ഡൽഹി 2012


മഹർഷി

വാക്കുകൾകൊണ്ടു നാം
നാരിയെനിറയ്ക്കുന്നു
വാചാലതക്കറുതിയായ്‌
നാറിത്തുരുമ്പെടുക്കുന്നു

ഇന്ദ്രപ്രസ്ഥത്തിൽ നീറി
ഇന്ദ്രന്റെപ്രസ്ഥമാകുന്നു
ആയിരംകണ്ണുമായ്‌
ഇന്ദ്രന്മാർ നിറയുന്നു

അമ്മയെന്നൊറ്റപ്പദം
ആഴത്തിലാഴ്ത്തുന്നു
പെങ്ങൾ തളർന്ന്‌
താഴെപ്പതിക്കുന്നു

എത്രപിശാചുക്കളിവിടെ
പൊറുതിതുടരുന്നു
സംസ്കൃതിച്യുതിയെന്നാ-
രോശാപമേകുന്നു

ഇടതുംവലതുമറിയാതെ
ഇരുൾഹൃദയംകവരുന്നു
തളിരുകൾഎരിയുന്നു
ഭൂമിക്കുതീപിടിക്കുന്നു

തേങ്ങലുകൾതൊങ്ങി-
ത്തോരണങ്ങളാകുന്നു
കാലംസാക്ഷിയായ്‌
കോലംകെട്ടിയാടുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ