ഡോ.കെ.ജി.ബാലകൃഷ്ണന്‍
ആകാശമോ, ഭൂമിയോ
അതോ,
എല്ലാടവും പങ്ങി നടക്കുന്ന കാറ്റോ?
ഇന്നലെ പെയ്ത് ഉണ്ടായ
വെള്ളത്തുള്ളികളോ?
അല്ല, എന്റെ ഉള്ത്തുടിപ്പ് തന്നെ!
എന്റെ തേങ്ങലിന്നു ഇനിയും അറുതി ഇല്ല.
{2.)
അവന്റെ ഗര്‍ജനം എന്നെ
ഭയപ്പെടുത്തു ന്നില്ല.
പക്ഷെ,
ഒരിയിടുന്നത്,
കുറുക്കാ,
ഈ കൂരിരുട്ടിന്റെ കനപ്പില്‍ കമ്പനം തീര്‍ക്കുന്നത്
നിന്റെ ചേട്ടന്റെ പഴയ ദണ്ണം
കലശല്‍ ആയതു കൊണ്ടെന്നു
എനിക്കറിയാം.
അതിനെന്ത് വേണമെന്ന ആയിരം ആണ്ടുക ളുടെ കാകു,
ഈ നിമിഷവും ആവര്‍ത്തിക്കുന്നത്
എന്റെ നിഴലിനെ പ്പോലും
വിറ കൊള്ളിക്കുന്നു.
അതിനുത്തരം-
നിനക്കെന്നെ പിടിക്കണം
അതെ,
നിനക്കെന്റെ പപ്പും തൂലും പറിക്കണം.
(3)
എന്റെ കൂട്
യജമാനന്‍ മുറുക്കി അടച്ചിട്ട ണ്ട്.
താഴിട്ടിട്ടുണ്ട്.
എങ്കിലും കുറുക്കാ, നിന്റെ കൈയ്യില്‍
കള്ള ച്ചാവി ഉണ്ട്ട്.
-------- നിനക്ക് നിറപറ വെക്കുന്നവര്‍
അത് പണ്ടേ പണിതീര്‍ത്ത് ,
എണ്ണയിട്ട്
ഒന്നുമറിയാത്ത മട്ടില്‍
അരങ്ങാ ചരടില്‍ കോര്‍ത്ത്
ഒളി ച്ചുവെച്ചിട്ടു ണ്ട്.
(4)
--- നിനക്കവരത് സമ്മാനിച്ചിട്ടുണ്ട്
കാരണം,
എന്നെ പിടിച്ച് കഴുത്ത് അറുത്ത്
" ഡ്രസ്സ് ചെയ്ത്"
കറുമുറ കടിക്കണമല്ലോ നിനക്ക്!
( എനിക്കും!)