അറിയുന്നത്........

ഗീതാനന്ദന്‍ നാരായണരു 

വാസര സ്വപ്നങ്ങളിൽ
മോഹങ്ങൾ കോർത്തൊരു
ജീവിത മാല്യമണിഞ്ഞ നേരം
തീരാവസന്തങ്ങളുടെ മോഹന
പുഷ്പങ്ങൾ വാരിവിതറി കിടന്നിരുന്നു.

വാടാമലരുകളിൽ സൗരഭ്യം കണ്ടില്ല
സ്വപ്നം ഞെട്ടറ്റു വീഴുന്ന നേരത്ത്
മലരുകൾ ഭൂമിയെ പ്രണയിക്കാൻ
പഠിച്ചതും ഒന്നായലിഞ്ഞതും കണ്ടു
കാലം കൂട്ടായ് നിന്നതല്ലേ

കാമനകൾ ജീവിത പാതകളിലൊ-
രുപാടു വർണ്ണങ്ങൾ ചാലിച്ചെഴുതുന്നുവെങ്കിലും
ആ വർണ്ണങ്ങളിൽ ചിലതു താനേ മറഞ്ഞും
കാലം മായ്ച്ചുകളിക്കുന്നതും കാണ്മു നാം

അലിയട്ടെ ജീവനിൽ നേരിന്റെ പൊരുളുകൾ
പ്രാണവായുവളന്നു തീരുന്നതിനും മുമ്പ്......

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ