തെരുവിന്റെ സന്തതി


 ജഗൻ


ഞാന്‍ തെരുവിന്റെ സന്തതി
വളരുന്നൂ തളരുന്നൂ, ഒടുങ്ങുന്നൂ
ഈ തെരുവോരത്തില്
ഇല്ലെനിക്ക് അച്ഛനമ്മ
സഹോദരങ്ങളും
ഏതോ ആസക്തിയുടെ നിമിഷങ്ങളില്
മാതൃത്വത്തിന്റെ സുരതം നുണഞ്ഞു
പിറവിയിലേക്കു
നടന്നു പോകുന്ന 
ജന്മദായകരെ
വെറുക്കുന്നില്ലാ നിങ്ങളെ ഞാന്

എനിക്ക് ജാതിയില്ലാ മതമില്ലാ
ജാതകവും
പേരില്ലാ ഊരില്ലാ, ഉള്ളത്
വിളിപ്പേരുമാത്രം
എനിക്ക് രാവില്ലാ പകലില്ലാ
ഭൂതവും ഭാവിയും
എന്റേത് ഈ തെരുവിലെ
വര്ത്ത്മാനം മാത്രം

എനിക്ക് നിറമാര്ന്ന സന്ധ്യകളില്ലാ
അരുമയായ പ്രഭാതങ്ങളും
ആര്പ്പില്ലാ ആരവങ്ങളും
കോട്ടില്ലാ ടൈയില്ലാ
യുണിഫോമും ഐ കാര്ഡുമില്ലാ
ഉള്ളത് ഈ കീറനിക്കറും
ഒരു ചാന്‍ വയറും മാത്രം

കൂട്ടുകാരില്ല കൂട്ടുകാരികളും
കൂട്ടിനു ഈ കാണുന്ന
വഴിവിളക്ക് മാത്രം

മേല്പ്പാലങ്ങള്‍ ഞാന്‍ മേല്ക്കൂരയാക്കുന്നു
സിഗ്നലുകളിലെ ഇടവേളകള്
എനിക്ക് ജീവിതമാകുന്നൂ
നാളെ ഞാന്‍ കൈ നീട്ടുമ്പോള്
നിങ്ങള്‍ തിരിച്ചറിയുക
എനിക്ക് വേണ്ടത്
ഒരു രൂപ തുട്ടല്ലാ
ഒരു പിടി അന്നമാണെന്നു

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ