം. ഇതെല്ലാം വ്യർത്ഥമായ സ്വപ്നങ്ങളാണെന്ന്‌ അറിയായ്കകൊണ്ടല്ല പറഞ്ഞു പോകുന്നത്‌. പറയാതിരിക്കാൻ കഴിയില്ലെന്നതുകൊണ്ടുമാത്രമാണ്‌

. ഗുരുതന്നെ സ്വയം ബന്ധം വേർപെടുത്തിയ സംഘടനയാണല്ലോ എസ്‌.എൻ.ഡി.പി അതിലും ശക്തമായ ഏതു വിമർശനമാണ്‌ എനിക്കു സാധ്യമാവുക എന്ന ആശങ്കയോടുകൂടിത്തന്നെയാണ്‌ ഞാനീ വ്യർത്ഥവചനങ്ങൾ അവതരിപ്പിക്കുന്നത്‌.
    ഗുരുധർമ്മം ആത്മാവിലാവാഹിച്ചവർക്ക്‌ വഴിനീളെ കൂടാരങ്ങൾ പണിത്‌ അതിലെല്ലാം ഗുരു പ്രതിമ സ്ഥാപിക്കേണ്ടതിന്റെ ആവശ്യമില്ല. കോൺക്രീറ്റ്‌ പ്രതിമയ്ക്ക്‌ പ്രതികരണശേഷി ഇല്ല എന്ന തിരിച്ചറിവും അതു നൽകുന്ന ധൈര്യമാണ്‌ ഈ പ്രകടനപരതയ്ക്ക്‌ ചിലരെ പ്രേരിപ്പിക്കുന്നത്‌. അതിനപ്പുറം എന്തെങ്കിലും പ്രസക്തി ഈ പ്രതിമകൾക്കുണ്ടെന്ന്‌ തിരിച്ചറിയുന്നവർക്ക്‌ ഇന്ന്‌ വ്യാപകമായി ഗുരു പ്രതിമകൾ തകർക്കപ്പെടുമ്പോൾ അതു നൽകുന്ന ഹൃദയവേദനയിൽ നിന്ന്‌ മോചനമുണ്ടാവുമോ? പിന്നെയും പിന്നെയും പ്രതിമകൾ സ്ഥാപിച്ച്‌ തകർക്കപ്പെടാനുള്ള അവസരം സൃഷ്ടിക്കാനാവുമോ? സ്ഥാപിക്കപ്പെടുന്ന പ്രതിമകൾ സംരക്ഷിക്കാൻ കഴിവില്ലാത്തവർ എന്തിനു വേണ്ടിയാണ്‌ അവ സ്ഥാപിക്കുന്നത്‌? ശിരസ്സറ്റ പ്രതിമകളെ ചൂണ്ടി നേതാക്കന്മാർക്ക്‌ അണികളെ സംഘടിപ്പിക്കാനോ; അതോ, സമൂഹത്തിൽ അരാജകത്വത്തിന്‌ വഴി മരുന്നിടാനോ? അങ്ങനെ വരുമ്പോൾ സ്ഥാപിക്കുന്നവർ തന്നെയാണ്‌ അവ തകർക്കുന്നതെന്ന്‌ ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ?
    ശ്രീനാരായണഗുരു ജീവിച്ചിരുന്ന സാമൂഹിക വ്യവസ്ഥിതിയിൽ നിന്നുള്ള മോചനത്തിനുവേണ്ടിയാണ്‌ അന്നത്തെ സാഹചര്യങ്ങൾക്കനുയോജ്യമായി ഗുരു പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്തത്‌. ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളായിരുന്നു അന്നത്തെ കൊടിയ ദുരന്തം. ആ വ്യവസ്ഥിതിയെ തച്ചുടയ്ക്കാൻ മാനവികതയുടെ വിശാലതലത്തിൽ നിന്നുകൊണ്ട്‌ ഗുരു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ഈഴവ സമുദായത്തെ മോചിപ്പിക്കുക മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ജാതി ചിന്തയുടെ അന്തസാരശൂന്യത തുറന്നു കാട്ടുന്ന പ്രവർത്തികളിലൂടെയും ഉദ്ബോധനം വഴിയും  പരിവർത്തനമുണ്ടാക്കാനാണ്‌ ഗുരു ശ്രമിച്ചതു. അത്‌ ആരോടെങ്കിലും ശത്രുതയോ വൈരാഗ്യബുദ്ധിയോ പ്രകടമാക്കിക്കൊണ്ടായിരുന്നില്
ല. ആത്മാവുകൊണ്ട്‌ പ്രപഞ്ചത്തെ അറിയുന്ന ഒരു ആത്മീയാചാര്യന്‌ അതിനു കഴിയുകയുമില്ല. 'ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമന്മാർ' എന്നു അടിസ്ഥാന പ്രമാണത്തെ എല്ലാവരാലും അംഗീകരിപ്പിക്കാനുള്ള ശ്രമമായിരുന്നു ആ ജീവിതം. അദ്ദേഹം ഉഴുതുമറിച്ച മണ്ണിലാണ്‌ ഇവിടത്തെ ആധുനിക പുരോഗമന പ്രസ്ഥാനങ്ങളാകെ മുളയിട്ടത്‌. ജാതി വ്യവസ്ഥ ജന്മാന്തര കർമ്മസിദ്ധമല്ലേ എന്ന ഗാന്ധിജിയുടെ ചോദ്യത്തിന്‌ ഒരേ വൃക്ഷത്തിന്റെ ഭിന്നാകൃതിയിലുള്ള ഇലകളുടെ സത്തിന്റെ സ്വാദിൽ ഒരു വ്യത്യാസമില്ലെന്ന്‌ സമർത്ഥിച്ച്‌ സത്തയിൽ എല്ലാം ഒന്നാണെന്ന്‌ സ്ഥാപിച്ച ഗുരുവിനെ ആർക്ക്‌ എങ്ങനെയാണ്‌ ഏതെങ്കിലും ഒരു ജാതിയുടെയോ ഒരു മതത്തിന്റേയും നുകത്തിൽ ബന്ധിക്കാനാവുക? അങ്ങനെ ചെയ്താൽ, അതിൽപ്പരമൊരു ഗുരുനിന്ദ മറ്റെന്താണുള്ളത്‌? ഗുരുവിനോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റും അതു തന്നെയാണെന്നതിൽ സംശയമില്ല. അതുതന്നെയല്ലേ ജാതിമതങ്ങൾക്കപ്പുറം ഏവർക്കും പൂർണ്ണനായ ഒരാത്മീയ ഗുരുവായി ശ്രീനാരായണ ഗുരുവിനെ അംഗീകരിക്കുന്നതിനെന്നല്ല പൊതു സമൂഹത്തിന്‌ ഗുരുവിനെപ്പറ്റി പഠിക്കാൻ പോലും വിഘാതമാകുന്നത്‌?
    ചിന്തിക്കുക; ഇത്തരമൊരു ചിന്തയുടെ കാലം അതിക്രമിച്ചിരിക്കുന്നു. ജാതിക്കപ്പുറം നിലകൊള്ളുന്ന ശ്രീനാരായണഗുരുവിന്റെ യഥാർത്ഥസ്വത്വത്തിന്‌ ഇനിയെങ്കിലും മോചനം നൽകണമേ എന്ന പ്രാർത്ഥനയോടെ...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…