26 Mar 2013

നീറ്റുല


മഹർഷി

വെട്ടമുരുക്കി
നട്ടുച്ച നട്ടു
ഇരുളുപിഴിഞ്ഞ്‌
സ്വപ്നം നനച്ചു

മലചുരന്ന്‌
മാറടർന്നു
തലവളർന്ന്‌
താളം മുട്ടി

കറകുടിച്ച്‌
തുറനിറഞ്ഞു
നിറംനീറി
നിണം ചീറി

ഉള്ളിളകി
ഉടലുലഞ്ഞു
വലഞ്ഞുപോയി
വെച്ച ചുവട്‌

കരിമുകിൽ
കുരച്ചുചാടി
പേമാരി
കരതിന്നു

ചുടലവാറ്റി
കുരുന്നലകൾ
കുടലറുത്തു
കടലിറുത്തു

നോറ്റനാളുകൾ
നിറഞ്ഞനെഞ്ചിൽ
നിറവെറിഞ്ഞ്‌
നീറ്റലെഴുതി

തുറന്നവായിൽ
കാക്കതൂറി
ഉറവതെറ്റി
നെറ്റിപൊട്ടി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...