24 Jan 2013

ലൈഫ് ഓഫ് പൈ – റിവ്യൂ





വൈശാഖ് തമ്പി
 സിനിമയെ സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ലൈഫ് ഓഫ് പൈ.
തങ്ങളുടെ വരുമാനമായിരുന്ന സ്വകാര്യ മൃഗശാലയിലെ മൃഗങ്ങളെ വിറ്റ് അവയോടൊപ്പം ഒരു ജാപ്പനീസ് ചരക്കുകപ്പലില്‍ പോണ്ടിച്ചേരിയില്‍ നിന്നും കാനഡയിലേക്ക് തിരിക്കുന്ന കുടുംബത്തിലെ യുവാവാണ് പൈ. അപ്രതീക്ഷിതമായി കൊടുംകാറ്റില്‍ പെട്ട് തകരുന്ന കപ്പലില്‍ നിന്നും പൈയ്ക്ക് മാത്രമാണു ഒരു ലൈഫ് ബോട്ടില്‍ കയറിപ്പറ്റുവാന്‍ കഴിഞ്ഞത്. കുറെ നേരത്തെ അഭ്യാസങ്ങള്‍ക്ക് ശേഷം ലൈഫ് ബോട്ടില്‍ പൈയും റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന ഒരു വലിയ ബംഗാള്‍ കടുവയും മാത്രം അവശേഷിക്കുന്നു. ശേഷിക്കുന്ന ഇരുന്നൂറോളം ദിവസങ്ങള്‍, നടുക്കടലില്‍ ഒരു ക്രൂരനായ വന്യമൃഗത്തോടൊപ്പം ചിലവഴിക്കുന്ന പൈ ജീവിതവും ആത്മീയതയും മനസിലാക്കുന്നതാണ് പ്രധാനഇതിവൃത്തം.
അഭിനേതാക്കള്‍ എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. സൂരജ് ശര്‍മ എന്ന പുതുമുഖനായകനോടൊപ്പം ഇര്‍ഫാന്‍ ഖാന്‍, തബു, ആദില്‍ ഹുസൈന്‍ എന്നിവരും മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നു. സിനിമയുടെ മുക്കാല്‍ ഭാഗത്തോളം സമയത്ത് നായകനോടൊപ്പം ഏക സാന്നിദ്ധ്യമായി നിന്ന, കാണുന്നവരുടെ മനസില്‍ സിനിമ കഴിഞ്ഞശേഷവും ശക്തമായി തങ്ങിനില്‍ക്കുന്ന റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന കടുവ വെറും ഒരു ആനിമേഷന്‍ സൃഷ്ടിയാണ് എന്നു വിശ്വസിക്കാന്‍ കഴിയില്ല. മികച്ച സാങ്കേതികമേന്‍മ പുലര്‍ത്തുന്ന ദൃശ്യങ്ങളും നന്നായി സ്വാധീനിക്കാന്‍ കഴിഞ്ഞ പശ്ചാത്തലസംഗീതവും എല്ലാം ഹൈലൈറ്റുകള്‍ തന്നെ.
3Dയുടെ സാധ്യതകള്‍ കുറച്ചുകൂടി പ്രയോജനപ്പെടുത്താമായിരുന്നു എന്നു തോന്നി. 3D, ഗ്രാഫിക്സ് എന്നിവ കണ്ടു ഒരു പക്കാ അഡ്വഞ്ചര്‍ – ത്രില്ലര്‍ -എന്‍റര്‍ടൈനര്‍ പ്രതീക്ഷിച്ചുപോവുന്നവര്‍ ചിലപ്പോള്‍ നിരാശരാവും. അല്പം സീരിയസ് ആയ ഒരു സിനിമയാണ് ഇത്. ഒരു പൌലോ കൊയ്ളോ നോവല്‍ വായിച്ചുതീര്‍ന്ന പ്രതീതിയാണ് അവസാനം എനിക്കു കിട്ടിയത്. ഒരു ക്ലാസ് മൂവി കാണുന്ന മൂഡില്‍ വേണം ഇത് ആസ്വദിക്കാന്‍.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...