21 Jun 2013

ഉടയോൾ



സ്മിത പി കുമാർ

മണ്ണേ
വല്ലാതെ മോഹിപ്പിച്ചിട്ടൊന്നുമില്ല നീയെന്നെ
വെട്ടി പിടിക്കണമെന്നോ
കെട്ടിപ്പടുക്കണം എന്നോ ഇല്ലായിരുന്നു .

എന്റെയിടമെന്നു പറഞ്ഞു
ചത്തു കഴിഞ്ഞാൽ
ചമഞ്ഞു കിടക്കാൻ ഒരിത്തിരി മണ്ണ്
അത്രമാത്രം !

എന്റെ മണ്ണേ ....

പലിശ പെരുക്കം കൊണ്ട്
ഉറക്കം എഴുതി തള്ളിയ അക്കങ്ങളേ
മുഖം കറുപ്പിച്ച വാതിലുകളേ
ഇനി മുതൽ
ഭൂപടങ്ങളിൽ അതിർത്തിയില്ലാത്ത
രാജ്യങ്ങളുടെ ഉടമയാവും ഞാൻ .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...