22 Feb 2013

അശുദ്ധനായ ബ്രാഹ്മണന്‍

കെ ആര്‍ നാരായണന്‍ 

ഇന്ത്യയുടെ സ്വാതന്ത്ര സമരത്തില്‍, പുറം ലോകം അധികം അറിയാത്ത വളരെ ധാരാളം ത്യാഗികളും, മഹാത്മാക്കളും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ചരിത്ര രേഖകളില് കാണാന്‍ സാധിക്കാത്ത ‍ ഇവരെ കുറിച്ച് പലര്‍ക്കും ഒന്നും അറിയാന്‍ വഴിയില്ല. സ്വന്തം വസ്തു വഹകളും,സ്ഥാന-മാനങ്ങളും രാഷ്ട്രത്തിനു വേണ്ടി ത്യാഗം ചെയ്തത് കൂടാതെ സ്വന്തം സമുദായത്തില്‍ നിന്നു വരെ പുറം തള്ളപ്പെട്ട ഒരു ഉന്നത കുലജാതനായ കേരളത്തിലെ ഒരു ബ്രാഹ്മണ വക്കീലിനെ കുറിച്ച് വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ അറിയാവൂ.

അന്ന് ബ്രിട്ടീശ് മലബാറില്‍ പെട്ട തൃപ്രയാര്‍ സ്വദേശി ആയിരുന്ന ഇദ്ദേഹം, ജീവിതത്തിന്റെ അധിക ഭാഗവും,പാലക്കാട്, കോഴിക്കോട്, ഒലവക്കോട് എന്നീ സ്ഥലങ്ങളില് ആയിരുന്നു കഴിച്ചു കൂട്ടിയത്. പ്രശസ്ത്ത വക്കീല്‍ ആയിരുന്ന ഇദ്ദേഹം, പിന്നീട്, ഗാന്ധിജിയുടെ ആവശ്യ പ്രകാരം ഒലവക്കോട് ഭാഗത്ത് അവര്‍ണ്ണര്‍ക്ക് വേണ്ടി "ശബരി ആശ്രം" എന്ന പേരില്‍ ‍ ഒരു ആശ്രമവും സ്ഥാപിച്ചു.


തൃപ്രയാര്‍ രാമസ്വാമി അയ്യര്‍ കൃഷ്ണസ്വാമി അയ്യര് (30.4.1891 - 20.4.1935)എന്ന അഡ്വക്കേറ്റ്  ടീ. ആര്‍. കൃഷ്ണസ്വാമി ആയ്യര്‍ ആയിരുന്നു അത്. അദ്ദേഹത്തെ നമ്മുടെ തലമുറയിലെ ആളുകള്‍ അറിയുന്നത് തന്നെ, 1980 കളില്‍ അദ്ദേഹത്തിന്റെ പൌത്രി 'സ്വതന്ത്രാ' എന്ന ഡോ.സുധാ കുഞ്ചിതപാദം, മലയേഷിയയിലെ കോലാലംപൂരില്‍ പ്രസിദ്ധപ്പെടുത്തിയ "തൊട്ടു കൂടാത്ത ബ്രാഹ്മണന്‍" (The Untouchable Brahmin) എന്ന ഇങ്ങ്ലീഷ്‌ പുസ്തകത്തില്‍ നിന്നാണ്. പിന്നീട്, രണ്ടു ദശകങ്ങള്‍ക്ക് ശേഷം, 2012ല് കേരള ഭാഷാ ഇന്സ്ടിട്യൂറ്റ് പ്രസിദ്ധപ്പെടുത്തിയ ഡോ.ഗോപാല കൃഷ്ണന്‍ നായരുടെ "ടി.ആര്‍. കൃഷ്ണസ്വാമി" എന്ന പുസ്തകമാണ് ഈ ദേശ സ്നേഹിയെ കുറിച്ച് ചരിത്രപരമായ വിവരങ്ങള്‍ നല്‍കുന്നത്.
അവര്‍ണ്ണന്മാര്‍ക്ക് താമസിക്കുവാനും , അവരുടെ കുട്ടികള്‍ക്ക് പഠിക്കുവാനും മറ്റും ആയി ഒലവക്കോടില്‍ ഇദ്ദേഹം സ്ഥാപിച്ച ആദ്യത്തെ ഈ ആശ്രമം (ശബരി ആശ്രമം) പിന്നീടു കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഉണ്ടായത്.

ഗാന്ധിജിയുടെ ദര്‍ശനങ്ങളെ അന്യാദ്ര് ശ മായ അത്മാര്‌ ഥ തയോടെ സ്വീകരിച്ചു സ്വജീവിതം മുഴുവന്‍ മട്ടുല്ലര്‍വര്‍ക്ക് വേണ്ടി ജീവിച്ച ശ്രീ കൃഷ്ണസ്വാമി അയ്യരെ പോലെ മറ്റൊരു മഹാന്‍ കേരളത്തില്‍ ഇല്ലെന്നു ആണ് ഡോ. ഗോപാലകൃഷ്ണന്‍ നായര്‍ തന്റെ ഗ്രന് ഥ ത്തില് ‍ പറയുന്നത്. ‍

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...