23 Feb 2013

പുരസ്കാര പുരാണം.

 സൈനുദ്ദീന്‍ ഖുറൈഷി   


ഒട്ടും നേരമില്ലീ വെയിലും
മഴയും സാരമില്ല;
സത്വരമെത്തണമാ-
ചുടലക്കളത്തില്‍.
പ്രാതല്‍ പിന്നെയൊ,
വഴിയിലുമാകാം.
ഭ്രാന്തിന്‍ ചുടലനടനങ്ങള്‍
ആടിയമരും മുന്‍പെ
ഒപ്പിയെടുക്കണം
കടുകിട വിടാതെ.

നിറലയനങ്ങള്‍ക്ക്
കത്തുന്ന ചിത്രങ്ങളെങ്കില്‍
ചോരയുടെ ചോപ്പിനു
പകലാണു നല്ലത്.

ഉരിഞ്ഞെറിയുന്നുടയാടക്കകം
തുളുമ്പുന്ന മാംസളതയും,
ഉദരം പിളര്‍ന്ന
ബലിപൂജയില്‍
തുടക്കാമ്പിലൊലിച്ചിറങ്ങും
രക്ത വര്‍ണ്ണ സന്നിവേശങ്ങള്‍ക്ക്
സൂര്യ കിരണങ്ങളുമത്രെ നന്ന്.
കത്തുന്ന കുടിലില്‍ നിന്നുയരുന്ന
തീനാമ്പിന്‍ നിറങ്ങള്‍ക്ക്
കൂരിരുട്ടാണുചിതം.

നേരമില്ലൊട്ടും
നിറഞ്ഞ സദസ്സിലിക്കുറിയും
ഭരണോന്നതിയില്‍
നിന്നേറ്റു വാങ്ങണം

നല്ല ഛായാഗ്രഹണപ്പതക്കം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...