അനസ് മുഹമ്മദ്
ഞാന്‍ ജനിച്ചു വീണത് എണ്ണിയാല്‍ തീരാത്ത ദൈവങ്ങക്ക് ഇടയിലേക്കായിരുന്നു . വ്യത്യസ്തമായ ഒരു പിടി ദൈവങ്ങള്‍ എനിക്ക് ചുറ്റും ന്‍്രത്തം ചവിട്ടികൊണ്ടേ ഇരുന്നു . അവകള്‍ ഓരോ വിഭാഗത്തിനും വെത്യസ്ഥ സ്വഭാവക്കാര്‍ക്കും വേണ്ടി ചിന്തകളെയും വിശ്വാസങ്ങളെയും മാറ്റി മറിച്ചു കൊണ്ടേ ഇരുന്നു . എന്നാല്‍ അവകള്‍ വിശ്വാസങ്ങളില്‍ തളക്കപ്പെട്ട നിര്‍ജീവങ്ങളായ കല്ലോ മണ്ണോ വിഗ്രഹങ്ങളോ ആയിരുന്നു . പിന്നെപ്പഴോ അത് മാറ്റങ്ങള്‍ക്കു വിധേയമായി മ്ര്!ഗങ്ങളിലേക്കും മറ്റു സസ്യങ്ങളിലേക്കും വ്യാപിച്ചു . ഇത്തരം മാറ്റങ്ങള്‍ മനുഷ്യര്‍ക്കിടയിലും സംഭവിക്കുന്നുണ്ടായിരുന്നു . അങ്ങനെ ദൈവങ്ങള്‍ എന്നപദം ഏറ്റവും ഉചിതമായവന്‍ മനുഷ്യന്‍ ആയി . ക്രിസ്തു മരിച്ചു ആയിരക്കനക്കിനു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിച്ചത് . എന്റെ വിശ്വാസങ്ങള്‍ മറ്റൊരു മതത്തില്‍ ആയിരുന്നു . അത് ആര് നിര്‍മിച്ചതാണെന്ന് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു . എന്നാല്‍ മതങ്ങള്‍ മനുഷ്യന്‍ അല്ല ദൈവം തന്നെയാണ് സൃ ഷ് ടി ച്ചതെന്നു എന്റെ വിശ്വാസങ്ങളില്‍ ഞാന്‍ അന്തമായി വിശ്വസിച്ചിരുന്നു . പാവങ്ങളും ക്ഷ്രിക്കാരും അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു വിഭാഗവും ഇട കലര്‍ന്ന് ജീവിക്കുന്ന ഒരു ചെറിയ താഴ്വരയിലാണ് ഞാന്‍ ജനിച്ചത് .ജനിക്കുമ്പോള്‍ എല്ലാ സാധാരണ കുഞ്ഞുങ്ങളെപ്പോലെയും തന്നെയായിരുന്നു ഞാനും . എന്നാല്‍ അസാദാരണമായ എന്തോ ഈ കുഞ്ഞില്‍ ഉണ്ടെന്നു വൈതികന്മാര്‍ പറഞ്ഞു . കരയുന്നതിലും ചിരിക്കുന്നതിലും വരെ ദിവ്യമായ എന്തോ പ്രകടമായിരുന്നു . അങ്ങനെ അവന്‍ വളര്‍ന്നു . അയാളില്‍ മറ്റുള്ളവര്‍ക്ക് ഉടലെടുത്ത വിശ്വാസം കാരണം അവരുടെ പൂര്‍വികര്‍ വിശ്വസിച്ചു പോന്നിരുന്ന പല ആചാരങ്ങളേയും അവര്‍ തള്ളിപ്പറഞ്ഞു തുടങ്ങി . അങ്ങനെ അയാള്‍ മറ്റെന്തോ ആയി മാറുകയായിരുന്നു . ദൈവങ്ങള്‍ അത്ര്ശ്യമായി എവിടെയോ ഇരിക്കുന്നു , ലോക മാറ്റങ്ങളെയും കാലങ്ങളെയും നിശ്ചയിക്കുന്നതും പ്രാഭല്യത്തില്‍ കൊണ്ട് വരുന്നതും ആ ശക്തിയാണ് എന്നും ഉള്ള എന്റെ ചിന്തകളെ തകര്‍ക്കുന്നവകള്‍ ആയിരുന്നു പിന്നീടുള്ള കാലങ്ങള്‍ . താഴ്ന്ന ജാതിയില്‍ ജനിച്ചവനായതിനാല്‍ പുതിയ മാറ്റത്തെ ഇരു കൈനീട്ടി സ്വീകരിച്ചു . ശെരിയും തെറ്റും നോക്കാതെ .
‘അയാള്‍ക്ക് ഒരു പ്രതിസന്തികളും തരണം ചെയ്യേണ്ടതായി വന്നിട്ടില്ല . പ്രവാചകന്മാര്‍ എല്ലാം കഷ്ട്ടതകള്‍ അനുഭവിച്ചവരാണ് എന്നാല്‍ ഇയാള്‍ . എനിക്ക് തോന്നുന്നത് ഇയാള്‍ ദൈവമാണെന്നാണ്’
പലരിലും ഇത്തരം ചിന്തകള്‍ ഉടലെടുത്തു . മുന്‌പേ നടന്നു പോയവരില്‍ വിശ്വാസം നശിച്ച ചില വൈതികരും , പണ്ഡിതന്മാരും വരെ ഇങ്ങനെ പറഞ്ഞു തുടങ്ങി .
എന്നാല്‍ ഈ അഭിപ്രായത്തില്‍ ചില തല നരച്ഛവര്‍ക്കും മാറ്റത്തെ അഗീകരിക്കാത്ത ഒരു വിഭാഗം യുവ തലമുറയ്ക്കും വിയോജിപ്പുണ്ടായിരുന്നു . അവര്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വന്നു . ചെറുത്തു നില്‍പ്പും സംഗട്ടനങ്ങളും പിന്നീടങ്ങോട്ട് അരങ്ങേറി . ആ ചെറിയ താഴ്‌വരയില്‍ വിപ്ലവ വീര്യം എരിഞ്ഞു തുടങ്ങി . ഒരു ആള്‍ ദൈവത്തിന്റെ പേരില്‍ അവിടെ ചോരപ്പുഴകള്‍ ഒഴുകി . ഒന്നും അറിയാത്തവന്‍ വരെ വാളും വടിയും തോക്കും ഏന്തി തെരുവില്‍ ഇറങ്ങി . അതൊരു ചുവന്ന താഴ്വരയായി . കച്ചവട സംഗങ്ങള്‍ ആ വഴി വരാതായി . ക്ഷ്രിയും വ്യവസായങ്ങളും നശിച്ചു . എല്ലാവരിലും ദൈവത്തിനെ സംരക്ഷിക്കാന്‍ സാത്താന്‍ കുടിയേറി . പാതികരിഞ്ഞ ശവങ്ങളുടെ ഗന്ദമായി ആ താഴ്വരക്ക് . അക്രമികള്‍ ഇതു മുതലെടുക്കാന്‍ തുടങ്ങി . പിടിച്ചു പറിക്കാരും കള്ളന്മാരും കൊലയാളികളും പെരുകി . അക്രമികള്‍ വീടുകള്‍ കയറി ആക്രമിച്ചു . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ പീടനത്തിനിരയാക്കി . അച്ഛനുമുന്നില്‍ മകളേയും ഭര്‍ത്താവിനു മുന്നില്‍ ഭാര്യയേയും ഭോഗിച്ചു അവര്‍ ആനന്തം കണ്ടു .
രാത്രിയുടെ ഏകാന്തതയില്‍ അങ്ങിങ്ങായി വെടിയൊച്ചകളും അലമുറകളും മാത്രം കേട്ടു . ഈ ചെയ്തികളില്‍ മനം നൊന്ത അയാള്‍ ഒരു ദിവസം തെരുവില്‍ ഇറങ്ങി നടന്നു പോയി . അനുകൂലികളുടെ എതിര്‍പ്പയാള്‍ വകവച്ചില്ല . ദൈവത്തിനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന വിശ്വാസം ചിലരിലെങ്കിലും ഉണ്ടായിരുന്നു .
നടത്തത്തില്‍ അയാള്‍ ഒരു കാഴ്ച്ചകണ്ടു കുറേ പേര്‍ ഒരു യുവതിയുടെ വസ്ത്രം ബലാല്‍ക്കാരമായി അഴിക്കാന്‍ ശ്രമിക്കുന്നു അവള്‍ കുതറി ഓടുന്നു . അവര്‍ക്കിടയിലേക്ക് അയാള്‍ മെല്ലെ നടന്നു ചെന്നു അവള്‍ അയാള്‍ക്ക് പിന്നില്‍ അഭയം പ്രാപിച്ചു . തലപൊക്കി അയാള്‍ ആകാശത്തേക്ക് നോക്കി പെട്ടന്നു അയാളുടെ തല വികസിക്കാന്‍ തുടങ്ങി . ഇരട്ടി വലിപ്പമെത്തി അത് നിലച്ചു . അക്രമികളെ ഒരു വലിയ ശബ്ദം പിടികൂടുകയും പകലില്‍ ആ സ്ഥലത്ത് എല്ലാവരും മരിച്ചു കിടക്കുന്നതായും കണ്ടു . തനിക്കു എന്താണ് സംഭവിച്ചതെന്ന് അയാള്‍ക്കും അറിയില്ലായിരുന്നു . എന്നാല്‍ ഇതില്‍ ഭയന്നു മറ്റു അക്രമികള്‍ താഴ്വര വിട്ടു . പതിയെ എല്ലാം പഴയ രൂപത്തില്‍ ആകാന്‍ തുടങ്ങി . തന്നിലേക്കു ചേര്‍ന്ന യുവതിയില്‍ അയാള്‍ ലയിക്കുകയും ചെയ്തു . എന്നാല്‍ തന്നെ ദൈവമായിക്കാനുന്നവരോട് എന്തുപറയണം എന്ന് മാത്രം അയാള്‍ക്ക് അറിയില്ലായിരുന്നു . എന്നാല്‍ പിന്നീടൊരിക്കലും അയാളുടെ തല പഴയ രൂപത്തില്‍ ആയില്ല . ഈ സംഭവം കൂടിയായപ്പോള്‍ വിശ്വാസികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായി . പ്രത്യേക ആരാധനാലയങ്ങളും പ്രാര്‍ത്ഥനകളും അവിടെ മുളച്ചു പൊന്തി . ഇതറിഞ്ഞു അന്യ ദേശത്തുള്ളവര്‍ താഴ്വരയിലേക്കൊഴുകി .
എന്നാല്‍ സ്ഥിധി വിശേഷം മറ്റൊന്നായിരുന്നു . ആസംഭവത്തിനു ശേഷം അയാള്‍ ആ സ്ത്രീയെ അല്ലാതെ ആരേയും കണ്ടില്ല . അവളെ കണ്ണിമവെട്ടാതെ നോക്കിഅയാള്‍ ഇരുന്നു . ചില സമയങ്ങളില്‍ അവളിലേക്ക് പ്രാഭിക്കുകയും ചെയ്തു . ചിലസമയങ്ങളില്‍ അയാള്‍ കരയുകളും ചിരിക്കുകയും ചെയ്യും പിന്നെ മൂകമായി ഒരേ ഇരിപ്പ് .
ഒരു പകലില്‍ അയാള്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി
‘നാഥാ … ഞാന്‍ ആരാണ് , എന്തിന് നീ എന്നെ ഇങ്ങോട്ടയച്ചു . എനിക്ക് നീ എന്തു കഴിവാണ് തന്നത് ? ഞാന്‍ ആര് ?’
വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു അന്നയാള്‍ സംസാരിച്ചത് . തൊട്ടടുത്ത ദിവസം ആ സ്ത്രീ ഒരു കണ്ണാടിയുമായി വന്നു അയാള്‍ക്ക് നേരെ തിരിച്ചു . സുന്തരമായ അയാളുടെ തലയ്ക്കു പകരം വലിയൊരു തല .
‘ആള്‍ദൈവം..!’ അയാള്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞു .
രണ്ടു നാള്‍ അയാള്‍ അങ്ങിനെയിരുന്നു . ദര്‍പ്പണത്തിനു മറുപുറം അവള്‍ ഇരുന്നു .മൂന്നാം നാള്‍ വലിയ തലയും ഒരു ഉടലും ആ ദര്‍പ്പണത്തില്‍ അവശേഷിച്ചു . അയാളിലെ ചൂടു നിലച്ചിരുന്നു അപ്പോള്‍ . ആള്‍ ദൈവം മരിച്ചതറിഞ്ഞു എല്ലാവരും തടിച്ചു കൂടി അവിടെ . ഇയാള്‍ ഒരു വലിയ തെറ്റായിരുന്നു എന്നും . മരിക്കുന്ന ദൈവം എങ്ങിനെ നമ്മളെ രക്ഷിക്കും എന്നും ഒരാള്‍ ചോദിച്ചു . അത്രകാലവും അയാള്‍ ആണ് ദൈവം എന്ന് വിശ്വസിച്ചിരുന്ന ഒരുവനാണ് ഇതു പറഞ്ഞത് .
‘ഇവളും നമ്മളെ ഇത്രകാലമായി വഞ്ചിക്കുകയായിരുന്നു’ തലമറച്ചു ആ ശവത്തിനു മുന്നില്‍ ഇരുന്നു പ്രാര്‍ത്തിക്കുന്ന അവളെനോക്കി ഒരാള്‍ പറഞ്ഞു .
കൂടിന്നിന്നവര്‍ എല്ലാം അവളിലേക്ക് ഓടിയടുത്തു . അപ്പോള്‍ ഒരു ഇടിമുഴക്കം കേട്ടു . വെളുത്ത തുണി ബാക്കിയാക്കി ആള്‍ ദൈവം അപ്രത്യക്ഷമായി . ആ താഴ്വരയില്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങിക്കേട്ടു . ഒരു ചോര കുഞ്ഞു . എല്ലാവരും നോക്കി നില്‍ക്കെ ആ കുഞ്ഞിന്റെ തല വലുതായി വന്നു . ആ സ്ത്രീ ആ കുഞ്ഞിനു പിറകിലേക്ക് അഭയം പ്രാഭിച്ചു . കൂട്ടത്തിലെ ഒരു വൈതികന്‍ വിളിച്ചു പറഞ്ഞു
‘ ആള്‍ ദൈവം ‘
ദര്‍പ്പണത്തിനു ഉള്ളില്‍ ഇരുന്ന ആ പ്രതിഭിംഭം അപ്പോള്‍ എണീറ്റു നടന്നു .