ദൈവം


എം.കെ.ജനാർദ്ദനൻ


കൃപാകരം
ഏകാന്തസാഗരം
പ്രജ്ഞയുടെ നിശബ്ദതയിൽ പൊഴിയുന്ന
ദിവ്യസംഗീതം!ജ്ഞാനത്തിന്റെ ഉത്ഥാനം!
ദൈവം!
പിന്നെയാണു പള്ളിപ്പടി നടന്ന്‌,
ക്ഷേത്രപ്പടിക്കലെത്തിയത്‌ !
അവിടെ പിണിയാളുകളും ചൂഷകരും
ചുങ്കക്കാരും പാപികളും ചേർന്നൊരുക്കിയ
കോളാമ്പിപ്പാട്ടിന്റെയും പരസ്യത്തിന്റെയും
പെരുമ്പറകൾ
അവിടെങ്ങും നിൽക്കാതെ കാതുപൊട്ടിയദൈവം
ആത്മശുദ്ധികൾ മാത്രമായ്‌
ചക്രവാളത്തിൽ നിന്നെന്നെ
വിളിക്കുന്നുണ്ടായിരുന്നു
പൊരുളിൽ ആകൃഷ്ടനായ്‌ നടന്നകന്നു
ആകാശക്കടലിലേക്ക്‌, കാരുണ്യത്തിലേക്ക്‌

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ