23 Feb 2013

“മൃഗീയം”

ദത്തന്‍. വി 


ഞങ്ങൾ മൃഗങ്ങൾക്ക്
മനുഷ്യരെപ്പോലെ 
വിശേഷ ബുദ്ധിയോ 
വിവേകമോ ഇല്ല.പക്ഷേ

വിശക്കാതെ ഞങ്ങൾ 
കഴിക്കില്ലാഹാരം.

കാമം പൊറുതിമുട്ടിക്കാതെ
ഇണചേരുകയുമില്ല.
കാര്യം നടത്തിയ ശേഷം ഇണയെ
തെരുവിൽ വലിച്ചെറിയാറില്ല.
കൊന്നുകളയാറുമില്ല.
ബാല ബലാൽസംഗം 
ഞങ്ങടെ നിഘണ്ടുവിലില്ല.
ആണിന്റെ കാമാസക്തി
അണയ്ക്കാനുള്ളുപകരണ-
മാണു പെണ്ണെന്ന കാഴ്ചപ്പാടും
ഞങ്ങൾക്കന്യം.

കാമസമ്പൂർത്തിയ്ക്കും
കേസ്സിൽ നിന്നൂരാനും 
കാശെറിയുന്ന
കറുത്ത തന്ത്രവും

പ്രണയ നാട്യവും ചതിയും 
പെണ്ണിന്റെവിപണനവും
ബാലവേശ്യയും
‘ബസന്ത’ ക്രൗര്യവും
മൃഗങ്ങൾ ഞങ്ങൾക്കെത്ര
യപരിചിതമെന്നോ?

പരദൂഷണവും 
പരിഹാസവും

പരന്റെ സ്വത്ത് 
കൈയ്യടക്കുവാൻ ചെയ്യും
പരശതം നീച
പ്രവർത്തനങ്ങളും
മനുഷ്യർ നിങ്ങൾക്കു
പതിച്ചു കിട്ടിയ വിശിഷ്ട വിദ്യകൾ.

“മനുഷ്യനെത്ര 
മനോഹര പദ”മെന്ന
മഹദ്വചനത്തിൻ നവീനാർത്ഥങ്ങൾ
തെരുവിൽ ശീർഷവു-
മുടലും വേർപെട്ടു
ഞെരിഞ്ഞമരുമ്പോൾ
“മൃഗീയ”മെന്ന വാക്കുരച്ചു 
ഞങ്ങളെ
അവമതിക്കരുത്.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...