നാടകാന്തം കുന്തം


മഹർഷി

ഉഴുതുമറിച്ചിട്ടുണ്ട്‌
ജനനേന്ദ്രിയംകൊണ്ട്‌
ഈഡിപ്പസ്‌ പശ്ചാത്താപം
പിഴുതെടുത്തിട്ടുണ്ട്‌
ഇളംചെടിയെ ജനകൻ
ഈച്ചയാലുന്ന പശ്ചാത്താപം

പിമ്പാകുന്ന ജനനി
തുമ്പാകുന്ന സോദരൻ
കണ്ണിലിരുളുകുരുക്കുന്നു
കാതിൽകരളറുക്കുന്നു
ചവിട്ടിക്കുഴച്ചമണ്ണിൻ
വേനൽപടരുന്നു
കരിയുന്നപീഠങ്ങൾ
മൂരിനിവർക്കുന്നു

ചൂലുകൾ ചൂടുന്നു
ചുട്ടചിലന്തിവലകൾ
കാറ്റുകനൽക്കാവടിയുടെ
പൊട്ടിയകാലക്കടങ്ങൾ

നേരിന്റെചൂളയിൽ
പാരിന്റെ പാളികൾ
വേരുകൾ മണ്ടയിൽ
മരം കുരയ്ക്കുന്നു തീരം

ഒച്ചകൾ ഒടിയുന്നു
ഓർമ്മകൾ ചുളിയുന്നു
കയറുപൊട്ടിയ കാലം
മദംപൊട്ടിഒഴുകുന്നു

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?