23 Feb 2013

വിസ്മയിപ്പിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വരുന്നു

അജ്മല്‍ റഹ്മാന്‍ 

1
വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യത്തിന്റെ യുഗം ശക്തിയാര്‍ജിച്ചത് 1990 കളുടെ തുടക്കത്തില്‍ വേള്‍ഡ് വൈഡ് വെബ്ബിന്റെ കടന്നുവരവോടെയാണ്. അതിപ്പോള്‍ ‘ഓഗ്‌മെന്റഡ് റിയാലിറ്റി’(എ.ആര്‍ ) അഥവാ ‘സാമീപയാഥാര്‍ഥ്യ’ത്തിന്റെ യുഗത്തിന് വഴിമാറുകയാണ്. സൈബര്‍ലോകത്തെ കണ്ണടയിലേക്ക് പറിച്ചുനടാനുദ്ദേശിച്ച് ഗൂഗിളിന്റെ ആവനാഴിയിലൊരുങ്ങുന്ന പ്രോജക്ട് ഗ്ലാസ്’ സംരംഭത്തെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ വര്‍ഷമാണ് ടെക് ലോകം അറിഞ്ഞത്. കണ്ണടപോലെ മുഖത്ത് വെയ്ക്കാവുന്ന ഒരുപകരണത്തിന്റെയും ശബ്ദത്തിന്റെയും മാത്രം സഹായത്തോടെ വെര്‍ച്വല്‍ലോകവുമായി അനായാസം ഇടപഴകാന്‍ സഹായിക്കുക എന്നതാണ് പ്രോജക്ട് ഗ്ലാസ് മുന്നോട്ടുവെയക്കുന്ന സങ്കല്‍പ്പം.
കണ്ണുകള്‍ മാത്രമുപയോഗിച്ച് സൈബര്‍സ്‌പേസിന്റെ അനന്ത സാധ്യകളിലേക്ക് കടക്കാനായി ഗൂഗിള്‍ ആവിഷ്‌ക്കരിച്ച പ്രോജക്ട് ഗ്ലാസ് എന്ന പദ്ധതി ശരിക്കും അമ്പരപ്പുളവാക്കുന്നതാണ്. ഭാവിയിലെ സ്വപ്നപദ്ധതികള്‍ ആവിഷ്‌ക്കരിക്കാനായി രൂപംനല്‍കിയ Google X എന്ന രഹസ്യലാബില്‍നിന്ന് പുറത്തുവരുന്ന രണ്ടാമത്തെ വന്‍പദ്ധതിയാണ് പ്രോജക്ട് ഗ്ലാസ്. ഡ്രൈവറില്ലാതെ കാറോടിക്കാനുള്ള പരിപാടിയാണ് ഗൂഗിള്‍ എക്‌സില്‍ നിന്നുവന്ന ആദ്യപദ്ധതി.
ഗൂഗിള്‍ ഗ്ലാസിലൂടെ കണ്ണിന് മുന്നില്‍ തെളിയുന്ന കാലാവസ്ഥാ വിവരങ്ങല്‍, സബ്‌വേയിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍, ‘അത് പൂട്ടിയിരിക്കുകയാണ്’ എന്ന അറിയിപ്പ് കണ്ണിന് മുന്നില്‍ തെളിയുന്നത്, പോകാനുള്ള സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കാന്‍ പ്രത്യക്ഷപ്പെടുന്ന സൂചന, കമാന്‍ഡിലൂടെ പകര്‍ത്തപ്പെടുന്ന ഫോട്ടോ, ചങ്ങാതിയുമായുള്ള വീഡിയോചാറ്റ് അങ്ങിനെ അനന്ത സാദ്ധ്യതകള്‍ ആണ് നമ്മുടെ മുന്നില്‍ തുറക്കപ്പെടുന്നത്. ഭാവിയില്‍ മൊബൈലും ടിവിയും ഒന്നുമില്ലാത്ത ഒരു ലോകത്തേക്കുള്ള ഒരു ചെറിയ കാല്‍ വെപ്പാണ് ഗൂഗിള്‍ ഗ്ലാസിലൂടെ നമുക്ക് ലഭിക്കുവാന്‍ പോകുന്നത്.
ഗ്ലാസുകളിലൂടെ നിങ്ങള്‍ കാണുന്നവ ദൃശ്യങ്ങളുടെ വിശദവിവരങ്ങള്‍ ഉടനടി നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇതിനു സാധിക്കും. ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണില്‍ ലഭിക്കുന്ന മുഴുവന്‍ സേവനങ്ങളും ഇതില്‍ സജ്ജമായിരിക്കും. കുറഞ്ഞ ചിലവില്‍ തന്നെ വിപണിയില്‍ എത്തിക്കാനും ഗൂഗിള്‍ വിഭാവനം ചെയ്യുന്നു. ഗ്ലാസില്‍ ബന്ധിപ്പിക്കുന്ന ആന്‍ഡ്രോയിഡ് സംവിധാനത്തില്‍ ജി.പി.എസ്, മോഷന്‍ സെന്‍സര്‍, ക്യാമറ സൗകര്യങ്ങളും ഉണ്ടാകും. ത്രീജി അല്ലെങ്കില്‍ 4ജി കണക്ടിവിറ്റി കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പം.
ഗൂഗിള്‍ ഗ്ലാസസ് എന്നു പേരിട്ടിരിക്കുന്ന സംരംഭം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് വിലയിരുത്തല്‍. ഗൂഗിള്‍ ഗ്ലാസിന് 12500 രൂപയ്ക്കും നും 31,900 രൂപയ്ക്കുമിടയിലാണ് വില പ്രതീക്ഷിക്കുന്നത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...