ഡോക്ടര്‍ പ്രേംചന്ദിനെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ടി വരുമെന്നു തോന്നുന്നില്ല. അദ്ദേഹം ബൂലോകം ഓണ്‍ലൈനിന്റെ ഡയറക്ടറാണ്. ലണ്ടനിലെ ക്യൂന്‍സ് ഹോസ്പിറ്റലിലെ ഗാസ്ട്രോ എന്റെറോളജി വിഭാഗത്തിന്റെ തലവനാണ് പ്രേംചന്ദ്. അദ്ദേഹത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്. ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസ് അഥവാ അള്‍സറേറ്റിവ് കോളൈറ്റിസ്, ക്രോണ്‍സ് ഡിസീസ് തുടങ്ങിയ അസുഖങ്ങള്‍ക്കെതിരെ ഫലപ്രഥമായ ഒരു പുതിയ ചികിത്സാ രീതി ഇംഗ്ലണ്ടില്‍ ആദ്യമായി പ്രേംചന്ദ് നടപ്പിലാക്കി വരുന്നു എന്നത് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.
അതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കുക.

ഈയിടെ ലണ്ടനില്‍ അദ്ദേഹം ഇംഗ്ലണ്ടിലെ എല്ലാ ഗാസ്ട്രോ എന്ററോളജിസ്റ്റുകളെയും ഇക്കാര്യത്തെപ്പറ്റി ബോധവല്‍ക്കരിക്കുകയുണ്ടായി. അതിന്റെ ചിത്രങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.