23 Feb 2013

ഏകാന്ത പഥികനായി വിനയചന്ദ്രന്‍ യാത്രയായി

സറീനാവഹാബ് 

നമ്മെ തന്നെ ഉപേക്ഷിച്ചു പോകലാണ് യാത്ര-ഇത് ഡി.വിനയ ചന്ദ്രന്‍ തന്‍റെ കുറിപ്പായി രേഖപ്പെടുത്തിയതാണ്. നിത്യതയിലേക്കുള്ള ഒരു യാത്രയിലാണ് ഇന്ന് നമ്മുടെ ആ പ്രിയ കവി. മലയാള സാഹിത്യ ലോകത്ത് തന്‍റേതായ ഒരിടം; അതും ആര്‍ക്കും അത്ര എളുപ്പം എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു തലത്തില്‍ ഇരിപ്പുറപ്പിച്ച വിനയ ചന്ദ്രന്‍ മലയാള കവിതയിലെ ഒരു വേറിട്ട മുഖം തന്നെയാണ്. ഓരോ ആള്‍ക്കാരും കടന്നു പോകുമ്പോള്‍ ഒരു വലിയ വിടവ് തന്നെയെന്ന് പരിതപിക്കുന്നവര്‍ ഉണ്ടാവും ;എന്നാല്‍ ഇതൊരു യഥാര്‍ത്ഥ വിടവ് തന്നെയാണ്.
എന്തായിരുന്നു വിനയ ചന്ദ്രന്‍….. ആരായിരുന്നു വിനയചന്ദ്രന്‍ …..
വ്യത്യസ്തമായ വസ്ത്രധാരണ ത്തിലൂടെ മാറി നിന്ന ഒരു കവി……
എല്ലാ കെട്ടുപാടുകളില്‍ നിന്നും സ്വാതന്ത്ര്യം ആഗ്രഹിച്ച കവി……
പ്രണയത്തിന്‍റെ പാട്ടുകാരന്‍…….
നിത്യ ബ്രഹ്മ ചാരി…….
ഇങ്ങനെയുള്ള പുറം മോടികളിലോ വാക്കുകളിലോ ഒതുങ്ങുന്ന കവിയാണോ അദ്ദേഹം????
അല്ല എന്ന് പറയേണ്ടി വരും….
കാരണം അതാണ്‌ വിനയ ചന്ദ്രന്‍ എന്ന സാഹിത്യകാരന്‍റെ തിരുശേഷിപ്പുകള്‍…
.
ആധുനികരായ കവികള്‍ക്കിടയില്‍ വേറിട്ടു ഒറ്റയ്ക്ക് വളര്‍ന്നു ഒരു കാടായി മാറിയ മരമാണ് വിനയചന്ദ്രന്‍.കവിത എന്ന പരമ്പരാകത രീതി ശാസ്ത്രങ്ങള്‍ പൊളിച്ചെഴുതാന്‍ ഒരു മടിയും കാട്ടാ ത്ത കവിയായിരുന്നു അദ്ദേഹം.അതൊരു വിപ്ലവമായി അദ്ധേഹത്തിന്റെ കവിതകളില്‍ പടര്‍ന്നു കയറി.
പി.കുഞ്ഞി രാമന്‍ നായരെ പോലെ ഒരു സ്വതന്ത്ര നായി ഊരു ചുറ്റാന്‍ വെമ്പുന്ന മനസ്സുള്ളവനായിരുന്നു വിനയ ചന്ദ്രന്‍ മാഷ്‌.നാട്ടു വഴക്കങ്ങളും നാടോടി ശീലുകളും കൊണ്ട് ധന്യമായ  ആ കവിതകള്‍ മലയാള സാഹിത്യത്തിനു ലഭിച്ച അപൂര്‍വ്വ നിധികളാണ് എന്ന് നിസംശയം പറയാം..
എഴുപതുകളില്‍ തീവ്രമായ രാഷ്ട്രീയം മനുഷ്യന്‍റെ സമസ്ത മേഘലയെയും പ്രത്യേകിച്ച് കവിതയും കടന്നാക്രമിക്കുന്ന സമയത്താണ് തീര്‍ത്തും വ്യെത്യസ്തവും ജൈവ പരവുമായ കവിതകളുമായി അദ്ദേഹം തന്‍റേതായ ഇടം കണ്ടെത്തി.നഗര കേന്ദ്രീകൃത മായ ലോകത്തിന്‍റെ മൂല്യ ച്യുതികളെ വിമര്‍ശിക്കുന്നതില്‍ ഒരിക്കല്‍ പോലും വിനയ ചന്ദ്രന്‍ ദാക്ഷണ്യം കാട്ടിയിട്ടില്ല.
പരിസ്ഥിതി തന്‍റെ കവിതകളുടെ അഗാധതയില്‍ ഒളിപ്പിക്കാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു….
കാടിന് ഞാന്‍ എന്ത് പേരിടും എന്ന കവിത അത്തരത്തില്‍ ഒന്നാണ്…
പ്രവാസിയുടെ ആത്മ നൊമ്പരങ്ങള്‍ അവതരിപ്പിക്കുന്ന വീട്ടിലേക്കുള്ള വഴി തീര്‍ത്തും വ്യെതസ്തമായ ഒരു കവിതയത്രേ….
ആധുനിക കവിതയിലും ഉത്തരാധുനിക കവിതകളിലും കല്ലടയാറ്റിലെ പച്ചമണവും നാട്ടുപ്പാട്ടും സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു
പക്ഷെ ഒരിക്കല്‍ പോലും തന്‍റെ കവിതയെ ഒരു കമ്പോളത്തില്‍ വില പറയാന്‍ വേണ്ടി അദ്ദേഹം നിരത്തി വെച്ചിട്ടുമില്ല..
ഒരിടത്ത് ഉറക്കാത്തവന് വേരുകള്‍ ഉണ്ടാവില്ല,എന്നാല്‍ മലയാള സാഹിത്യ ലോകത്ത് പലവഴി സഞ്ചരിച്ചു എങ്കിലും നന്നായി വേരുറച്ച ഒരു മരമാണ് വിനയചന്ദ്രന്‍.ആ വേരുകളില്‍ പുതിയ നാമ്പുകള്‍ എപ്പോഴെങ്കിലും ഉണ്ടായേക്കാം ……

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...