
ലാൽജി കാട്ടിപ്പറമ്പൻ
പ്രകാശം പരക്കട്ടെ …!
ഡാ തടിയാ.. അതിമനോഹരമായ ഒരു ഒരു കൊച്ചു (കൊച്ചി) ചിത്രം. തീച്ചയായും ആദ്യം പറയേണ്ടത് ആഷിക് അബുവിനെ കുറിച്ച് തന്നെ. വ്യത്യസ്തമായ പ്രമേയങ്ങള്‍ വ്യത്യസ്തമായ അവതരണ രീതി. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ കൊച്ചു ചിത്രം. താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും ആഷിക് അബു കഴിവ് അസാധ്യം എന്ന് തന്നെ പറയണം. അഭിനേതാക്കള്‍, ആഷിക് അബുവിന്റെ ആദ്യ ചിത്രം മുതല്‍ കൂട്ട് ചേര്‍ന്ന ബിജിബാലിന്റെ മനോഹരസംഗീതം ക്യാമറ, കഥ, തിരക്കഥ, സംഭാഷണം എല്ലാം ഒന്നിനൊന്നു മികച്ചത്.
കഥ പറഞ്ഞു പോകുന്നത് ശ്രീനാഥ് ഭാസി അവതരിപ്പിച്ച സണ്ണി എന്നാ കഥപാത്രം ആണ്. 22FK എന്നാ ചിത്രത്തില്‍ ഒരു ചെറിയ കൊച്ചി ഡയലോഗ് അടിച്ചു ഒരു സീനില്‍ വന്നു പോയ ഈ പയ്യന്, സത്യത്തില്‍ തടിയന്റെ കൂടെ ചേര്ന്ന് അത്ഭുതപ്പെടുത്തി കളഞ്ഞു. ക്ലൈമാക്സില്‍ നിന്ന് തുടങ്ങി തുടക്കത്തിലേക്ക് കയറി ക്ലൈമാക്സ്‌ലേക്ക് എത്തുന്നത് ശ്രീനാഥ് ഭാസിയുടെ ശബ്ദത്തില്‍ ആണ്. സത്യത്തില്‍ ആ വേഷം ചെയ്യാന്‍ ശ്രീനാഥിനെ കൊണ്ട് പറ്റൂ എന്ന് തോന്നിക്കുന്ന വിധത്തില്‍ ആണ് ആ ചെറിയ നടന്‍ അത് ചെയ്തിരിക്കുന്നത്. ഒരു ചോക്ലേറ്റ് പയ്യനെ കൊണ്ട് വന്നു കഷ്ടപെടുത്തി കൊച്ചി ശരീര ഭാഷയും, സംസാര ഭാഷയും കെട്ടി ഏല്പ്പിച്ചാല്‍ എത്ര ബോര്‍ ആകും എന്ന് ആഷിക് അബുവിന് നന്നായി അറിയുന്നത് കൊണ്ടും ശ്രീനാഥില്‍ ഉള്ള വിശ്വാസവും കൊണ്ട് ആകണം ആഷിക് അബു ആ മുഴുനീള കഥാപാത്രം ശ്രീനാഥ്നെ ഏല്പ്പിച്ചത്. ആഷിക്ന്റെ ധാരണ തെറ്റിയില്ല എന്ന് തന്റെ തകരപ്പന്‍ പെര്‍ഫോമന്‍സിലൂടെ ആ കൊച്ചു നടന്‍ തെളിയിച്ചു. സ്വാഭാവികമായ അഭിനയം കാഴ്ച വെച്ച ശ്രീനാഥ്ഭാസിയുടെ കഴിവ് പ്രേക്ഷകന് ബോധ്യമാകുന്ന ഒരുപാടു സീനുകള്‍ ഉണ്ട്, അതില്‍ എടുത്തു പറയേണ്ടത് “നമ്മള്‍ വിജയിച്ചു“ എന്ന് പറഞ്ഞു തടിയനെ കെട്ടി പിടിക്കുന്ന സീന്‍ തന്നെ. എത്ര മനോഹരമായി, എത്ര സ്വാഭാവികമായി ആ കൊച്ചു നടന്‍ അത് ചെയ്തിരിക്കുന്നു. പടം മൊത്തം തന്റെ ശബ്ദത്തിലൂടെയും, അഭിനയത്തിലൂടെയും നിറഞ്ഞു നില്കുന്നതോടൊപ്പം, ശ്രീനാഥ് ഭാസി അതില്‍ ഒരു ഗാനം എഴുതുകയും പാടുകയും ചെയ്തിരിക്കുന്നു.
തടിയന്‍ ആയി ശേഖര്‍ തകര്ത്തു. ഒരു പുതുമുഖം എന്ന് ഒരിക്കല്‍ പോലും പ്രേക്ഷകന്‍ ചിന്തിക്കാത്ത തരത്തില്‍ അദേഹം ആ വേഷം കൈകാര്യം ചെയ്തു. ഒരു പ്രൊഫഷണല്‍ ആക്ടര്‍ . ഒരു വെണ് മേഘ തുണ്ട് പോലെ ഒട്ടും തട്ടും മുട്ടലും ഇല്ലാത്ത അനായാസമായ അഭിനയം. തടിയന്‍ ആകാന്‍ തടിയും, അഭിനയ ശേഷിയും ഉള്ള നടന്‍ തന്നെ ശേഖര്‍.
രാഹുല്ജി എന്നാ നെഗറ്റീവ് കഥാപാത്രം ആയി നിവിന്‍ പോളിയും തകര്‍ത്തു. തട്ടതിന്‍ മറയത്ത്, പുതിയ തീരങ്ങള്‍ തുടങ്ങി ചാപ്ട്ടേഴ്സ് വരെ ഒരേ പോലെ ഉള്ള സംഭാഷണ രീതികളും അഭിനയ രീതിയും കൊണ്ട് മടുപ്പിച്ചു തുടങ്ങിയ നിവിന്‍ രാഹുല്ജിയ ആയി തകര്ത്തു എന്ന് തന്നെ പറയാം. രാഹുല്ജി് നിവിന്‍ പോളിയുടെ ഭാഗ്യം തന്നെ. അല്ലെങ്കില്‍ ആ നടനെ പ്രേഷകര്‍ക്ക് മടുത്തു തുടങ്ങിയേനെ.
പതിവില്‍ നിന്ന് വ്യത്യസ്തമായി അല്പം കാണാന്‍ സുന്ദരി ആയിടുണ്ട് എന്നതിനപ്പുറം, ആന്‍ അഗസ്റ്റിന്‍ വലിയ അഭിനയം ഒന്നും ഈ ചിത്രത്തിലും കാഴ്ചവെച്ചിട്ടില്ല.
നൈറ്റ് റിടെര്‍ എന്നാ ചെറു വേഷം അരുന്ധതി നാഗ് എന്ന നടിക്ക് ചെയ്യാന്‍ ഉള്ളതുണ്ടോ എന്നായിരുന്നു, ഈ പടം കാണുന്നത് വരെ എന്റെ സംശയം. പക്ഷെ, അവര്‍ ആ വേഷം ചെയ്യവെ തൊട്ടപ്പുറത്തെ വീടിലെ വല്യമ്മച്ചി എന്ന് തോന്നി ജയരാജ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു എല്ലാവരും തകര്ത്തു എന്ന് തന്നെ പറയാം. തുടക്കം മുതല്‍ ഒരു ചിരി.. ഇടയ്ക്കിടെ ഉയരുന്ന കയ്യടി.. വ്യംഗാര്‍ത്ഥ പ്രയോഗങ്ങള്‍ ഇല്ലാതെ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ കഴിയുന്ന എഴുത്തുകാരും ഉണ്ട് എന്ന് ഈ ചിത്രം കാണുമ്പോള്‍ നമുക്ക് മനസിലാകും. ഓരോ സീനും അതി മനോഹരമാക്കിയത്തിനു ബിജിബാല്‍ Bijibal Maniyil എന്ന സംഗീത സംവിധായകനും വളരെ വലിയ പങ്കാണുള്ളത്. ഫ്ലാഷ് ബാക്ക് സീനില്‍ തന്റെ ബാല്യകാല സഖി വീട് മാറി പോകവേ ഓടി വരുന്ന തടിയന് തിയേറ്റര്‍ല്‍ ഉയരുന്ന കയ്യടിക്കു പ്രധാന കാരണം ബിജിബാല്‍ സംഗീതം തന്നെ. ഇത് ഒരു ചെറിയ ചിത്രം ആണ് വലിയ വിജയം ആയി കൊണ്ടിരിക്കുന്ന ഒരു ചെറിയ ചിത്രം.