അണ്ണൻ


സത്താർ ആദൂർ

ചാണകം
വാരലും അഴിച്ച്കെട്ടലും
കഴുകളും പുല്ലരിഞ്ഞ്കൊണ്ട്‌ വരലും
ഒക്കെ അങ്ങേര്‌ ചെയ്യും
തമിഴനണ്ണൻ

നാട്ടിലേക്ക്‌ പോയാൽപോലും
പൈറ്റ്‌ ദിവസം തന്നെ
തിരിച്ചെത്തുകയും ചെയ്യും

പകരം
പുലർച്ചെക്ക്‌ അണ്ണൻ
പശുവിനെ കറക്കുമ്പോൾ
ഒന്നടുത്ത്‌ ചെന്നിരിക്കണം

മാക്സി അൽപം കയറ്റികുത്തി
കുന്തിച്ച്‌ ഒന്നുമറിയാത്തപോലെ
കുറച്ച്നേരം ആ ഇരിപ്പങ്ങനെ തുടരണം

ഇടക്കണ്ണിട്ട്‌ നോക്കി
വെള്ളമിറക്കിക്കൊണ്ട്‌ അണ്ണൻകറന്നുകൊള്ളും
ഒരുതുള്ളിപോലും ബാക്കിവെക്കാതെ...

ക്ഷീരസഹകരണ സംഘത്തിൽ
കൊണ്ടുപോയി കൊടുത്ത്‌
അണ പൈ എടുക്കാതെ
കൊണ്ടുവന്ന്‌ തരികയും ചെയ്യും

നാട്ടിൽപോകുമ്പോൾ
ഒന്നും കൊടുത്തില്ലെങ്കിൽ പോലും
അണ്ണൻ പരാതി പറയാറുമില്ല

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?