നിഴല്‍

ഹംനാദ് സൈബീരിയ 

ഒരു നിഴല്‍ ആത്മാവിനോട്
ചേര്‍ന്ന് നില്‍പ്പുണ്ട്..
ഇളം വയലെറ്റ് പൂക്കള്‍ തേടിപ്പോയ
ഒരു കൂട്ടുകാരിയുടെ;

മരണത്തെ വല്ലാതെ കൊതിച്ചിരുന്നു അവള്‍.
മരണത്തിന് ചെമ്മണ്ണിന്‍റെ നിറമായിരിക്കും
എന്ന് പലപ്പോഴും അവള്‍ പറയുമായിരുന്നു.
ഒടുവില്‍ മരണത്തിന്‍റെ ലഹരി നുണഞ്ഞു
മടങ്ങിയപ്പോളും ഒന്ന് മാത്രം അവള്‍
ബാക്കി വെച്ചിരുന്നു..
ഇനിയും പറയാതെ പോയ കുറച്ച് വാക്കുകള്‍...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ