Skip to main content

നമ്മുടെ ആശുപത്രികളുടെ മുമ്പില്‍ നിന്നു്‌ ഒന്നുരണ്ടു ചോദ്യം ചോദിച്ചോട്ടെ ?

സി.പി.രാജശേഖരൻ

ദിവസവും പത്രത്തില്‍ വരുന്ന പരിദേവനങ്ങളും അപേക്ഷകളും ആശുപത്റികള്‍ നടത്തുന്നവരും വായിയ്ക്കാറുണ്ടാകുമല്ലോ. ആശുപത്റി ചിലവിനു പണമില്ല എന്നു വിലപിച്ചുകൊണ്ടു്‌ , പല  രോഗത്തേക്കുറിച്ചും വി ശ ദീകരിച്ചും  അതിനു്‌ ആശുപത്രി യില്‍ ചിലവിടേണ്ടിവരുന്ന ലക്ഷങ്ങളുടെ കണക്കുകള്‍ കാണിച്ചും നിത്യേന പലരും എഴുതുന്ന അപേക്ഷകള്‍, ഈയിടെയായി മിക്കവാറും എല്ലാ പത്രങ്ങളും അച്ചടിച്ചുവിടുന്നുണ്ടു . ഈ സങ്കടങ്ങള്‍ വായിച്ചു്‌ അനവധി പേര്‍ സഹായ വാഗ്ദാനവുമായി വരുന്ന വാർത്തയും നാം വായിക്കുന്നുണ്ടു്‌. നട്ടുകാരും വീട്ടുകാരും ചേർന്നു് ‌ രോഗി പരിചരണത്തിനും ചികിത്സക്കുമായി പണപ്പിരിവു നടത്തുന്നതും ഇപ്പോള്‍ നിത്യ സംഭവമായിക്കൊണ്ടിരിയ്ക്കുകയാണുതാനും. ഇതിനിടയില്‍ രോഗികളുടെ പേരും പറഞു സ്ഥിര മായി പണപ്പിരിവും വെട്ടിപ്പും നടത്തി ജീവിയ്ക്കുന്നവരുടെ  കധകളും കേള്ക്കുതന്നതു്‌ നമുക്കു്‌ മറക്കാം.

കഴിഞ്ഞ കുറെയേറെ വര്ഷടങ്ങളായി ഇതൊക്കെ നമ്മുടെ നാട്ടില്‍ സുഗമമായി നടന്നുകൊണ്ടിരിയ്ക്കുകയാണു്‌ എന്നും , എല്ലാവറ്ക്കും അറിവുള്ളകാര്യമാണല്ലൊ. പക്ഷെ ഈ സങ്കടങ്ങളൊ. പരിദേവനങ്ങളൊ , പണമില്ലാത്തവന്റെ ദുഖങ്ങളോ ഒന്നും നമ്മുടെ ആശുപത്റികളെ ചിന്തിപ്പിയ്ക്കുന്നതായോ, ദുഖിപ്പിയ്ക്കുന്നതായോ നിങ്ങള്ക്കാ ര്ക്കെ്ങ്കിലും  എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നതാണെന്റെ ആദ്യത്തെ ചോദ്യം . മറുപടി വേണ്ടാ ; മറ്റൊരു പരസ്യം നിങ്ങള്‍ എല്ലവരും കണ്ടുകാണുമല്ലൊ. ഇരുപത്തിനാലു മണിക്കൂറും സേവനനിരതമായ ആശുപത്റികളെക്കുറിച്ചും അവിടുത്തെ ഡോക്ടര്മാതരെക്കുറിച്ചും പര്സ്യം ചെയ്തു്‌  വലിയ ഉയരത്തില്‍ വച്ചിരിക്കുന്ന അനേകം  ബോര്ഡുപകള്‍ നാടിന്റെ നാനാഭാഗത്തും ഉള്ളതു നിങ്ങള്‍ കാണാതിരിയ്ക്കാന്‍ ഇടയില്ല. ഇങ്ങനെ പരസ്യം ചെയ്തു സ്വയം വലുതാക്കി നിര്ത്തി യിരിക്കുന്ന ആശുപത്റികളെങ്കിലും എന്തു്‌ സേവനമാണു്‌ ഈ നാടിനുവേണ്ടിയും നാട്ടാര്ക്കു  വേണ്ടിയും ചെയ്യുന്നതെന്നു്‌ അന്വേഷിയ്ക്കേണ്ടുന്ന ഒരു ധാര്മിുക ചുമതലയെങ്കിലും നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതല്ലേ എന്നതാണു്‌ എന്റെ രണ്ടാമത്തെ ചോദ്യം.

നിങ്ങ്ളുടെ ഉത്തരം ഉടനേയുണ്ടാകുമെന്നെനിയ്ക്കറിയാം. "ആശുപത്റികളെല്ലാം ഒരുപാടു്‌ പണം ചിലവാക്കിയാണു്‌ കെട്ടിപ്പടുത്തിരിക്കുന്നതു്‌. ആ പണവും അതിന്റെ ഇരട്ടീയുടെ ഇരട്ടി  ലാഭവും ഉണ്ടാക്കാനാണു്‌ അവര്‍ ഈ ആശുപത്റിയുമായി നടക്കുന്നതു്‌ ; അല്ലതെ നിങളെ സേവിയ്ക്കാനല്ല " എന്ന മറുപടി നാം സ്വയം തയ്യാറാക്കി മനസ്സില്‍ സൂക്ഷിച്ചിരിക്കയാണു്‌. ആശുപത്റിക്കാര്‍ സേവനം നടത്തുന്നു എന്നു പറഞാല്‍ അതിനര്ഥംത ഇതൊക്കെത്തന്നെയാണെന്നു്‌ നാം വ്ശ്വസിച്ചുകഴിഞ്ഞിരിക്കുന്നു, എന്നും നമുക്കറിയാം.

ഓകെ, സമ്മതിച്ചു. അവര്‍ പണം ഉണ്ടാക്കിക്കോട്ടെ, എന്നാലും അതിനും ഒരു കണക്കും കാര്യവും ഒക്കെ വേണ്ടതല്ലെ എന്ന ചോദ്യമെങ്കിലും നാം ചോദിച്ചറിയേണ്ടതല്ലേ. ഇന്നു ഒരു ആശുപത്റിയില്‍ കയറിയിറങ്ങിയാല്‍ മിനിമം പതിനായിരം രൂപയാണു്‌ ബില്ലു നല്കുക. ഒരു പ്റസവത്തിനു ഇരുപതിനായിരം മുതല്‍ അൻപതിതിനായിരവും അറുപതിനായിരവും ഒക്കെ വാങ്ങുന്ന ആശുപത്രികള്‍ ഈ കൊച്ചു കേരളത്തില്‍ തന്നെ ധാരാളമുണ്ടു്‌. അതു സിസേറിയന്‍ ആക്കി, പ്റശ്നം പെരുപ്പിച്ചു കാണിച്ചു്‌  കണക്കില്ലാതെ പണം വാങ്ങുന്നതു്‌ ഓരോ ആശുപത്രിയും ഓരോ രീതിയിലാണു്‌. സർജതറി , അതൊരു കൈനഖം മുറിഞതായാലും ഉരുണ്ടുവീണു നെറ്റി പൊട്ടിയതാണെങ്കിലും ശരി, സർജറിയുടെ പേരില്‍ വാങ്ങുന്ന ബില്ലിനും കണക്കും കയ്യുമില്ല. ആക്സിഡന്റ് കേയ്സു വല്ലതുമണെങ്കില്‍ പറയാനുമില്ല.ചില ചികിത്സകൾക്ക്   ലക്ഷങ്ങളുടെ പേക്കേജു ചാർജു കളായി എന്നതു ഇവിടുത്തെ ഫ്യാഷന്‍ രങത്തു സമ്ഭവിയ്ക്കുന്നതു പോലുള്ള ഒരു വന്‍ മാറ്റമാണു്‌. ഡോക്ടര്‍ ചാര്ജു്ങ‌ , നഴ്‌സു്‌ ചാര്ജു്ച‌ , എലക്ട്റിസിറ്റി ,വെള്ളം ,കിടക്ക, ഷീറ്റ്‌ മരുന്നു്‌ എന്നുപറഞു്‌ എന്തെല്ലാം കൂട്ടിയാലും ഈ ലക്ഷങ്ങള്‍ എങ്ങിനേയെന്നു എനിയ്ക്കു മനസ്സിലാകുന്നില്ല. ചെറിയ ചെറിയ കേയ്സിലെ പതിനായിരങ്ങളുടെ കണാക്കു പോലും നാം എങ്ങിനേയൊക്കെ കൂട്ടിയാലും ഒത്തുവരികയില്ല. പക്ഷേ നാം മലയാളികള്‍ ഇതെല്ലാം ശീലിച്ചു തുടങിയിരിക്കുന്നു എന്നതാണു്‌ എനിയ്ക്കു മനസ്സിലാകാത്ത കാര്യവും . നമ്മളും ഡോളറിന്റെ കണക്കില്‍ രൂപയെ കാണാന്‍ തുടങ്ങി എന്നര്ഥംന. പല ചികില്സാകള്ക്കും  ലക്ഷങ്ങള്‍ വേണം എന്നതു്‌  ഒരു അംഗീക്റ്ത സത്യമായി മാറിയിരിക്കുന്നു. അതും ഞാന്‍ സമ്മതിയ്ക്കാം. പക്ഷേ, കൊടുക്കുന്ന പണത്തിനു ക്റ്ത്യമായ സേവനം ചോദിച്ചു വാങ്ങുവാന്‍ എന്തുകൊണ്ടു നമ്മുടെ  ജനം അറിയാതെ പോകുന്നു, എന്നതാണു്‌ എന്റെ അവസാനത്തെ ചോദ്യം. 
ഒരു പനിയൊ ജലദോഷമൊ കൊണ്ടു്‌ ആശുപത്റിയില്‍ ചെന്നാല്, അവിടുന്നു രോഗം കൂടുകയും രോഗി മരിക്കുകയും ചെയ്താല്‍ , അതിന്റെ കാരണം ബോധ്യപ്പെടുത്താനും ആശുപത്റിയുടെ മികവില്ലയ്മകൊണ്ടൊ അറിവില്ലായ്മകൊണ്ടൊ സംഭവിയ്ക്കുന്ന ദോഷത്തിനു പരിഹാരം കാണാനും ധാര്മിുകതയില്ലാത്ത ആശുപത്റികള്‍ ശവം വിട്ടൂകിട്ടുവാന്‍ പോലും , വീണ്ടും പണം ആവശ്യപ്പെടുന്നതു്‌ തടയാനെങ്കിലും നമുക്കു കഴിയേണ്ടതല്ലെ? ഇവര്‍ നടത്തുന്ന ടെസ്റ്റുകളെല്ലാം രോഗിയ്ക്കാവശ്യമുള്ളതായിരുന്നോ, അതെല്ലാം ക്റ്ത്യ സമയത്തു തന്നെ നടത്തി അതി വേഗം റിസല്ട്ടു് ‌ നള്കിംയോ,( പലപ്പോഴും, ടെസ്റ്റുകള്‍ നടത്തിയതിന്റെ പിറ്റേദിവസമാണു രിസല്ട്ടു്‌ നാമും ഡോക്ടറും കാണുന്നതു്‌ . അപ്പോഴേയ്ക്കും രോഗം ടെസ്റ്റു ഭലത്തില്‍ കാണിയ്ക്കുന്നതേക്കള്‍ വ്യത്യസ്ത്മാകുകയും ചെയ്യും ) ടെസ്റ്റു ചെയ്ത രീതിയും,കൊടുത്ത മരുന്നുകളുമെല്ലാം ശരിയായിരുന്നോ എന്നൊക്കെ അന്വേഷിയ്ക്കാന്‍ നമുക്കും ആരെങ്കിലും ആശുപത്റിയില്‍ വേണ്ടതല്ലെ ? എല്ലാത്തിനും മുന്കൂ ര്‍ പണം അടയ്ക്കാന്‍ പറയുന്ന ഈ സമ്പ്റതായത്തിന്റെ പിന്നിലുള്ള ദുരുദ്യേശവും ചോദ്യം ചെയ്യപ്പെടേണ്ടാ കാലമായില്ലേ എന്നൊരു ചോദ്യവും കൂടി, സ്റ്റാര്‍ ഹോട്ടലുകള്പോ ലെ കെട്ടിപ്പൊക്കിയിട്ടിരിയ്ക്കുന്ന ഈ ആശുപത്റികളെ നോക്കി ചോദിച്ചുകൊള്ളട്ടേ....


നമ്മുടെ ആശുപത്രികളുടെ മുമ്പില്‍ നിന്നു്‌
ഒന്നുരണ്ടു ചോദ്യം ചോദിച്ചോട്ടെ ?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…