ദിനകരൻ പി പി
ഓര്‍മ്മകളേറെയണയുവതിനാലെന്‍
ചിത്തമതൊട്ടങ്ങുഴറുന്നതുപോലെ,
ഓര്‍മ്മയിലുള്ളോരാ മുറ്റമതല്ലോയെന്‍
ബാല്യമതിനേകി കയ്പ്പും മധുരവും.
അന്യമായുള്ളോരാ മുറ്റമതിന്നെന്റെ
ജീവനില്‍ നിന്നുമങ്ങേറെയകന്നു പോയ്.
അന്യമായീടുന്ന ബന്ധങ്ങളാലിന്നെന്‍
മനതാരിലേറുന്നു വിഷാദഭാവം.
ഉറ്റുനോക്കീടുന്നാ ഗേഹത്തെ ഞാനെന്നും
വ്രണിതമാണിന്നെന്റെ ചിത്തമതെന്നാലും.
ഉറ്റവരാലിന്നങ്ങില്ലാതെയാകുമാ-
പ്രിയഭവനമെന്നോര്‍മ്മയില്‍ തിങ്ങുന്നു.
ഓര്‍മ്മകളേറെയണയുവതിനാലെന്‍
ചിത്തമതൊട്ടങ്ങുഴറുന്നതുപോലെ,
ഓര്‍മ്മയിലുള്ളോരാ മുറ്റമതല്ലോയെന്‍
ബാല്യമതിനേകി കയ്പ്പും മധുരവും.
അന്യമായുള്ളോരാ മുറ്റമതിന്നെന്റെ
ജീവനില്‍ നിന്നുമങ്ങേറെയകന്നു പോയ്.
അന്യമായീടുന്ന ബന്ധങ്ങളാലിന്നെന്‍
മനതാരിലേറുന്നു വിഷാദഭാവം.
ഉറ്റുനോക്കീടുന്നാ ഗേഹത്തെ ഞാനെന്നും
വ്രണിതമാണിന്നെന്റെ ചിത്തമതെന്നാലും.
ഉറ്റവരാലിന്നങ്ങില്ലാതെയാകുമാ-
പ്രിയഭവനമെന്നോര്‍മ്മയില്‍ തിങ്ങുന്നു.