Skip to main content

സന്ധ്യയുടെ കവിതയും സാമൂഹ്യവീക്ഷണവും

സി.പി. രാജശേഖരൻ

കവിത വെറുംരുകലാശിൽപ്പം മാത്രമാകണമെന്ന് വാശിപിടിക്കുന്നതിൽ അർത്ഥമില്ല. കവിത കലാശിൽപ്പമാണെന്നതുപോലെത്തന്നെ, അതിൽ സാമൂഹ്യവീക്ഷണവും പ്രകാശിതമാകണം. കാവ്യലക്ഷണതിലേക്കുകടന്നാൽ, പഴയകാല കാവ്യമീമാംസകരുടെ കാവ്യ ലക്ഷണങ്ങളിൽ ആണ്  നാം എത്തിച്ചേരുക
 കവിത നമുക്ക്‌ യശസ്സും ധനവും നേടിത്തരുന്നതും , കവി വായനക്കാർക്ക്‌ മംഗളാകരമായ അനുഭൂതിയുണ്ടാക്കിതരുന്നതും, വിശ്വസ്തയും സഹധർമ്മിണിയും ആയ ഭാര്യയെപ്പോലെ സദുപദേശം മാത്രം നൽകുന്നതും ആണ്‌ എന്നാണ്‌ മമ്മടൻ    പറയുന്നത്‌. ഇതു കവിതക്കുള്ള ലക്ഷണമായാണ്‌  സൂചിപ്പിക്കുന്നത്‌ എങ്കിലും, സകല കലകളുടെയും ലക്ഷ്യവും ലക്ഷണവും ഇതുതന്നെയാകണം എന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌. ഈ സമൂഹത്തെ നല്ലവഴിക്ക്‌ നടത്താൻ പ്രേരിപ്പിക്കുന്നതാകണം ഓരോ കലാസൃഷ്ടിയും  എന്ന അഭിപ്രായമുണ്ട്‌. പണ്ടത്തെ കവികളെല്ലാം ചെയ്തിട്ടുള്ളതും അതാണ്‌.
സൃഷ്ടികളും കവിതകളും ഇല്ലെന്നുന്നുതന്നെ പറയേണ്ടിവരും. കാരണം ലക്ഷണമൊത്ത കൃതികൾ എഴുതാനോ, അവ കണ്ടെത്തി അച്ചടിക്കാനോ ശ്രമിക്കുന്ന എഴുത്തുകാരോ മാധ്യമ പ്രവർത്തകരോ ഇല്ലെന്ന്‌ തന്നെ പറയേണ്ടി വരും. ഈ അവസ്ഥയിലാണ്‌ പോലീസധികാരി കൂടിയായ ബി സന്ധ്യയുടെ കവിതയെ വിലയിരുത്തേണ്ടത്‌. അവർ ഒരു പോലീസുകാരിയായിപ്പോയെന്നു കരുതി സത്യം പറയാൻ പാടില്ല എന്ന് നമ്മുടെ സമൂഹം വിധിക്കുന്നത്‌ ശരിയല്ല..

ഇന്ന്‌ ഏതു കൃതിയിലാണ്‌ സാമൂഹ്യ വിമർശനം ഇല്ലാത്തത്‌. സകല കവികളും ഇവിടുത്തെ രാഷ്ട്രീയത്തെയും മാധ്യമങ്ങളെയും നിശിതമായി വിമർശിക്കുന്നുമുണ്ട്‌. സത്യത്തിൽ സന്ധ്യ പറഞ്ഞതുപോലെ, നമുക്ക്‌ ഓരോരുത്തർക്കും തോന്നിപ്പോകും, എനിക്ക്‌ ഇങ്ങനയെ ആകാനാകൂ എന്ന്‌. അതു സന്ധ്യയെ സംബന്ധിച്ചിടത്തോളം സത്യമാണുണുതാനും. അവർ കവിതകൾ എഴുതാൻ തുടങ്ങിയിട്ട്‌ ഏതാണ്ടു മൂന്നു ദശകം പൂർത്തിയാകും എന്നാണ്‌ എന്റെ ഓർമ. ഞാൻ ആകാശവാണി തൃശൂർ നീലയത്തിൽ പ്രവർത്തിക്കുന്ന കാലത്ത്‌ ബി സന്ധ്യ തൃശൂരിൽ പുതിയ എസ്പിയായി ചാർജെടു ത്തത്‌ ഓർക്കുന്നു. അതു എൺപതുകളുടെ തുടക്കത്തിലാണ്‌. അന്ന്‌ എന്റെ യുവവാണിയിൽ അവർ കവിത അവതരിപ്പിച്ചിട്ടുണ്ട്‌. പിന്നെ ഞങ്ങളുടെ സാഹിത്യമാസിക പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്‌. പോലീസുകാരി എന്നതിനപ്പുറം കവിതയിലും എഴുത്തിലും പ്രസംഗങ്ങളിലുമെല്ലാം പല തവണ വിവിധ വഴിത്താരകളിൽ ഞാൻ അവരെ കണ്ടിട്ടുമുണ്ട്‌. 
ഒരുതരം കാവ്യ ഭാവന അവരുടെ പോലീസുവേഷത്തിൽ പോലും ഉണ്ടായി എന്നത്‌ അന്നത്തെ വെറുമൊരു തോന്നലല്ല എന്ന്‌ അവർ ചില കവിതകളിലൂടെ സൂചിപ്പിച്ചതും ഞാൻ ഓർക്കുന്നു.
ഇപ്പോഴിത അവരുടെ ഒരു കവിതക്കെതിരെ ആരൊക്കെയോ വാളോങ്ങുന്നു എന്നതും ഞാൻ വായിച്ചറിഞ്ഞു. ഇതിന്റെ പേരിൽ സന്ധ്യയെ ഞാൻ കോൺടാക്റ്റ്‌ ചെയ്തിട്ടില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷേ ഈ വാളോങ്ങാൻ നിൽക്കുന്നവരോട്‌ രണ്ടു വാക്ക്‌ പറയാതെ തരമില്ല. ഇവിടുത്തെ രാഷ്ട്രീയക്കാർക്കും ചാനലുകാർക്കും ആരെയും പരിഹസിക്കാം; അതിൽ ചോദ്യവും ഇല്ല ഉത്തരവും ഇല്ല എന്ന അവസ്ഥ ജനാധിപത്യത്തിന്‌ വിനാശാകരമാണ്‌. ഇവിടെ ഈ ഇന്ത്യയിൽ ആരും ആരെയും വിമർശിക്കുന്നില്ല എന്ന്‌ നമുക്ക്‌ പറയാനാകുമോ? പോലീസുമന്ത്രിയായ കോടിയേരിയും രാഷ്ട്രീയക്കാരായ പിണറായിയും വീഎസ്സും പി.സി ജോർജുമെല്ലാം ആർക്കെതിരെയും എന്തും പറയും പറയാം എന്ന്ന്നുചാനലിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്‌. ചാനലുകാരും ഇതൊക്കെരു അവസരമാക്കി മാറ്റി എല്ലാവരെയും വിമർശിക്കാൻ ഇടം കണ്ടെത്തുന്നുമുണ്ട്‌ എന്നത്‌ ഒരുരു ആസത്യപ്രസ്താവനയൊന്നും അല്ല. സാഹിത്യകാരന്മാരും സാഹിത്യ-സാംസ്കാരിക വേദിയിലെ വിമർശനം സ്റ്റേജുകിട്ടിയാൽ അവിടെ നിന്നെന്താല്ലാം പറഞ്ഞുകൂട്ടുന്നതു. ബി.സന്ധ്യ ഈ പരമാർദ്ധം അവരുടെ ഒരു രചനയിലൂടെ തുറന്നു കാട്ടി എന്നല്ലാതെ ഒരപരാധവും ചെയ്തത്തായി എനിക്കു തോന്നുന്നില്ല. ഈ രചനയിൽ കവിതയുണ്ടൊ എന്നുന്നു  ചോദിച്ചാൽ എനിക്ക്‌ ഉത്തരമില്ല. അല്ലെങ്കിൽ അടുത്തിടെ അച്ചടിച്ചുവിടുന്ന എതു വാരികയിലാണ്‌ കവിതയുള്ളത്‌. കവിത എന്തെന്ന്ന്നു അരിയാത്തവരാനു കവിതയെന്നപേരിൽ വാക്കുകൾ മുറക്ക്‌ എഴുതിവിടുന്നതും അതു അച്ചടിച്ചു വിടുന്നതും.

എൻ.വി കൃഷ്ണവാര്യരെപ്പൊലൊരു കവിയോ എം.ടിയെപ്പൊലൊരുരുഒരു കഥാകാരനോ ഇന്നുന്നു ഒരുരു വാരികയുടെയും എഡിറ്റർ സ്ഥാനത്തില്ല.  ചില നല്ല എഴുത്തുകാരെ  ചില പ്രസിദ്ധീകരണങ്ങൾ ചീഫ്‌ എഡിറ്ററായി നിയമിച്ചിട്ടുണ്ടെങ്കിലും അവർക്കവിടെ ഒന്നും എഡിറ്റുചെയ്യാൻ അവകാശമുണ്ടാകില്ല. ആ പണിയെല്ലാം ചില സബ്‌ എഡിറ്റർ ചെക്കന്മാർ ചെയ്തോളും. ചീഫ്‌ എഡിറ്റർ ശമ്പളം വാങ്ങിപ്പോയാൽ മതി എന്നാണ്‌ പല വലിയ പ്രസിദ്ധീകരണങ്ങളുടെയും നിലപാട്‌ എന്നതും ആർക്കും അറിയാത്ത കാര്യമല്ലല്ലോ.
എന്തായാലും ഒരു കവിത എന്ന നിലക്ക്‌ ഈ രചനയുടേപേരിൽ സന്ധ്യയെ ഞാനും പുകഴ്ത്തുന്നില്ല. ഒരു സാഹിത്യ കൃതിക്ക്‌ വന്നൂചേരാവുന്ന എല്ലാ കുകുറവുകളും ഈ രചനയിലും വന്നു ഭവിച്ചിട്ടുണ്ട്‌. എന്നുന്നുവച്ചു അവർക്ക്‌ സത്യം എഴുതാൻ പാടില്ല എന്ന നിലപാടിനോടു യോജിക്കാനാകില്ല. ഇന്ന്ന്നു എല്ലാ മാസികകളിലും വാരികകളിലും വരുന്ന കൃതികളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പലരെയും പലതിനെയും വിമർശിച്ചുകൊണ്ട്‌ മാത്രം പടച്ചുവിടുന്നവയാണ്‌. അതു വച്ചു നോക്കുമ്പോൾ സന്ധ്യയെ തൂക്കിലേറ്റാൻ നോക്കുന്നവർ, ജനാധിപത്യം പ്രസംഗിച്ചു ഏകാധിപത്യം നടത്തുന്ന രാഷ്ട്രീയ ഏകാധിപധികളെപ്പോലെയാണ്‌ എന്നു പറയേണ്ടിവരും. അല്ല ഈ വാദകോലാഹലങ്ങളിലൂടെ ബി സന്ധ്യക്ക്‌ ഗുണമാണ്‌ കിട്ടുന്നതെങ്കിൽ ഞാനും സന്തോഷിക്കുന്നു. കാരണം, വിമർശനവും സംവാദവും അപവാദവും എല്ലാം സാഹിത്യമാകുന്ന ഒരു കാലമാണല്ലോ ഇത്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…