പ്രണയം

പാറത്തോട് ജബ്ബാർ തലയ്ക്കു മുകളില്‍കത്തിജ്വലിക്കുന്ന സൂര്യന്‍ , അവളുടെ കണ്ണുകള്‍ വരണ്ടു ഉണങ്ങിയിരുന്നൂ ,ചെഞ്ചുണ്ടുകള്‍ വിണ്ടു കീറി , ആ കൊടുംചൂടിലും പ്രതീക്ഷയോടെ അവള്‍ കാത്തിരുന്നൂ പ്രിയതമന്റെ വരവിനായി .ദൃഡപൂര്‍ണ്ണമായ പ്രണയം .സമൂഹം ഇന്ന് കരുതലിന്റെ മറകെട്ടി തിരിചിരിക്കുന്നൂ അവര്‍ക്കിടയില്‍ .
തന്റെ പ്രിയതമയുടെ നെടുവീര്‍പ്പ് അവന്‍ തൊട്ടറിഞ്ഞതുപോലെ,മൈലുകള്‍ക്കപ്പുറത്തുനിന്നും അവന്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു ,തളര്‍ച്ച അറിയാതെയുള്ള യാത്ര . തീരത്തടുത്തപ്പോള്‍ കൂറ്റന്‍ കരിങ്കല്‍ ഭിത്തികള്‍ അവന്റെ മുന്നില്‍ തലകുനിച്ചു . ഒരു നിമിഷം അവന്‍ കണ്ടൂ വാടി തളര്‍ന്ന പ്രിയതമയെ .
അവന്റെ കണ്ണുകള്‍ നിറഞ്ഞൂ.ആ കണ്ണില്‍ നിന്നും പൊഴിഞ്ഞ അശ്രുബിന്ദുക്കള്‍ അവളുടെ മുഖത്തേക്ക് ഇറ്റുവീണൂ .പെട്ടെന്ന് അവള്‍ കണ്ണ് തുറന്നൂ .വരണ്ടുണങ്ങിയ ആ ചുണ്ടുകളില്‍ പ്രണയസാഫല്യത്തിന്റെ ചെറുചിരി .സന്തോഷം കൊണ്ട് അവന്‍ പൊട്ടിചിരിചൂ ,അവന്റെ ആനന്ദനൃത്തത്തില്‍ അവളും പങ്കുചേര്‍ന്നൂ .അവരുടെ ആനന്ദം പരിധി ലംഘിച്ചുവോ ?
വന്മരങ്ങള്‍ കടപുഴകി ,മണ്‍കുടിലുകള്‍ ഒലിച്ചുപോയി കേരവൃക്ഷങ്ങള്‍ പൊട്ടിപിളര്‍ന്നൂ ..എവിടെ നോക്കിയാലും കൂട്ടകരച്ചില്‍ മാത്രം .കുരുന്നുകളുടെ ദീനരോദനം കേട്ടിട്ടാവണം അവനൊന്നു നിന്നൂ.കുറ്റബോധത്താല്‍ അവന്‍ തലകുനിച്ചു അവളോട് യാത്ര പറഞ്ഞു അവന്‍ വീണ്ടും യാത്ര തുടര്ന്നൂ .ആഴിയുടെ ആഴങ്ങളിലേക്ക് .കണ്ണില്‍ നിന്നും മറയുന്നത് വരെ അവള്‍ ഇമവെട്ടാതെ നോക്കി നിന്നൂ .
ശാന്തമായ അന്തരീക്ഷം ; വിദൂരത്ത് കണ്ണുംനട്ട് അവള്‍ കാത്തിരുന്നൂ അവന്റെ തിരിച്ചു വരവിനായി .അതെ സമയം തകര്‍ന്നടിഞ്ഞ കരിങ്കല്‍ പാളികള്‍ അവളുടെ വശങ്ങളില്‍ വീണ്ടും സുരക്ഷ കവചങ്ങള്‍ തീര്‍ത്തിരുന്നൂ .

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ