ജാതി ഹീനം


  ശ്രീകുമാര്‍ ചേതസ്

നേരമിരുട്ടിയ നേരമ നിരത്തരികില്‍വച്ചെന്‍
ജാതി ഹീനമെന്നെന്നോടോതി -
പ്പെരുമഴയിലീ,പ്പെരുവഴിയിലെന്നെ
   തനിച്ചാക്കി -കുടക്കീഴിലഭയം
തരാതെ -നടന്നു നീ യകന്നപ്പോള്‍
 ഹീനമായതെന്‍ മനമെന്നു സഖേ ,നീ
അറിഞ്ഞിരുന്നുവോ...............?
... മൊഴി മാറി വഴി മാറി പഴി പറഞ്ഞു
 പലരുമെന്നരികില്‍ നിന്നകന്നപ്പോഴോക്കെ
 നീയെന്നരികിലുണ്ടാവുമെന്നു
 നിനച്ചു ഞാനത്രമേല്‍ വെറുത്തതെന്തെ
 എങ്കിലുമെനിക്കില്ല പരിഭവം
 തിരികെ നീ വന്നെന്നെ കൂട്ടുമെന്നോര്‍ത്ത്
 വന്യത പടര്‍ന്നു കയറുമിയിരുട്ടത്ത്
മൊഴി മുട്ടി ,മഴ നനഞ്ഞു
ഞാനേകനായ് നില്പ്പൂ ....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ