Skip to main content

ഡോറി

വിഷ്ണുപ്രസാദ് ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ നിന്നാണ് ഡോറിയെ പരിചയപ്പെടുന്നത്. അമേരിക്കക്കാരി. ഇപ്പോള്‍ കുറച്ചു നാളായി ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. ചന്ദനത്തിരിയും കറുത്ത തലമുടിയുള്ള ഇന്ത്യക്കാരെയും ഒരു പാടിഷ്ടമാണ് അവള്‍ക്ക്. അവളുടെ സ്വര്‍ണതലമുടിയെ കുറിച്ച് പരാതി പറയാന്‍ മാത്രമേ അവള്‍ക്കു നേരമുള്ളു. ഇന്ത്യക്കാരുടെ തലമുടിയുടെ നിറം കിട്ടാന്‍ വേണ്ടി തനിക്കു മാസവും വരുന്ന ചിലവ് ഞങ്ങളുടെ സംഭാഷണങ്ങളില്‍ പലകുറി വന്നു മാഞ്ഞു പോയിരിക്കുന്നു.
You guys can use your hair extract as Mascara, അവള്‍ കളിയാക്കും.
And you people can use yours to get gold loans. നിന്റെ തലമുടി കിട്ടിയാല്‍ ബാങ്കില്‍ പണയം വെക്കാം എന്ന് ഞാന്‍ തിരിച്ചു പറയും.
ഞങ്ങള്‍ക്കിടയില്‍ കുമിഞ്ഞു കൂടിയ വരികള്‍ക്കിടയിലൂടെ കാലം പതിയെ അരിച്ചിറങ്ങി. ഞങ്ങള്‍ക്കിടയില്‍ കൂട് കൂട്ടിയ സൗഹൃദം കാഴ്ച്ചയുടെ തലത്തിലേക്ക് കടക്കാന്‍ കൊതിച്ചു. എങ്കിലും പരസ്പരം കാണാം എന്ന് ഒരാള്‍ പറഞ്ഞാല്‍ മറ്റെയാള്‍ ഉടനെ നിരുത്സാഹപ്പെടുത്തും. തികച്ചും തയ്യാറായ ശേഷം മതി അത്തരമൊരു കൂടിക്കാഴ്ച എന്ന് ഞങ്ങള്‍ ഉറച്ച തീരുമാനമെടുത്തിരുന്നു. ഞങ്ങള്‍ ശരിയായ സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.ഞങ്ങള്‍ക്കിടയില്‍ കാലം വിരിച്ച ദൂരത്തിന്റെ മറ ഞങ്ങളുടെ സൌഹൃദത്തിനു മാറ്റ് കൂടി കൊണ്ടിരുന്നു. മറയില്ലാതെ തുറന്നു സംസാരിക്കാനും, മടി കൂടാതെ മനസ്സ് തുറക്കാനും ഞങ്ങളെ ചുറ്റിയിരിക്കുന്ന വല സഹായിച്ചു.
My mom’s a bitch, ഒരു ദിവസം അവള്‍ പറഞ്ഞു.
അമ്മയെക്കുറിച്ച് ഒരാള്‍ അങ്ങനെ പറയുന്നത് കേട്ട എന്റെയുള്ളിലെ ഇന്ത്യക്കാരന്‍ ഉണര്‍ന്നു. മാതൃഭക്തിയുടെ ഗുണപാഠകഥകള്‍ ഞാന്‍ പതുക്കെ ചുരുളഴിച്ചു.
You are not supposed to say that about your mom
Oh! you poor little mama boy.., സഹജമായ കുസൃതിയോടെ അവള്‍ പറഞ്ഞു. എന്നിട്ട് ഞാന്‍ എന്ന വ്യക്തിയുടെ അഭിപ്രായത്തിനു പുല്ലുവില പോലും കല്പിക്കാതെ എന്റെ ആത്മാര്‍ത്ഥസുഹൃത്ത് മണിക്കൂറുകളോളം തന്റെ അമ്മയെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും.
മൈലുകള്‍ക്കപ്പുറത്ത് നിന്ന് എന്നിലേക്ക് വന്നു ചേരുന്ന, ഉറുമ്പിന്‍കൂട്ടം പോലെയുള്ള ആ അക്ഷരങ്ങളെ നോക്കി എന്തിനെന്നറിയാതെ ഞാന്‍ ചിരിച്ചു കൊണ്ടിരിക്കും.
കാലം ഞങ്ങള്‍ക്കിടയില്‍ തിരക്കിട്ട് മുന്നോട്ടു പോയികൊണ്ടിരുന്നു. ഞങ്ങള്‍ ഇന്ന് ഉറ്റ സുഹൃത്തുക്കള്‍ മാത്രമല്ല. മനസ്സാക്ഷിസൂക്ഷിപ്പുകാര്‍ കൂടിയാണ്. എന്നേക്കാള്‍ രണ്ടു വയസ്സിന്റെ മൂപ്പുണ്ട് അവള്‍ക്ക്. അത് ഞങ്ങള്‍ക്കിടയില്‍ ഒരു തടയായി കടന്നു വന്നതേ ഇല്ല . ചിലപ്പോള്‍ അവള്‍ ഒരു വയസ്സിയെ പോലെ എന്നെ ശാസിക്കും. ചിലപ്പോള കൊച്ചു കുട്ടിയെ പോലെ കുറ്റം പറയും. ഞങ്ങള്‍ വളരെയധികം അടുത്തിരുന്നു.
ഒരു ദിവസം അവള്‍ വന്നില്ല. ആ ദിവസം അതിന്റെ അടുത്ത ദിവസത്തിലേക്ക് പടര്‍ന്നു. തൊടുന്നതിലെക്കെല്ലാം പടരുന്ന ഒരു മഹാരോഗത്തെ പോലെ ആ ഇല്ലായ്മ എല്ലാ ദിവസങ്ങളെയും ശപിച്ചു. ഡോറി എന്ന എന്റെ ആത്മാര്‍ത്ഥസുഹൃത്തിനെ തേടി ഈ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ഞാന്‍ തേടി.
കാലം മായ്ക്കാത്ത മുറിവുകളില്ല. എന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുള്ള എല്ലാ പരാജയങ്ങളെയും കാലമില്ലാതാക്കിയിട്ടുണ്ട്. എന്തിനു അവയെ തിരിഞ്ഞു നോക്കി പരിഹസിച്ചു ചിരിക്കാന്‍ എന്നെ പ്രാപ്തനാക്കിയിട്ടുണ്ട്. പക്ഷെ ഡോറിയെ തൊടാന്‍, തുടച്ചു നീക്കാന്‍ എന്റെ മഹാവൈദ്യനു ശക്തിയില്ലാത്ത പോലെ. അവള്‍ ഒരു വ്യക്തി അല്ലായിരുന്നു. അവളെ ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ഞങ്ങള്‍ പരസ്പരം ശ്രമിച്ചിരുന്ന കാലം കഴിഞ്ഞു പോയപ്പോള്‍ പിന്നെ എന്റെ സ്‌ക്രീനില്‍ തെളിയുന്ന അക്ഷരങ്ങലായിരുന്നു എനിക്ക് ഡോറി. ആ അക്ഷരങ്ങളുടെ സ്വഭാവം, അവയുടെ ഭാവം, എന്തിനു രണ്ടു പ്രത്യേക വാക്കുകള തമ്മില്‍ അവള്‍ ഉപയോഗിക്കുന്ന ദൂരം പോലും എനിക്ക് പരിചിതമായിരുന്നു. ഡോറി എന്നാ വ്യക്തിക്ക് രൂപം ലഭിച്ചത് എന്റെ മനസ്സിലാണ്. അവളുടെ ശബ്ദം എന്റെ മനസ്സിന്റെ ശബ്ദമായിരുന്നു. അത് കൊണ്ട് തന്നെ കാലം എന്റെ മുന്നില്‍ പകച്ചു നിന്നു.
നാലഞ്ചു മാസം അങ്ങനെ കടന്നു പോയി. സമയം തള്ളി നീക്കാന്‍ ഞാന്‍ പുതിയ വഴികള്‍ കണ്ടു പിടിച്ചു. ഡോറി എന്റെ സ്‌ക്രീനില്‍ തെളിയാതെ കേട്ട് പോയ ഒരു പച്ച പുള്ളിയായി തുടര്‍ന്നു. മനസ്സിലെവിടെയോ സുഖമുള്ള ഒരോര്‍മ ബാക്കി വെച്ച് കൊണ്ട്..
ഒരു ദിവസം അപ്രതീക്ഷിതമായി എന്റെ സ്‌ക്രീനില്‍ പരിചിതമായ ഒരു കൂട്ടം അക്ഷരങ്ങള്‍ മിന്നി; Hi - അത് ഡോറി ആയിരുന്നു.
ആദ്യം അവളെ അവഗണിക്കാം എന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ മനസ്സിന്റെ ഏതോ ഒരു കോണില്‍ തെളിഞ്ഞ സുഖമുള്ള ഓരോര്‍മ എന്റെ വിരലുകളിലേക്കു പാഞ്ഞു. സാമന്യമര്യാദകളുടെ ലാഞ്ചന പോലുമില്ലാതെ ഞാന്‍ പറഞ്ഞു.
Give me a reason that would convince me to continue talking to you. Else i don’t want to talk to you any more , നോവിക്കപ്പെട്ടവന്റെ അവകാശവാദം.
അല്‍പ നേരം സ്‌ക്രീന്‍ നിശബ്ദമായിരുന്നു. എന്റെ ക്ഷമ നശിച്ചു തുടങ്ങി. ആക്രോശങ്ങളുടെ അക്ഷരപ്പട ടൈപ്പ് ചെയ്യവേ ഉത്തരം വന്നു.
I was raped.
എന്റെ കണ്ണില്‍ പതുക്കെ ഇരുട്ട് കയറാന്‍ തുടങ്ങി. അവള്‍ പറഞ്ഞ വാക്കുകളുടെ അര്‍ഥം മനസ്സിലാവാത്ത ആരെയോ പോലെ ഞാന്‍ ആ സ്‌ക്രീനിലേക്ക് നോക്കി ഇരുന്നു. വികാരമില്ലാത്ത ഒരു വാര്‍ത്തയായി പത്രങ്ങളില്‍ ഞാന്‍ അവഗനിക്കാറുള്ള അതെ വാക്കുകള്ക്ക് മുന്‍പില്‍ എന്റെ തല കറങ്ങാന്‍ തുടങ്ങി. ലോകം എന്റെ മുന്‍പില്‍ ഒരു ഉത്തരത്തിനായി കൈ നീട്ടുന്നത് പോലെ. ഒരായിരം ഉത്തരങ്ങള്‍ എന്റെ മനസ്സില് തെളിഞ്ഞു വന്നു. എന്റെ നാണിപ്പിക്കുന്ന സദാചാരബോധം പടച്ചു വിട്ട ജല്പനങ്ങള്‍ മുതല്‍ ആത്മര്തസുഹൃതിന്റെ നൊമ്പരം കലര്ന്ന ആശ്വസവാക്കുകള്‍. നിനക്കതു ആസ്വദിക്കാന്‍ കഴിഞ്ഞോ എന്നാണ് ആദ്യം എന്റെ മനസ്സില്‍ വന്ന മറുചോദ്യം.
if you cant resist it, enjoy it- എന്ന ഏതോ ഒരു ബുദ്ധി ജീവിയുടെ തമാശവാക്കുകള്‍. ഞാന്‍ നാണിച്ചു തല താഴ്ത്തി. ഒരു മനുഷ്യനു വരാവുന്ന ഏറ്റവും നികൃഷ്ടമായ ചിന്ത. പക്ഷെ അവള്‍ തമാശ പറയുകയാവം എന്ന് എന്റെ മനസ്സിന്റെ ഏതോ ഒരു കോണില്‍ വന്ന തോന്നലാണ് എന്നെ അങ്ങനെ ചിന്തിപ്പിച്ചത്. പക്ഷെ ഈ അക്ഷരങ്ങള്‍ എനിക്ക് പരിചിതമാണ്. അതിന്റെ താളവും മിടിപ്പും എനിക്ക് മനപാഠമാണ്. ഇത് കള്ളമല്ല.
Did you kill the son-of-a-bitch?
എന്ന് ചോദിയ്ക്കാന്‍ മനസ്സ് പറഞ്ഞു. പക്ഷെ ദിവസങ്ങളോളം നീണ്ട കുറ്റപ്പെടുത്തലുകളും വേശ്യ മുതല്‍ വാണിഭ ചരക്കെന്ന വിശേഷണങ്ങളും, കുറ്റം ചെയ്തവനെ കൊല്ലാതെ വിട്ട അവളുടെ നിഷ്‌ക്രിയത്വതിന്റെ കുറവുകളുമെല്ലാം ഈ സമൂഹം തന്നെ കീറി മുറിച്ചു പരിശോധിച്ചു കാണും. ഉറ്റ സുഹൃത്തായ എന്റെ ഉപദേശം അവള്ക്കവശ്യമില്ല. എന്റെ മനസ്സില് വെളിച്ചം കയറി തുടങ്ങി. ആരെയും വിധിയെഴുതി കുറ്റം ചാറതുകയല്ല എന്റെ കടമ. എന്ത് ചെയ്യണമായിരുന്നു എന്ന് ഉപദേശിക്കലല്ല. ഒരു സുഹൃത്തായി, അവള്‍ക്കു എന്റെ തോള് നല്കുകയാണ് എന്റെ കര്‍ത്തവ്യം. ശരിയായ വാക്കുകള്‍ എന്നെ തേടി വന്നു
How are you now ?
I am fine. A little tired, but i am fine
I missed you a lot
And i missed you too
You know, you should, coz there has not been one moment in the past few months that i have not thought about you
തമാശയെന്നോണം ഇതിനു മറുപടിയായി അവള്‍ പറഞ്ഞ വാക്കുകള്‍ എന്നെ പിടിച്ചുലച്ചു.
I know,  but you see, i was busy being stupid
ഞാന്‍ സമൂഹത്തെ ശപിച്ചു. അവളുടെ ദുരന്തം ഒരാഘോഷമായിരുന്നിരിക്കും. ആഴ്ചകളോളം പത്രങ്ങളും സമൂഹവും മാറി മാറി അവളുടെ മനസ്സിനെയും ശരീരത്തെയും ഒരായിരം തവണ പിച്ചി ചീന്തിക്കാണും.ചോദിച്ചു വാങ്ങിയ വിധിയാണെന്ന ആക്രോശങ്ങള്‍ മുതല്‍ വേശ്യയെന്ന മുദ്രകുതലുകള്‍ വരെ…., ഉടുത്തിരുന്ന വസ്ത്രം മുതല്‍ കഴിച്ചിരുന്ന ഭക്ഷണം വരെ…
ഒരായിരം കാരണങ്ങള്‍ … ഒടുവില്‍ മുറിഞ്ഞ ശബ്ദത്തില്‍ ഞാന്‍ എഴുതി .
Kay
hmmm
You are not to blame. No matter what anyone tells you don’t tell yourself that. And don’t you put down your head in shame even for one moment. I am there for you whoever be against you
അവള്‍ നിശബ്ദയായിരുന്നു. എന്നിട്ട് പെട്ടെന്ന് എന്നോട് പറഞ്ഞു.
I love you. I wan’t to see you ഇത് ശരിയായ സമയമാണ് എന്ന് എനിക്കറിയാമായിരുന്നു….

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…