രാജു കാഞ്ഞിരങ്ങാട്
മറമാടിയമണ്ണില്‍കണ്ണീരൊലിപ്പിച്
കൈകൂപ്പികിളിര്‍ത്തിരിക്കുന്നു രണ്ടില
കറുമ്പിഎന്ന് കളിയാക്കി
കോങ്കണ്ണിഎന്ന്കുത്തിനോവിച്ചു
ചിരിച്ചു കൊണ്ടേ യിരുന്നിലേല്‍
ഇരുട്ടില്‍ കൂട്ടി മുട്ടി മരിച്ചു വീഴുമെന്നു
കറുപ്പിനെ കശക്കി കഴുത്ത് ഞെരിച്ചു
വിരിഞ്ഞു വരുന്ന പൂവിനു വിപണി-
എന്നറിഞ്ഞപ്പോള്‍
പ്രണയത്തിന്റെ പാരിജാതവുമായി
പിറകേ നടന്നു
കണ്ണേ കരളേ എന്ന് വാക്കിന്റെ -
മധുരങ്ങള്‍ കാതില്‍ കൊരുത്തു
കറുപ്പിന്റെഏഴഴകിനെ ആകാശവും
ഭൂമിയും കടന്നു
ഏഴാം കടലിനു മപ്പുറമുള്ള ഏഴേഴു
വര്‍ണ്ണ ങ്ങളോടു പമിച്ചു
കാര്യ മൊന്നറിയാന്‍ കണ്ണാടി തിരക്കിയപ്പോള്‍
ചങ്ങാതിനന്നായാല്‍ കണ്ണാടി എന്തിനെന്നു
കാഴ്ച്ച തന്നു
പെണ്ണുടലിന്റെ രഹസ്യ അറയിലേക്ക്
സഹസ്ര നഖങ്ങള്‍ ആഴ്ന്നിറങ്ങി
ചിരിയുടെ ചിലന്തി വലകള്‍ മൂടി
ഡ്രാക്കുള പല്ലുകള്‍ ചോരയൂറ്റി
തന്നു അവര്‍ സമ്മാനമായി
കാണുവാനൊരു കണ്ണാടി
മറ മാടിയ മണ്ണില്‍ നിന്ന്
വേരായി,ഉടലായി,കൈകൂപ്പി
കാഴ്ചയായി
രണ്ടിലയായി