കലമ്പുന്നത് കവിതരാജു കാഞ്ഞിരങ്ങാട്കവിത കുറിക്കുവാന്‍
കടലാസ്സെടുത്തപ്പോള്‍
ചിലവാക്കുകള്‍ പൊതുജന-
ത്തിന്റെ
കണ്ണുകള്‍ പോലെ നീണ്ടു
ചിലത് പൊട്ടിത്തെറിക്കാന്‍ പാകത്തില്‍
വരികള്‍ക്കുള്ളില്‍ ഒളിച്ചു
ചിലത് പാളി നോക്കാനും ,മുട്ടി വിളിക്കാനും
ധൈര്യ പ്പെട്ടു
പലതും പരിചയം ഭാവിച്ച് പതുങ്ങിനിന്നു
ചിലതെങ്കിലും വഴിയില്‍ തടഞ്ഞു നിര്‍ത്താനും
ആശങ്ക കൈമാറാനും തുനിഞ്ഞു
ചിലത് കുറ്റപ്പെടുത്തി,തട്ടിക്കയറി
ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നു നടക്കുന്നതുപോലെ
അകന്നു നിന്നു
കര്‍ക്കശസ്വഭാവമുള്ളവയും താല്‍പ്പര്യ മൊട്ടും -
കാണിക്കുകയും ചെയ്യാത്ത
ചില വാക്കുകള്‍
വരികളില്‍നിന്നും ഇറങ്ങി നടന്നു
അവ കവിതകളായി കരളിനുള്ളില്‍
കലമ്പല്‍ കൂട്ടുന്നു

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ