അരുൺകുമാർ
വിജനതയുടെ വാതിൽപ്പക്ഷി
പിറക്കാത്ത സ്വപ്നങ്ങളിലേക്ക്
പച്ചിലപോലെ പറന്നു
മരിച്ചവരുടെ ഫലിതങ്ങൾ
നിഴലുണ്ടുവിങ്ങുന്ന കിടങ്ങിൽ
ഏതോ തണുത്ത വിരഹം
വിഷാദയായ് പതുങ്ങിക്കിടന്നു
കാത്തിരിപ്പുകൾക്കുമേൽ ശവംനാറിപ്പൂക്കൾ
കുനുകുനെയായ് പെയ്തിറങ്ങി
ഏറെക്കുറെചുഴിക്കുത്തുപോലെ
നിറയുന്ന മഞ്ഞ്
അല്ലെങ്കിൽ കലഹിക്കുന്ന കാമുകി
മുഷിഞ്ഞ അടിവസ്ത്രങ്ങൾക്കിടയിൽ
ഒരു സൂര്യനെക്കണ്ടെടുക്കുന്നു
തകർന്ന സ്വപ്നങ്ങൾക്കരുകിൽ
ഒരു ശ്വാവിനെ ഭോഗിക്കുന്നു
മഴയത്ത്
മറന്നുവച്ച കുടപോലെ
ജീവിതം
ഇത്രമാത്രം.