21 Jun 2013

നഗ്നത ഒരു രാജ്യമാകുന്നു...



സുലോച് എം. എ


എഴുതികഴിഞ്ഞു വായിക്കുന്നു
'നഗ്നത'
കൂറ്റന്‍ വാതിലിന് മുന്നിലാണ്

അകമേ തുറക്കാന്‍ മാത്രമാകുന്ന
വാതിലിന് മുന്നില്‍
പുറമേ നിന്നും കവിത വായിച്ചതാണ്
തുറന്നു പോയതാണ്!

നഗ്നത ഒരു വാതിലാണ് കവിത കൊണ്ട്
തുറക്കാവുന്ന വാതില്‍

എടുത്തെറിയപ്പെട്ടപോലെ
കവിതയില്‍ നിന്നും പുറത്താക്കപ്പെട്ട പോലെ
വാതിലും കടന്നു പോയതാണ്

വെളിച്ചമില്ല
വെളിച്ചത്തിന്റെ പേരുള്ള മറ്റേതോ നിറം
അല്ലെങ്കിലും
വെളിച്ചത്തിന്റെ നിറമെന്താണ് ?

മരങ്ങളെ കാണുന്നുണ്ട്‌
പക്ഷെ പച്ചയല്ല നിറം
പക്ഷികളെ
പൂക്കളെ
പാതകളെ
പുഴകളെ
കെട്ടിടങ്ങളെ
ആളുകളെ
പക്ഷെ ഇന്നലെ കണ്ട പോലല്ല
ഇവിടെ അതിന്റെ പേരുകള്‍
ആകൃതികള്‍ ..

നഗ്നത ഒരു അതിര്‍ത്തി പ്രദേശമാണ്
അതിര്‍ത്തികള്‍ വരച്ചുവെക്കാത്ത പ്രദേശം

ഒരമ്പരപ്പ്..!!
ഞാന്‍ എവിടെയാണ് ?
എന്റെ മുന്നിലൂടെ നഗ്നരായ മനുഷ്യരാണ്
പോയത് !
അവര്‍ ശരീരങ്ങളെ മറയ്ക്കാതെ
പള്ളികളിലും
അമ്പലങ്ങളിലും
ഓഫീസികളിലും
ബസിലും
ട്രെയിനുകളിലും സഞ്ചരിക്കുന്നു !!
അയ്യോ !! എന്റെ തല ചുറ്റുന്നു!!

നഗ്നത ഒരു നഗരമാണ്
വീടെടുപ്പുകളുടെ നഗരം

സോഡാ സര്‍ബത്ത് കുടികുമ്പോള്‍
കണ്ണുകള്‍ ഇറുക്കിയടച്ചു
അത് തന്ന പെണ്ണിന്റെ മുലകളില്‍
ഒറ്റ നോട്ടം മാത്രം നോക്കി.
അവള്‍ പൂര്‍ണനഗ്നയാണ്
അവള്‍ സംസാരിച്ചത് ഏതു ഭാഷയിലാണ് ?
കവിത !

നഗ്നത ഒരു കവിതയാകുന്നു
വായിച്ചെടുക്കപ്പെട്ടിട്ടില്ലാത്ത
കവിത

നിരത്തിലൂടെ ആളുകള്‍ എതോഭാഷയില്‍
എന്തല്ലമോ സംസാരിക്കുന്നു.
സ്ത്രീയും പുരുഷനും
കുട്ടികളും
മുലകളും ലിംഗങ്ങളും യോനികളും
നിറയുന്ന നിരത്തുകള്‍ ..
പാര്‍ലറുകള്‍
പരിസരങ്ങള്‍
സ്ത്രീയും പുരുഷനും
തുണി ഉടുക്കാതെ സംസാരിച്ചു
സംസാരിച്ചു കൊണ്ടിരിക്കുന്നു
ആദ്യം കാണുന്നവര്‍ തമ്മില്‍
ലിംഗങ്ങളെ തലോടിയാണ്
അഭിവാദ്യം ചെയ്യുന്നത് !!
ഹോ ! നാണമേ... മാനമേ....!!

അവരുടെ കണ്ണുകളിലേക്കു
ഞാന്‍ സൂക്ഷിച്ചു നോക്കി
അവരുടെ കണ്ണുകള്‍
അവരവരുടെ കണ്ണുകളില്‍ മാത്രമാണ്
താമസികുന്നത് ..!!

നഗ്നത ഒരു കാഴ്ചയാണ്
എപ്പോഴും തുറന്നു പിടിക്കാവുന്ന കാഴ്ച

എന്റെ നഗരത്തിലെതുപോലെ
ഞാന്‍ അന്വേഷിക്കുന്നു
മദ്യ ഷാപ്പുകള്‍
വേശ്യാലയങ്ങള്‍
തുണിക്കടകള്‍
ആഭരണ ശാലകള്‍
വലിയൊരു മതില്‍ മാത്രം
ഉത്തരം തരുന്നു.

നഗ്നത വലിയൊരു മതിലാകുന്നു
അപ്പുറം മറ്റെന്തക്കെയോയുന്ടെന്നു
സൂചന തരുന്ന കൂറ്റന്‍ മതില്‍

വീടുകളിലൂടെ സഞ്ചരിക്കുന്നു
ഞാന്‍
ഒളിഞ്ഞു നോക്കുന്നു
പൂമുഖങ്ങളില്‍
അടുക്കളയില്‍
കിടപ്പുമുറിയില്‍
ഇരുട്ടില്‍
എന്റെ കണ്ണുകള്‍
ചാനല്‍ ക്യാമറ പോലെ
മിഴിച്ചു നോക്കുന്നു.

പാചകം
തീറ്റ
വാത്സല്യം
താരാട്ടു
രതി
അവരവരുടെ ഇടങ്ങളില്‍
അവരവര്‍ ചെയ്യുന്നുട് .

അപ്പോഴും
അപ്പോഴും

അവരെല്ലാം പൂര്‍ണ്ണ നഗ്നരാണ് ...
ഹാ ...എനിക്ക് എന്താണ് സംഭാവികുന്നത് !!

നഗ്നത വെളിച്ചമാണ്
ഇരുട്ടാണ്‌

എന്റെ നഗരത്തില്‍
നാണകേടാണ്
രഹസ്യമാണ്
രതിയാണ്
രോഗമാണ് !!

എത്രയായിട്ടും ഇവിടെ
ആരുമെന്നെശ്രദ്ധിക്കാത്തതെന്താണ് ..?
ദൈവമേ !!!ഞാനും ഇവിടെ പൂര്‍ണ നഗ്നനാണല്ലോ !!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...